പ്രാദേശിക സര്‍ക്കാര്‍ അനുവദിക്കുന്ന 5 തരം സാമൂഹ്യ സുരക്ഷ പെന്‍ഷനുകളാണ് ഈ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ സര്‍വ്വേയിലൂടെ മഹിളാ പ്രധാന് ഏജന്റ്മാർ ഗുണഭോക്താക്കളുടെ വീട്ടില്‍ നേരിട്ടെത്തുകയും ടാബ് ഉപയോഗിച്ച് സര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുള്ള 21 ചോദ്യാവലിക്കുള്ള ഉത്തരങ്ങൾ സർവ്വേയിലൂടെ വിവരശേഖരണം നടത്തി ഐറിസ് അധിഷ്ടിത ആധാര്‍ സാധൂകരണം നടത്തുകയും ചെയ്യുന്നു. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമ പഞ്ചായത്തില്‍ നടത്തുന്നതിനായി മഹിളാ പ്രധാന് ഏജന്റ്മാര്‍ക്കുള്ള പരിശീലനം 20 ജൂണ്‍ 2019 ന് തിരുവനന്തപുരത്ത് വച്ച് നടന്നു.
Content highlight
- 528 views