കേരള നോളജ് എക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന മൈക്രോ പ്ലാന്‍ - തൊഴില്‍ മേളകള്‍ പൂര്‍ണ്ണം

Posted on Monday, August 7, 2023
നാല് തദ്ദേശ സ്വയംഭരണ പ്രദേശങ്ങള് കേന്ദ്രീകരിച്ച് കേരള നോളജ് എക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കിയ മൈക്രോ പ്ലാന് പ്രവര്ത്തനങ്ങളുടെ ഭാഗമായുള്ള തൊഴില് മേളകള് പൂര്ത്തിയായി. ഇടുക്കി ജില്ലയിലെ ബൈസണ് വാലി, വയനാട് ജില്ലയിലെ സുല്ത്താന് ബത്തേരി, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, കൊല്ലം ജില്ലയിലെ കൊല്ലം കോര്പ്പറേഷന് എന്നീ പ്രദേശങ്ങളിലാണ് മൈക്രോപ്ലാന് പ്രവര്ത്തനങ്ങള് നടത്തിയത്.
 
ജൂലൈ 8,9,15 തീയതികളിലായി ഈ നാല് പ്രദേശങ്ങളില് സംഘടിപ്പിച്ച തൊഴില് മേളകളില് 1800 തൊഴിലന്വേഷകരും 163 തൊഴില്ദാതാക്കളും ഭാഗമായി. 536 പേരെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഈ പ്രദേശങ്ങളില് ഡിജിറ്റല് വര്ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS) പ്ലാറ്റ്‌ഫോമില് രജിസ്റ്റര് ചെയ്തിരിക്കുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്ക്ക് വിജ്ഞാന തൊഴിലുകള് ലഭ്യമാക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടികളാണ് മൈക്രോ പ്ലാന് പ്രവര്ത്തനങ്ങളുടെ ഭാഗമായി നടത്തിയത്.
 
അഭ്യസ്തവിദ്യരായ തൊഴില്രഹിതകര്ക്ക് വിജ്ഞാന തൊഴിലുകള് ലഭ്യമാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് നോളജ് എക്കണോമി മിഷനോട് ആവശ്യപ്പെടുന്നത് അനുസരിച്ചാണ് മൈക്രോ പ്ലാനുകള് തയാറാക്കി പ്രവര്ത്തനം നടത്തുന്നത്. വിവിധ വകുപ്പുകളില്പ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സ്‌കില്ലിങ്/തൊഴില് ഏജന്സികളിലെ പ്രതിനിധികളും ഉള്പ്പെടുന്ന സംഘാടക സമിതി രൂപീകരണമാണ് മൈക്രോ പ്ലാന് കലണ്ടറിലെ ആദ്യ പരിപാടി.
 
തുടര്ന്ന് തദ്ദേശ സ്ഥാപനതല തൊഴിലന്വേഷകരുടെ യോഗവും വിജ്ഞാന തൊഴില് വിശദീകരണവും, കമ്മ്യൂണിറ്റി അംബാസിഡര്മാര്ക്കുള്ള പരിശീലനവും ഇന്റര്വ്യൂകളും വര്ക്ക് റെഡിനസ് പ്രോഗ്രാമും തൊഴില് പരിശീലനവും എല്ലാം ഉള്പ്പെടെ 11ഓളം പ്രവര്ത്തനങ്ങള് ചെയ്യുന്നു. ഏറ്റവും അവസാനമായാണ് തൊഴില്മേളകള് സംഘടിപ്പിക്കുന്നത്. ഭാവിയില് കൂടുതല് തദ്ദേശ സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് മൈക്രോ പ്ലാനുകള് നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
Content highlight
Job Fairs as part of Micro Plan Activities completed ml