തിരുവനന്തപുരം: വിവിധ സര്ക്കാര് വകുപ്പുകള് അര്ദ്ധ സര്ക്കാര് സ്ഥാപനങ്ങള്, പൊതുമേഖലാ സ്ഥാപനങ്ങള് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് സ്വാശ്രയ സ്ഥാപനങ്ങള് മുതലായവയില് നിന്നും തയ്യല് സംബന്ധമായ ജോലികള് ചെയ്യുന്നതിന് കുടുംബശ്രീയുടെ കീഴിലുള്ള തയ്യല് യൂണിറ്റുകള്ക്ക് കരാര് കാലാവധി ഒരു വര്ഷത്തേക്കു കൂടി ദീര്ഘിപ്പിച്ച് സര്ക്കാര് ഉത്തരവിറക്കി.ടെന്ഡര് നടപടികള് കൂടാതെ തയ്യല് ജോലികള് നേരിട്ടു ലഭിക്കുന്നതിനായി സ്റ്റോക്ക് പര്ച്ചേസ് മാന്വലില് പ്രത്യേക ഇളവു വരുത്തിയാണ് കുടുംബശ്രീ യൂണിറ്റുകള്ക്ക് കരാര് ദീര്ഘിപ്പിച്ചു നല്കിയിട്ടുള്ളത്.
നിലവില് കുടുംബശ്രീയുടെ കീഴില് നിരവധി അപ്പാരല് പാര്ക്കുകളും ആയിരത്തിലേറെ ചെറുകിട തയ്യല് യൂണിറ്റുകളും സംസ്ഥാനത്ത് പ്രവര്ത്തിക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം വിവിധ സര്ക്കാര്-അര്ദ്ധ സര്ക്കാര് സ്ഥാപനങ്ങള്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്ക്കും ആവശ്യമായി വരുന്ന തയ്യല് ജോലികള് ടെന്ഡര് കൂടാതെ കുടുംബശ്രീ യൂണിറ്റുകളെ ഏല്പിക്കാനാകും. ഇതോടൊപ്പം യൂണിറ്റ് അംഗങ്ങള്ക്ക് സ്വന്തം നിലയില് സര്ക്കാര് മേഖലയിലെ വിവിധ സ്ഥാപനങ്ങളെ സമീപിച്ച് തയ്യല് ജോലികള് ഏറ്റെടുക്കുന്നതിനും അവസരം ലഭിക്കും. കഴിഞ്ഞ വര്ഷം സാമൂഹ്യനീതി, ലോട്ടറി വകുപ്പുകളില് നിന്നും കൂടാതെ മറ്റ് സ്ഥാപനങ്ങളില് നിന്നുള്ള തയ്യല്ജോലികളും ഏറ്റെടുത്തു ചെയ്തതു വഴി കുടുംബശ്രീക്ക് നാലു കോടി രൂപയുടെ വരുമാനം നേടാന് സാധിച്ചു. മിതമായ നിരക്കില് ഗുണമേന്മയും ഈടും ഉറപ്പാക്കി തയ്യല് ജോലികള് സമയബന്ധിതമായി ചെയ്തു കൊടുക്കുന്നതു വഴി യൂണിറ്റുകള്ക്ക് കൂടുതല് തൊഴില് സാധ്യതകള് ലഭിക്കുന്നുണ്ട.
- 140 views