കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള വിവിധ പരിപാടികളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

Posted on Monday, March 17, 2025
കുടുംബശ്രീ ബ്രിഡ്ജ് കോഴ്സ് സെന്ററുകള്ക്ക് തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ് നല്കിയ ഫര്ണിച്ചറുകള്, കുടുംബശ്രീയും ജനമൈത്രി എക്സൈസും ചേര്ന്ന് നടത്തുന്ന 'എത്ത് കനവ്' പി.എസ്.സി പരിശീലന സെന്ററിലെ പരിശീലനാര്ത്ഥികള്ക്കുള്ള പഠന സാമഗ്രികള്, കുടുംബശ്രീ ജീവന്ദീപം ഒരുമ ഇന്ഷ്വറന്സ് തുക എന്നിവയുടെ വിതരണോദ്ഘാടനങ്ങള് കളക്ടര് നിര്വഹിച്ചു. ആനക്കട്ടി വി.സി.എഫ്.എസ് കോണ്ഫറന്സ് ഹാളില് സംഘടിപ്പിച്ച ചടങ്ങില് അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില് പങ്കെടുത്ത ബാലഗോത്രസഭാംഗങ്ങളായ കുട്ടികളെയും ആലപ്പുഴയില് സംഘടിപ്പിച്ച ദേശീയ സരസ് മേളയില് മികച്ച രണ്ടാമത്തെ സ്റ്റാള് ആയി തിരഞ്ഞെടുക്കപ്പെട്ട 'കാട്ടുചെമ്പകം കഫേ' സംരംഭകരെയും കുടുംബശ്രീക്ക് വേണ്ടി കളക്ടര് ആദരിച്ചു.
 
കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പറും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മരുതി മുരുകന് അധ്യക്ഷത വഹിച്ച ചടങ്ങില് കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര് ബി.എസ്. മനോജ് പദ്ധതി വിശദീകരണം നടത്തി. ഷോളയൂര് പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്ത്തി, ജനമൈത്രി എക്സൈസ് സി.ഐ മഹേഷ് കുമാര്, എക്സൈസ് പ്രിവന്റീവ് ഓഫീസര് എസ്. രവികുമാര്, കുടുംബശ്രീ പഞ്ചായത്ത് സമിതി പ്രസിഡന്റ് സെലീന, സരസ്വതി, അനിത, സെക്രട്ടറി ശാന്തി എന്നിവര് ആശംസകള് നേര്ന്നു. കുടുംബശ്രീ പ്രോജക്ട് കോര്ഡിനേറ്റര്മാരായ ജോമോന് കെ.ജെ സ്വാഗതവും പി.വി ശ്രീലേഖ നന്ദിയുംപറഞ്ഞു.
Content highlight
Various Programmes as part of the Attappady Tribal Comprehensive Development Project inaugurated