തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയുക, പ്രാദേശികമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ സംഘടിപ്പിച്ച നീതം-2018 സംസ്ഥാനതല കാമ്പെയ്നോടനുബന്ധിച്ചുള്ള റിപ്പോര്‍ട്ട് അവതരണ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ശ്രീമതി ടീച്ചര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പ്രാദേശികമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിന്റെയും ഭാഗമായി അയല്‍ക്കൂട്ട തലത്തില്‍ നിശ്ചിത ഫോര്‍മാറ്റില്‍ വിവര ശേഖരണം നടത്തിയിരുന്നു. ഈ വിവരങ്ങളും സംസ്ഥാനമൊട്ടാകെ അയല്‍ക്കൂട്ട സംഗമത്തിലൂടെ രൂപീകരിച്ച പ്രതിരോധ മാര്‍ഗങ്ങളും കര്‍മപദ്ധതിയും ഉള്‍പ്പെട്ട റിപ്പോര്‍ട്ടാണ് ഇന്ന് അവതരിപ്പിക്കുക. പതിനാല് ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അയല്‍ക്കൂട്ടതലം മുതല്‍ ജില്ലാതലം വരെ നടന്ന പ്രവര്‍ത്തനങ്ങളും കണ്ടെത്തലുകളും ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ അവതരിപ്പിക്കും.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്.ഷൈജു സ്വാഗതം പറയും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം സി.എസ്.സുജാത, ഡയറക്ടര്‍ റംലത്ത്.പി, പ്രോഗ്രാം ഓഫീസര്‍മാരായ അമൃത ജി.എസ്, എന്‍.എസ്.നിരഞ്ജന, ബിനു ഫ്രാന്‍സിസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ പ്രിയ.ഇ നന്ദി പറയും.
- 64 views