'തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാ'ചരണ പരിപാടികൾ കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഇന്ന് സംഘടിപ്പിച്ചു . 'നിശ്ചയദാർഢ്യത്തോടെ തദ്ദേശീയ യുവത' എന്നതായിരുന്നു ഈ വർഷത്തെ ദിനാചാരണത്തിന്റെ പ്രമേയം.
പാലക്കാട് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി, കാസർഗോഡ് ജില്ലയിലെ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതി, വയനാട് തിരുനെല്ലി ആദിവാസി സമഗ്ര പദ്ധതി എന്നിങ്ങനെ പട്ടിക വർഗ്ഗ മേഖലയിൽ കുടുംബശ്രീ നടത്തുന്ന പ്രത്യേക ഇടപെടലുകളുടെ ഭാഗമായാണ് ഇന്ന് ദിനാചരണം സംഘടിപ്പിച്ചത്.
ഘോഷയാത്ര, ആദിവാസി ജനതയുടെ പാരമ്പരാഗത കലാപരിപാടികൾ, ബോധവത്ക്കരണ ക്ലാസ്സുകൾ, പൊതു യോഗങ്ങൾ എന്നിവ ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. 1994 ലാണ് എല്ലാവർഷവും ഓഗസ്റ്റ് 9 തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. ആദിവാസി ജന സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
- 131 views
Content highlight
Kudumbashree organized programs to celebrate 'International Day of Indigenous People'