തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സോപാനം ഒാഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ജനഗൽസ-സമാപന സമ്മേളനം സി.എച്ച് കുഞ്ഞമ്പു എം.എൽ എ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു.
മനുഷ്യരെല്ലാം ഒന്നാണ് എന്ന ബോധ്യം ഏവരിലും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിനങ്ങളിലായി സംഘടിപ്പിച്ച ജനഗൽസയെന്ന് സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. കലയും സാഹിത്യവും മണ്ണിൽ പണിയെടുക്കുന്നവരുടേതു കൂടിയാണ്. അതുകൊണ്ടാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗോത്ര കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ജനഗൽസ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. പട്ടികവർഗ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ ഈ ജനവിഭാഗത്തിന്റെ പുരോഗതിക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ മേഖലയിലെ 680-ലേറെ വിദ്യാർത്ഥികൾ ഇന്ന് ജർമ്മനി അടക്കമുള്ള വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ പഠിക്കുന്നത് ഇതിന്റെ തെളിവാണ്. കുടുംബശ്രീ വഴി സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം നേടാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാനും കഴിഞ്ഞെന്നും എം.എൽ. പറഞ്ഞു.
ഊരുമൂപ്പത്തിമാരായ ലേഖാ വള്ളിക്കൊച്ചീ, വിനീത തുമ്പത്തേട്ട്, സതി മാധവൻ കമ്മാടി, ചെനിയൻ പുളിവഞ്ചി, ഫോക്ലോർ അക്കാദമി അംഗീകാരം നേടിയ അമ്പാടി കുറ്റിക്കോൽ, സുനിൽ പി. ബാനം, സുരേഷ് പായം എന്നിവർക്ക് എം.എൽ. എ ആദരം നൽകി.
കാസർഗോഡ് ജില്ലയിൽ നടപ്പാക്കുന്ന കൊറഗ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ലിറ്റിൽ പബ്ളിക്കേഷൻസ് പ്രസിദ്ധീകരണത്തിന്റെ ലോഗോ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ എന്നിവർ പ്രകാശനം ചെയ്തു.
കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശോഭന കുമാരി, കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സവിത പി, ഡി.പി.സി സർക്കാർ നോമിനി അഡ്വ.സി രാമചന്ദ്രൻ, ബേഡഡുക്ക ഗ്രാമ് പഞ്ചായത്ത്. വൈസ് പ്രസിഡൻ്റ് എ മാധവൻ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. ബി ശ്രീജിത്ത്, വിവിധ സി.ഡി.എസ് അധ്യക്ഷമാർ എന്നിവർ ആശംസിച്ചു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷ റീന സി നന്ദി പറഞ്ഞു.
സമാപന സമ്മേളനത്തിന് ശേഷം നടന്ന ചടങ്ങിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്, കുറ്റിക്കോൽ കുടുംബശ്രീ സി.ഡി.എസ്, ആപതാ മിത്ര വൊളണ്ടിയർമാർ, ബേഡഡുക്ക പഞ്ചായത്ത് ഭരണ സമിതി, കുറ്റിക്കോൽ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് ടീമിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ കുടുംബശ്രീയുടെ സ്നേഹാദരം സമ്മാനിച്ചു.
- 23 views



