കണ്ണൂരിലെ രണ്ട് കുടുംബശ്രീ ശിങ്കാരിമേളം യൂണിറ്റുകളൊരുക്കിയ താളവിസ്മയം. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ ഉള്‍പ്പെട്ട അട്ടപ്പാടിയില്‍ നിന്നുള്ള ഇരുളനൃത്തക്കാര്. ഇന്നലെ രാജ്യതലസ്ഥാന നഗരിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീ ശക്തി കേന്ദ്രീകരിച്ച കേരളത്തിന്റെ നിശ്ചല ദൃശ്യത്തിലെ പ്രധാന ആകര്‍ഷണം ഈ കുടുംബശ്രീ അംഗങ്ങളായിരുന്നു.
കണ്ണൂരിലെ പാപ്പിനിശ്ശേരിയിലെ സപ്തവര്‍ണ്ണ (, മാങ്ങാട്ടിടത്തെ പെണ്പൊലിക (4) എന്നീ രണ്ട് ശിങ്കാരിമേളം യൂണിറ്റില്‍ നിന്നുള്ള 12 കലാകാരികളുടേതായിരുന്നു ശിങ്കാരിമേളം. സിന്ധു ബാലകൃഷ്ണന്, ജോഷിന അശോകന്, രമിത രതീഷ്, ശൈലജ രാജന്, ബാലജ പ്രമോദ്, രജനി സോമന്, ലസിത വരദന്, സജിത അരവിന്ദ്, വിജിന രാജീവന്, വനജ ബാലന്, ലീല ചന്ദ്രന്, ഓമന പ്രദീപന് എന്നിവർ.
2011ല്‍ രൂപീകരിച്ച സപ്തവര്‍ണ്ണ യൂണിറ്റിനും 2014 ല്‍ രൂപീകരിച്ച പെണ്പൊലിക യൂണിറ്റിനും പൂര്‍ണ്ണ പിന്തുണയും സഹായവും നല്കി വരുന്നത് കുടുംബശ്രീയാണ്. 2018 ലെ പ്രളയത്തിൽ വാദ്യോപകരണങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി തകർന്ന് പോയ ഘട്ടത്തിൽ കൈ പിടിച്ച് ഉയർത്തിയത് കണ്ണൂർ ജില്ലാ മിഷനായിരുന്നു.
മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ നഞ്ചിയമ്മ നേതൃത്വം നൽകുന്ന കലാസംഘത്തിലുള്ളവരാണ് റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യത്തിൽ പങ്കെടുത്തത്. കുടുംബശ്രീ അട്ടപ്പാടി സ്പെഷ്യൽ പ്രോജക്ട് ആനിമേറ്റർമാരായ കെ. പുഷ്പ, വിജയ എന്നിവർക്കൊപ്പം ബി. ശോഭ, യു.കെ. ശകുന്തള, ബി. റാണി, സരോജിനി, എല്‍. രേഖ, എല്‍. ഗൗരി എന്നിവർ ഇരുളനൃത്തവുമായി തിളങ്ങി.
- 77 views
Content highlight
Kudumbashree shines in the 74th Republic Day Parade held at Delhis