തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഹാജര്‍ ബത്ത വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 10 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജനപ്രതിനിധികളുടെ ഹാജര്‍ബത്ത വര്‍ദ്ധിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍/ വൈസ് ചെയര്‍മാന്‍, ജില്ല/ ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയമാന്‍മാര്‍ എന്നിവരുടെ ഹാജര്‍ബത്ത 75 രൂപയില്‍ നിന്ന് 250 രൂപയായും അംഗങ്ങളുടെ ഹാജര്‍ ബത്ത 60 രൂപയില്‍ നിന്നും 200 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വര്‍ദ്ധിപ്പിച്ച ഹാജര്‍ബത്ത 01.01.2018 പ്രാബല്യത്തോടെ നിലവില്‍ വന്നു.
- 392 views