കന്നഡ മേഖലയിലെ പ്രത്യേക ഇടപെടല്‍ - അയല്‍ക്കൂട്ട ഭാരവാഹികള്‍ക്കുള്ള പരിശീലനത്തിന് തുടക്കം

Posted on Friday, February 21, 2025
കാസര്ഗോഡ് ജില്ലയില് കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയോടനുബന്ധിച്ച് രൂപീകരിച്ച അയല്ക്കൂട്ടങ്ങളുടെ ഭാരവാഹികള്ക്കുള്ള പ്രത്യേക പരിശീലന പദ്ധതി 'പ്രജ്ഞ'യ്ക്ക് തുടക്കം. ഫെബ്രുവരി, മാര്ച്ച് മാസങ്ങളിലായി ജില്ലയിലെ 15 പഞ്ചായത്തുകള് കേന്ദ്രീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കന്നഡ പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇതുവരെ 388 അയല്ക്കൂട്ടങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. 
 
കന്നഡ സംസാരിക്കുന്ന മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സംസ്ഥാന സര്ക്കാര് പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നത്. മാതൃകാ സംരംഭ പഠനങ്ങള്, സംരംഭ സന്ദര്ശനങ്ങള് ഉള്പ്പെടെ മേഖലയുടെ സാമൂഹ്യ നവീകരണമാണ് പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. ഇതുവരെ 32 കന്നഡ കമ്മ്യൂണിറ്റി വോളന്റിയര്മാരെയും പദ്ധതി പ്രവര്ത്തനങ്ങള് സുഗമമാക്കുന്നതിന് നിയമിച്ചു കഴിഞ്ഞു.
 
പ്രജ്ഞ പരിശീലന പദ്ധതിയുടെ ലോഗോ പ്രകാശനം കുടുംബശ്രീ കാസര്ഗോഡ് അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് ഡി. ഹരിദാസ് നിര്വഹിച്ചു. പരിശീലന ചുമതല കുടുംബശ്രീ പരിശീലന ഏജന്സിയായ ടീം ഫോര് ടീച്ചിംങ് ആന്ഡ് എക്‌സലന്സിനാണ്.
 
 
Content highlight
Kannada spcl prjct