കോട്ടയം കൈവരിച്ചത് ചരിത്രനേട്ടം: കോട്ടയം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളും ജനസൗഹൃദ സദ്ഭരണ ഓഫീസുകളായി ബഹു.കേരള നിയമസഭാ സ്പീക്കര്‍ ശ്രീ.പി.ശ്രീരാമകൃഷ്ണന് 2017 ഒക്ടോബര്‍ മാസം 26-ാം തീയതി കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തില്‍ പ്രഖ്യാപിച്ചു.ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളെയും ജനസൗഹൃദ ഗ്രാമപഞ്ചായത്തുകളായി മാറ്റിക്കൊണ്ട് ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ജനസൗഹൃദ സദ്ഭരണ ജില്ലയാക്കി മാറ്റുകയെന്ന പ്രവര്‍ത്തനമാണ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെയുംജീവനക്കാരേയും ചേര്‍ത്തുകൊണ്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഏറ്റെടുത്തത്. ജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കിക്കൊണ്ട് ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനം ശുപാര്‍ശകളില്ലാതെ ക്രമപ്രകാരം കൃത്യമായ കൈകളിലേക്ക് എത്തിക്കുകയെന്നതും, ഓഫീസുകളുടെ ഭൗതിക സൗകര്യം വര്‍ദ്ധിപ്പിച്ചുകൊണ്ടും ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടും പൊതുജനങ്ങളോടുളള ജീവനക്കാരുടെ മനോഭാവം മാറ്റി എടുത്തുകൊണ്ടും ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്നുളള ബോധത്തിലേക്ക് ജീവനക്കാരുടേയും ജനപ്രതിനിധികളുടേയും കാഴ്ചപ്പാട് എത്തിച്ചുകൊണ്ടും ജനസൗഹൃദസദ്ഭരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ ജില്ലക്ക് സാധിച്ചു.
- 619 views