ബഡ്സ് സ്‌കൂളുകളിലെയും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെയും പരിശീലനാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ ഇതാദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കായികമേള ബഡ്സ് ഒളിമ്പിയ 2025ന് മലപ്പുറത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 27ന് തുടക്കം. 14 ജില്ലകളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ് ഫ്ലാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന് സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍,ഹയര്‍ എബിലിറ്റി,ലോവര്‍ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 13 പോയിന്റോടെ കണ്ണൂര്‍ ജില്ല മുന്നിട്ടു നില്‍ക്കുന്നു. 11 പോയിന്റോടെ പത്തനംതിട്ട ജില്ലയും 10 പോയിന്റോടെ വയനാട് ജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
മേള ഫെബ്രുവരി 28ന് സമാപിക്കും.
- 25 views