1909 ല്‍ അംഗീകാരം കിട്ടിയ ആനന്ദ് വിവാഹ നിയമത്തിലൂടെയാണ് സിഖ് രീതിയിലുള്ള വിവാഹ ചട്ടങ്ങള്‍ക്ക് നിയമ സാധുത ലഭിക്കപ്പെട്ടത്. ആനന്ദ സമാഗമം എന്ന അര്‍ഥം വരുന്ന ആനന്ദ് കരാജ് ഇപ്പോള്‍ സാര്‍വ്വത്രികമായി സിഖുകാര്‍ ആചരിച്ചു വരുന്നു. ഹിന്ദു വിവാഹത്തിന് കീഴില്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കപ്പെടുന്നതുകൊണ്ട് സിഖുകാര്‍ക്ക് വിദേശത്ത് വച്ച് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആയതിനാല്‍ ചുവടെയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കുന്നതിനുവേണ്ടി പുറപ്പെടുവിക്കുന്നു.
- ഓരോ റവന്യൂ ജില്ലകളിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 2014 ലെ കേരള ആനന്ദ് വിവാഹ രജിസ്ട്രേഷന് ചട്ടങ്ങള്‍ക്ക് കീഴിലുള്ള സിഖ് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടിയുള്ള അതാതു ജില്ലകളിലെ ജില്ലാ രജിസ്ട്രാര്‍ (വിവാഹ രജിസ്ട്രാര്‍) ആയിരിക്കേണ്ടതാണ്.
- സിഖുകാര്‍ക്ക് ഹിന്ദു വിവാഹ നിയമത്തിനു പകരമായി ആനന്ദ് വിവാഹ നിയമം അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഹിന്ദു വിവാഹ നിയമത്തിന് കീഴിലാകുന്നതിനു പകരം ആനന്ദ് വിവാഹ നിയമത്തിന് കീഴിലാക്കേണ്ടതുമാണ്.
- വിവാഹ രജിസ്ട്രാര്‍മാരുടെ പ്രാദേശിക അധികാര പരിധിയ്ക്കകത്ത് നടത്തപ്പെടുന്ന ആനന്ദ് കരാജ് ചടങ്ങുകള്‍ മാത്രമേ സിഖ് വിവാഹങ്ങളായി രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ.
ആനന്ദ് കരാജ് എന്നറിയപ്പെടുന്ന സിഖ് വിവാഹ ചടങ്ങുകള്‍ പ്രകാരം നടത്തുന്നതോ, മുറ പ്രകാരം നടന്നതായി കരുതുന്നതോ ആയ സിഖ് വിവാഹങ്ങളും, ടി വിവാഹ കര്‍മ്മം നടന്നതോ, നടന്നതായി കരുതുന്നതോ ആയ ദിവസം മുതല്‍ നിയമപരമായ പ്രാബല്യം ഉണ്ടായിരിക്കെണ്ടാതുമാണ്.
- 494 views