കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം ഏഴാം സീസണി ലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 31 വരെ നീട്ടി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട/ഓക്സിലറി വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങളുണ്ട്.
ഇരു വിഭാഗങ്ങളിലും ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയാണ് ക്യാഷ് അവാര്‍ഡ്. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡ് ലഭിക്കും. കൂടാതെ ഇരു വിഭാഗങ്ങളിലും മികച്ച അഞ്ച് ചിത്രങ്ങള്‍ക്ക് 2000 രൂപ വീതം പ്രോത്സാഹന സമ്മാനവുമായും ലഭിക്കും. വിശദമായ വിജ്ഞാപനം www.kudumbashree.org/photography2025 എന്ന ലിങ്കില്‍ ലഭിക്കും. ഒരാള്‍ക്ക് അഞ്ച് ചിത്രങ്ങള്‍ വരെ അയക്കാനാകും.
ഫോട്ടോകള്‍ kudumbashreephotocontest@gmail.com എന്ന ഇ- മെയില്‍ വിലാസ ത്തില്‍ അയച്ചു നല്‍കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കില്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാത്ത ഫോട്ടോ കള്‍ ഉള്‍പ്പെടുത്തിയ സി.ഡി-യോ പെന്‍ഡ്രൈവോ څപബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന് ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ് (പി.ഒ), തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്ക് അയച്ചു നല്‍കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
- 49 views



