46 ലക്ഷം കുടുംബശ്രീ വനിതകളെ വിജ്ഞാന സമ്പാദനത്തിനായി തിരികെ സ്‌കൂളുകളിലെത്തിച്ച് സംഘടിപ്പിക്കുന്ന 'തിരികെ സ്‌കൂളില്' അയല്ക്കൂട്ട ശാക്തീകരണ ക്യാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. തൃത്താല ബ്ലോക് ഓഫീസ് ഹാളില് 19ന് നടന്ന
സംഘാടകസമിതി രൂപീകരണ യോഗത്തില് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര് രതീഷ് പിലിക്കോട് പരിപാടി വിശദീകരണം നടത്തി.
201 അംഗ സ്വാഗത സംഘത്തിന്റെ ചെയര്പേഴ്‌സണായി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്, വര്ക്കിങ് ചെയര്പേഴ്‌സണായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ വി.പി. റജീന, ജനറല് കണ്വീനറായി പാലക്കാട് ജില്ലാ മിഷന് കോര്ഡിനേറ്റര് കെ.കെ. ചന്ദ്രദാസ്, കണ്വീനറായി ജില്ലാ പ്രോഗ്രാം മാനേജര് സബിത മധു എന്നിവരെ തിരഞ്ഞെടുത്തു. 13 ഉപസമിതികളും രൂപീകരിച്ചു.
സ്വാഗത സംഘം രൂപീകരണ യോഗത്തിന് ജില്ലാ മിഷന് കോര്ഡിനേറ്റര് ചന്ദ്രദാസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കോര്ഡിനേറ്റര് ജാഫര് കെ. കക്കൂത്ത്, തൃശൂര് അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് കെ.കെ. പ്രസാദ്, ജനപ്രതിനിധികള്, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്, രാഷ്ട്രീയ, സംസ്‌ക്കാരിക പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര് സി.സി. നിഷാദ് നന്ദി പറഞ്ഞു.
ക്യാമ്പെയിന്റെ പോസ്റ്റര്‍ പ്രകാശനം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് സെപ്റ്റംബര്‍ 20ന് നിര്‍വഹിച്ചു.
- 133 views
Content highlight
back to school inauguration; reception committee formed