ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമായ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് എന്ന ആഗ്രഹം സഫലമാകാൻ പോകുകയാണ്. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നാലുനിലകളിലായി മനോഹരമായി നിർമ്മിച്ച കെട്ടിടത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസിന് പുറമേ നഗര-ഗ്രാമാ സൂത്രണ വകുപ്പ്, സാമ്പത്തിക സ്ഥിതിവിവരവകുപ്പ് എന്നിവയുടെ ജില്ലാതല ഓഫീസുകളും ഹരിത കേരള മിഷൻ, ഇൻഫർമേഷൻ കേരള മിഷൻ എന്നിവയുടെ ജില്ലാതല ഓഫീസുകൾ കൂടി പ്രവർത്തിക്കും
ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളൂടെ കൂടി സാമ്പത്തിക പങ്കാളിത്തത്തോടെയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. 2019 ഫെബ്രു 23 ന് രാവിലെ 9.30ന് നടക്കുന്ന ആസൂത്രണ സമിതി ആസ്ഥാനമന്ദിരോദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശവകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും, ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ. ടി ജലീൽ മുഖ്യാഥിതിയാവും. മലപ്പുറം എം.എൽ എ ശ്രീ പി.ഉബൈദുള്ള ജില്ലയിലെ എം.പിമാരായ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി, ശ്രീ ഇ.ടി.മുഹമ്മദ് ബഷീർ, ശ്രീ പി.വി അബ്ദുൾ വഹാബ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ എം.എൽ എ മാർ , ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ല പഞ്ചായത്ത്, നഗര, ഗ്രാമ , ബ്ലോക്ക് ജനപ്രതിനിധികൾ, ജീവനക്കാർ , ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. സംസ്ഥാന ആസൂത്രണ ബോഡ് മെമ്പർ ഡോ. കെ.എൻ ഹരിലാൽ പ്രഭാഷണം നടത്തും. ചിട്ടയായ സംഘാടനംകൊണ്ടും പങ്കാളിത്തം കൊണ്ടും ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.പി ഉണ്ണികൃഷ്ണൻ ചെയർമാനായും ജില്ലാ കളക്ടർ ശ്രീ അമീത് മീണ ഐ.എ എസ് ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.
- 866 views