ജില്ലയിലെ സി.ഡി.എസ് ടീമുകള്‍ തമ്മിലായിരുന്നു മത്സരം. 27 സി.ഡി എസ്സുകളില്‍ നിന്നായി സി.ഡി.എസ്. ചെയര്‍പേഴ്സണ്‍, സി ഡി.എസ് അക്കൗണ്ടന്റ്, സി.ഡി.എസ് ചുമതലയുള്ള ജില്ലാ മിഷന് ടീമംഗം എന്നിവര്‍ ചേര്‍ന്ന മൂന്നംഗ ടീം ഒരോ സി.ഡി.എസിന് വേണ്ടി അണിനിരന്നു.
ഇന്ത്യന്‍ ഭരണഘടന, പൊതു വിജ്ഞാനം, കുടുംബശ്രീ പദ്ധതികള്‍, ബൈ ലോ എന്നീ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മണി മണി പോലെ ഉത്തരങ്ങള്‍ റെഡി! ഓഡിയോ-വിഷ്വല്‍ അടക്കം അഞ്ച് റൗണ്ടുകളുണ്ടായിരുന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മേപ്പാടി സി.ഡി.എസ് ടീം (ബിനി പ്രഭാകരന് - ചെയര്‍ പേഴ്സണ്‍, സഫിയ ഫൈസല്‍ - വൈസ് ചെയര്‍പേഴ്സണ്‍, അശ്വതി- ജില്ലാ പ്രോഗ്രാം മാനേജര്‍, മാര്‍ക്കറ്റിങ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മാനന്തവാടി 1 സി.ഡി.എസ് (വത്സ മാര്ട്ടിന് - ചെയര്‍ പേഴ്സണണ്‍, രേഷ്മ ബി- എം.ഐ.എസ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, ശരത്- എം.ഇ.സി) രണ്ടാം സ്ഥാനവും തവിഞ്ഞാല്‍ സി.ഡി.എസ് ( ഷീജ - ചെയര്‍ പേഴ്സണ്‍, മൃദുല - അക്കൗണ്ടന്റ്, സിറാജ്- മൈക്രോ എന്റര്‍പ്രൈസ്/മാര്‍ക്കറ്റിങ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍) മൂന്നാം സ്ഥാനവും നേടി. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബുവായിരുന്നു ക്വിസ് മാസ്റ്റര്‍. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്, അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.വാസു പ്രദീപ് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
സംസ്ഥാനതലത്തില്‍ 1070 സി.ഡി.എസുകളിലും ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ശനിയും ഞായറും ഇനി വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലുമായും എല്ലാ ജില്ലകളിലും വ്യത്യസ്തങ്ങളായ പരിപാടികളോടെ അയല്‍ക്കൂട്ടതലത്തില്‍ ഭരണഘടനാ അവബോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു. ക്വിസ് പരിപാടികള്‍ കൂടാതെ സാക്ഷരതാ ക്ലാസ്സുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഈ സാക്ഷരതായജ്ഞത്തോട് അനുബന്ധിച്ച് നവംബര്‍ ഒന്നിന് കേരള ലജിസ്ലേറ്റീവ് അസംബ്ലി മീഡിയാ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്ററിന്റെയും (കെ- ലാംപ്സ്) കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ 100 കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചിരുന്നു.
- 28 views