ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ ലോഗോ മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ പ്രകാശനം ചെയ്തു. ഇന്നലെയാണ് തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബിൽ നിയമസഭ പാസാക്കിയത്.
ജനങ്ങള്ക്ക് കൂടുതല് കാര്യക്ഷമതയോടെയും വേഗത്തിലും അഴിമതിമുക്തമായും സേവനങ്ങള് ലഭ്യമാക്കുയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാക്കിയത്. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ സ്വയംഭരണ എന്ജിനിയറിങ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെയാണ് ഏകോപിപ്പിച്ചത്. സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണം അത്യാവശ്യമാണ്. അതിന്റെ ഭാഗമായാണ് ഒരേ സ്വഭാവമുളള അഞ്ച് വകുപ്പുകളെ ഏകോപിപ്പിച്ചത്.
ഭരിക്കാൻ ജനിച്ച ഉദ്യോഗസ്ഥരല്ല, സേവിക്കാൻ ബാധ്യതപ്പെട്ട ഒരു സംവിധാനമാണ് തദ്ദേശ സ്വയം ഭരണ പൊതു സര്വീസിലൂടെ നിലവില് വരുന്നത്. അത് അങ്ങനെ തന്നെയായിരിക്കുമെന്ന് ഉറപ്പ് വരുത്തേണ്ടത് ജനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളുമാണ്. നമുക്ക് നമ്മുടെ പ്രാദേശിക സർക്കാരുകളെ കൂടുതൽ കരുത്തുറ്റതാക്കാം
- 3540 views