ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിന് വേണ്ടി 4000 കോടി രൂപ ഹഡ്കോയിൽ നിന്നും വായ്പ എടുക്കുന്നതിനു സർക്കാർ അനുമതി നൽകിയിരുന്നു. അത് പ്രകാരം ഹഡ്കോ അനുവദിച്ച വായ്പ തുകയുടെ ഒന്നാം ഗഡുവായ 375 കോടി രൂപ കെ.യു.ആർ.ഡി.എഫ്.സി മുഖേന ഗ്രാമ പഞ്ചായത്തുകൾക്ക് വിതരണം ചെയ്യുന്നതിന് അനുമതി നൽകുകയും കെ.യു.ആർ.ഡി.എഫ്.സി 02/01/2019 ൽ ടി തുക ലൈഫ് മിഷനിൽ നിന്നും നൽകിയ ലിസ്റ്റ് പ്രകാരം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തു സെക്രട്ടറിമാരുടെ ബാങ്ക് അക്കൗണ്ടിലേക്കു കൈ മാറിയിട്ടുമുണ്ട്.
ഹഡ്കോയിൽ നിന്നും അനുവദിച്ച വായ്പ തുകയുടെ ആദ്യ ഗഡുവാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. എന്നാൽ ഈ ഗഡു എല്ലാ അർഹതപ്പെട്ട ഗുണഭോക്താക്കൾക്കും അവരുടെ സ്റ്റേജ് പൂർത്തീകരണത്തിനനുസരിച്ചുകൊടുക്കേണ്ട മുഴുവൻ തുകയും കൊടുത്തു തീർക്കുന്നതിന് അപര്യാപ്തമാണ്. ആയതിനാൽ താഴെ പറയുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കണം ഗ്രാമപഞ്ചായത്തു സെക്രട്ടറിമാർ തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ടത്.
- ഗ്രാമപഞ്ചായത്തിൽ നിന്നും ഭവന നിർമാണത്തിനുള്ള ഗഡു കൈപ്പറ്റി സ്റ്റേജ് പൂർത്തീകരിച്ച വിവരം സോഫ്റ്റ്വെയർറിൽ രേഖപ്പെടുത്തിയിട്ടുള്ള ഗുണഭോക്താക്കൾക്ക് അവകാശപ്പെട്ട അടുത്ത ഒരു ഗഡു മാത്രം നൽകേണ്ടതാണ്.
- നിർമാണത്തിന്റെ അവസാന സ്റ്റേജുകളിൽ എത്തിയിരിക്കുന്ന ഗുണഭോക്താക്കൾക്ക് ഗഡു അനുവദിക്കുന്നതിന് മുൻഗണന നൽകണം.
- തുക സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുന്ന ദിവസം തന്നെ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി നൽകേണ്ടതാണ്.
- തുക വിതരണം ചെയ്തു സംബന്ധിച്ച വിവരങ്ങൾ അന്നേ ദിവസം തന്നെ സോഫ്ട് വേറിൽ രേഖപ്പെടുത്തേണ്ടതാണ്.
- തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതു സംബന്ധിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് 10/1/2019 നു മുൻപായി ലഭ്യമാക്കേണ്ടതാണ്. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറക്ക് അടുത്ത ഗഡു വിതരണം ചെയ്യുന്നതാണ്.
- 1017 views