വാര്‍ത്തകള്‍

കുടുംബശ്രീയ്ക്ക് അസര്‍ബെയ്ജാന്റെ ആദരം

Posted on Thursday, July 4, 2019

കുടുംബശ്രീയ്ക്ക് അസര്‍ബെയ്ജാന്‍ ഗവണ്‍മെന്റിന്റെ ആദരം. അസര്‍ബെയ്ജാനില്‍ കുടുംബശ്രീ മാതൃകയിലുള്ള സംവിധാനം രൂപീകരിച്ച് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നല്‍കിയ സഹായവും പിന്തുണയും പരിഗണിച്ചാണിത്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വനിതാ വികസനവും സംരംഭ സംഘങ്ങളും രൂപീകരിക്കുന്നതിനുള്ള ദ അസര്‍ബയ്ജാന്‍ റൂറല്‍ വുമണ്‍സ് അസോസിയേഷന്‍ സര്‍ക്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ പങ്കിനെക്കുറിച്ചും പരാമര്‍ശമുണ്ടായത്.

  കേരളത്തിന് പുറത്തേക്ക് കുടുംബശ്രീ മാതൃക എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍ആര്‍ഒ) നേതൃത്വത്തിലാണ് അസര്‍ബെയ്ജാനില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാജ്യത്ത് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മാതൃക പകര്‍ത്താന്‍ താത്പര്യപ്പെട്ട് 2017 ഒക്ടോബറിലാണ് അസര്‍ബെയ്ജാന്‍ കുടുംബശ്രീയെ സമീ പിച്ചത്. അതിന് ശേഷം കുടുംബശ്രീയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം അടക്കമുള്ളവര്‍ 2018 മാര്‍ച്ചി ല്‍ അസര്‍ബെയ്ജാനില്‍ സന്ദര്‍ശനം നടത്തുകയും ആദ്യ ഘട്ട പരിശീലനം നല്‍കുകയും ചെയ്തി രുന്നു. അതിന് തുടര്‍ച്ചയായി സെപ്റ്റംബറിലും രണ്ടാം ഘട്ട പരിശീലനം നല്‍കി.

  അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊജക്ടിനോട് (അസ്‌റിപ്) അനുബന്ധിച്ച് അയല്‍ക്കൂട്ട മാതൃകയില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. ലഘുസമ്പാദ്യ പ്രവര്‍ത്തനങ്ങള്‍, കണക്കുകള്‍ രേഖപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിലും അസ്‌റിപ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കൊപ്പം കുടുംബശ്രീ ഉദ്യോഗസ്ഥര്‍ അസര്‍ബെയ്ജാനിലെ വിവിധ കേന്ദ്രങ്ങളിലെത്തി വിശദമായ പഠന ക്ലാസ്സുകളും നല്‍കിയിരുന്നു. ആദ്യ ഘട്ട പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ അസര്‍ബെയ്ജാനില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.

  ലഘുസമ്പാദ്യ വിഭാഗത്തില്‍ വായ്പകള്‍ നല്‍കുന്നതിലും ഉപജീവന മാര്‍ഗ്ഗ വികസന വിഭാഗത്തില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംഘങ്ങള്‍ രൂപീകരിക്കുന്നതിലും കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഇതിനായി കുടുംബശ്രീ സൂക്ഷ്മ സംരംഭക കണ്‍സള്‍ട്ടന്റ്മാര്‍ക്ക് പരിശീലനം നല്‍കുന്ന ട്രീ സൊസൈറ്റിയില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുത്തു.

  ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്ന സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്ക് (എസ്ആര്‍എല്‍എം) പിന്തുണയേകുന്നതിനായി 2012ലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലം കുടുംബശ്രീയ്ക്ക് നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈ സേഷന്‍ (എന്‍ആര്‍ഒ) പദവി നല്‍കുന്നത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിനുള്ള (പിആര്‍ഐ-സിബിഐ) പ്രവര്‍ത്തനങ്ങളും ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്കായുള്ള സംരംഭ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കുടുംബശ്രീ എന്‍ആര്‍ഒ പ്രധാനമായും നടപ്പിലാക്കുന്നത്.

 

Content highlight
അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊജക്ടിനോട് (അസ്‌റിപ്) അനുബന്ധിച്ച് അയല്‍ക്കൂട്ട മാതൃകയില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്.

പിഎംഎവൈ: 5000 കുടുംബങ്ങള്‍ക്ക് വായ്പ നല്‍കാന്‍ കുടുംബശ്രീയും ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണ

Posted on Saturday, June 22, 2019

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സിഎല്‍എസ്എസ്) അനുസരിച്ച് 2020 മാര്‍ച്ചിനുള്ളില്‍ 5000 കുടുംബങ്ങള്‍ക്ക് ബാങ്ക് വായ്പ്പ നല്‍കുന്നതിന് കുടുംബശ്രീയും പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണയിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ബാങ്ക് ഓഫ് ഇന്ത്യ കേരള സോണല്‍ മാനേജര്‍ വി. മഹേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നേരത്തേ ആക്സിസ് ബാങ്കുമായും സിഎല്‍എസ്എസിനു വേണ്ടി കുടുംബശ്രീ കരാറിലെത്തിയിരുന്നു. കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള  9436 കുടുംബങ്ങള്‍ക്ക് ഇതനുസരിച്ച് വായ്പ്പ നല്‍കി കഴിഞ്ഞു. പിഎംഎവൈ(നഗരം)യുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

  2022 ഓടെ നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎംഎവൈ. ഇതിന്‍റെ ഭാഗമായി നഗരപ്രദേശത്തെ ഭവനരഹിതരര്‍ക്ക് ഭവനം വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ്പ നല്‍ കുന്ന പദ്ധതിയാണ് സിഎല്‍എസ്എസ്.

  കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതാമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോ ഗ്യമായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ. ഈ സബ്സിഡി സ്കീം അനുസരിച്ച് 3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള (സാമ്പത്തികമായി പിന്നോക്ക വിഭാഗം) കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോട് കൂടി വായ്പ്പ ലഭിക്കും. 6.5 ശതമാനമാണ് പലിശ സബ്സിഡി. 3 മുതല്‍ 6 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങ ള്‍ക്കും (താഴ്ന്ന വരുമാന വിഭാഗം) ഇതേ നിരക്കില്‍ വായ്പ്പ ലഭിക്കും. 6 മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഇടത്തര വരുമാന വിഭാഗക്കാര്‍ക്ക് 9 ലക്ഷം രൂപവരെയുള്ള വായ്പ്പാ തുക യ്ക്ക് പലിശ സബ്സിഡി ലഭിക്കും. 4 ശതമാനമാണിത്. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള രണ്ടാംതലം ഇടത്തരക്കാര്‍ക്ക് പലിശ സബ്സിഡി ലഭിക്കുന്ന പരമാവധി വായ്പ്പാതുക 12 ലക്ഷമാണ്. 3 ശതമാനമാണ് പലിശ സബ്സിഡി. എല്ലാ വായ്പ്പകളുടെയും തിരിച്ചടവിനുള്ള കാലാവധി 20 വര്‍ഷവും.
 
  ചടങ്ങില്‍ കുടുംബശ്രീ പിഎംഎവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ രോഷ്നി പിള്ള, എം ഭാവന,പ്രദീപ് എന്നിവരും ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ഏരിയ മാനേജര്‍ ആര്‍. രാജേഷ് എന്നിവരും പങ്കെടുത്തു.

Bank of India and kudumbashree MoU

 

 

Content highlight
കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതാമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോ ഗ്യമായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ.

80000 യുവതീയുവാക്കള്‍ക്ക് കൂടി കുടുംബശ്രീ മുഖേന സൗജന്യ നൈപുണ്യ പരിശീലനം; ഡിഡിയുജികെവൈ രണ്ടാം ഘട്ടത്തിന് തുടക്കം

Posted on Friday, June 21, 2019

ډ    രണ്ടാം ഘട്ടം 2019-2022 വരെ
ډ    ഇതുവരെ 52350 പേര്‍ക്ക് പരിശീലനം നല്‍കി
ډ    അക്കൗണ്ടിങ് മുതല്‍ എയര്‍ഹോസ്റ്റസ് പരിശീലനം വരെ നല്‍കുന്നു

തിരുവനന്തപുരം: കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന തൊഴില്‍ദാന പദ്ധതിയായ ഡിഡിയുജികെവൈയുടെ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) രണ്ടാം ഘട്ടത്തിന് ഔദ്യോഗിക തുടക്കം. 2019 മുതല്‍ 2022 വരെ നിശ്ചയിച്ചിരിക്കുന്ന രണ്ടാം ഘട്ടത്തില്‍ 80000 പേര്‍ക്ക് കൂടി പരിശീലനം നല്‍കുന്നതിന് 800 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ രണ്ടാം ഘട്ടത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയ 27 പ്രൊജക്ട് ഇംപ്ലിമെന്‍റിങ് ഏജന്‍സികളു മായുള്ള ധാരണാ പത്രം ഒപ്പുവയ്ക്കലും മികച്ച പ്രകടനം നടത്തിയ നിലവിലുള്ള എട്ട് ഏജന്‍സികള്‍ക്കുള്ള അവാര്‍ഡ് ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. 8810 പേര്‍ക്ക് പരിശീലനം നല്‍കുന്ന തിനുള്ള ലക്ഷ്യമാണ് പുതിയ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പുരസ്ക്കാരങ്ങള്‍ 2017, 2018 വര്‍ഷങ്ങളില്‍ കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

  സുസ്ഥിര ഉപജീവനം ലക്ഷ്യമിട്ട് ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സൗജന്യ പദ്ധതിയായ ഡിഡിയുജികെവൈ 2015 മുതലാണ് കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കി തുടങ്ങിയത്. 18 വയസ്സ് മുതല്‍ 35 വയസ്സു വരെയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്ത്രീകള്‍, അംഗപരിമിതര്‍, പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് 45 വയസ്സുവരെയാണ് പ്രായപ രിധി. ന്യൂനപക്ഷത്തിന് 60 ശതമാനം സംവരണമുണ്ട്. സ്ത്രീകള്‍ക്ക് 33 ശതമാനവും. പരിശീലനവും താമസവും ഭക്ഷണവും പഠനോപകരണങ്ങളും സൗജന്യമായി നല്‍കും. ഇതുവരെ 52350 കുട്ടികള്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയ 42352 കുട്ടികളില്‍ 32498 കുട്ടികള്‍ക്ക് ജോലിയും ലഭിച്ചു.

  32 തൊഴില്‍ മേഖലകളിലെ 126 കോഴ്സുകളില്‍ കേരളത്തില്‍ ഡിഡിയുജികെവൈ വഴി പരിശീലനം നല്‍കുന്നു. അക്കൗണ്ടിങ്, അനിമേഷന്‍ തുടങ്ങി എയര്‍ ഹോസ്റ്റസ് ട്രെയിനിങ് വരെ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് മാസം മുതല്‍ 1 വര്‍ഷം വരെ കാലയളവുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍സിവിടി (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയ്നിങ്), എസ്എസ്സി (സെക്ടര്‍ സ്കില്‍ കൗണ്‍സില്‍) സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുക. 14 ജില്ലകളിലായി 150ലേറെ പരിശീലന കേന്ദ്രങ്ങളാണുള്ളത്. പദ്ധതി വിവരങ്ങള്‍ അറിയുന്നതി നും രജിസ്ട്രര്‍ ചെയ്യുന്നതിനും കൗശല്‍ പഞ്ചി എന്ന മൊബൈല്‍ ആപ്ലിക്കേഷ നുമുണ്ട്. കൂടാതെ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍ററും പ്രവര്‍ത്തിക്കുന്നു.

  ഈ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടേതായി അവതരിപ്പിച്ച പ്രത്യേക മാതൃകക ള്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പ്രത്യേക അഭിനന്ദനം നേടിയിരുന്നു. ഡിഡിയുജി കെവൈ പരിശീലനാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം നല്‍കുന്നതിനും ഹോസ്റ്റലുകളില്‍ ക്യാ ന്‍റീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കുടുംബശ്രീ സൂക്ഷ്മ സംരംഭകരെ ഉള്‍പ്പെടുത്തിയതും കുടും ബശ്രീ മുഖേന നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കുടുംബാം ഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയതുമുടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ദേശീയ തല ത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കുന്നതിനായി മന്ത്രാലയം താത്പര്യപ്പെട്ടിരിക്കു ന്നത്.

 ഡിഡിയുജികെവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജരും ടീം ലീഡറുമായ എന്‍.പി. ഷിബു ചടങ്ങിന് സ്വാഗതം ആശംസിച്ചു. മലങ്കര സോഷ്യല്‍ സര്‍വ്വീസസ് സൊസൈറ്റി, അപ്പോളോ മെഡ് സ്കില്‍സ്, രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, പിഎസ്എന്‍, കൈറ്റ്സ് സോഫ്ട് വെയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, കിറ്റക്സ് ചില്‍ഡ്രന്‍സ്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്എം ഐടിഐ എന്നീ പിഐഎകള്‍ക്കാണ് മികച്ച പ്രകടനം നടത്തിയതിനുള്ള പുരസ്ക്കാരങ്ങള്‍ നല്‍കിയത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നന്ദി പറഞ്ഞു.

DDUGKY 2.0 LAUNCHED

Content highlight
ഈ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടേതായി അവതരിപ്പിച്ച പ്രത്യേക മാതൃകക ള്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പ്രത്യേക അഭിനന്ദനം നേടിയിരുന്നു. ഡിഡിയുജി കെവൈ പരിശീലനാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം നല്‍കുന്നതിനും ഹോസ്റ്റലുകളില്‍ ക്യാ ന്‍റീന്‍ പ്രവര്‍

കുടുംബശ്രീ സ്നേഹിത ലീഗല്‍ ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും

Posted on Saturday, June 15, 2019

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് വഴി നിലവില്‍ ലഭ്യമാകുന്ന നിയമസഹായങ്ങള്‍ കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും സ്നേഹിത കേന്ദ്രങ്ങളോട് ചേര്‍ന്ന് ലീഗല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)യുമായി ചേര്‍ന്നാണിത്. ഇതിനായി പതിനാല് ജില്ലകളിലെ ലീഗല്‍ ക്ളിനിക്കുകളിലും കെല്‍സയുടെ സഹായത്തോടെ പ്രത്യേകം വനിതാ അഭിഭാഷകരെ നിയമിച്ചു. ആഴ്ചയില്‍ ഒരു ദിവസം അഭിഭാഷകരുടെ സേവനം ലഭ്യമാക്കുക. ഇതുപ്രകാരം സ്നേഹിത ലീഗല്‍ ക്ലിനിക്കിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമോപദേശങ്ങളും നിയമപരമായ പിന്തുണകളും ലഭ്യമാക്കുന്നതിനും പ്രശ്നപരിഹാരമാര്‍ഗങ്ങള്‍ വേഗത്തിലാക്കുന്നതിനും സാധിക്കും.  

ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാവിധ നിയമപരിരക്ഷയും ഉറപ്പാക്കി കൊണ്ട് ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന്  അവരെ പ്രാപ്തരാക്കുക എന്നതാണ് ലീഗല്‍ ക്ളിനിക്കുകള്‍ ആരംഭിക്കുക വഴി കുടുംബ്രീ ലക്ഷ്യമിടുന്നത്. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, പോലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. നിര്‍ദ്ധനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി.

ആഴ്ചയിലൊരിക്കല്‍ വനിതാഅഭിഭാഷകരുടെ സേവനം ലഭ്യമാകുന്നതിനു പുറമേ രണ്ട് മാസത്തിലൊരിക്കല്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് സ്നേഹിതയിലെത്തുന്ന പരാതികള്‍ക്ക് പരിഹാരം കാണാനാണ് തീരുമാനം.  കൂടാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലെത്തുന്നവയില്‍ സ്വന്തമായി അഭിഭാഷകരെ വയ്ക്കാന്‍ നിവൃത്തിയില്ലാത്ത നിര്‍ദ്ധനരായ സ്ത്രീകള്‍ക്കു വേണ്ടി വക്കാലത്ത് ഏറ്റെടുക്കുന്നതടക്കം ആവശ്യമായ എല്ലാ നിയമപിന്തുണകളും കെല്‍സയുടെ സഹായത്തോടെ ലീഗല്‍ ക്ലിനിക്കില്‍ സൗജന്യമായി ലഭിക്കും. കുട്ടികളുടെ കേസ് കൈകാര്യം ചെയ്യുന്നതിനും അവര്‍ക്കാവശ്യമായ സംരക്ഷണവും പുനരധിവാസവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കും. 

Content highlight
kudumbashree-snehitha

കുടുംബശ്രീ 'സ്നേഹിത-ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്

Posted on Friday, June 14, 2019

ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയ കേന്ദ്രമായ കുടുംബശ്രീ 'സ്നേഹിത' ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് -പദ്ധതിയും വിശദമായ മാര്‍ഗരേഖയും സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി(സ.ഉ.(എം.എസ്)നം.56/2019/ത.സ്വ.ഭ.വ). അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ നിയമസഹായവും വൈകാരികവും സാമൂഹ്യവുമായ പിന്തുണകളും നല്‍കുന്നതുള്‍പ്പെടെ ഇരുപത്തിനാല് മണിക്കൂര്‍ സേവനങ്ങളാണ് ഇപ്പോള്‍ സ്നേഹിതയിലൂടെ ലഭ്യമാക്കുന്നത്. പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച കത്തിന്‍ മേലാണ് ഉത്തരവായത്.

  പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്ക് ഒരുക്കി നല്‍കുന്നത്. വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സംസ്ഥാനത്ത് സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍. അതിക്രമങ്ങള്‍ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസികമായ പിന്തുണ നല്‍കുന്നതോടൊപ്പം തന്നെ അവര്‍ക്കാവശ്യമായ നിയമ സഹായം, കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങളും സ്നേഹിത വഴി ലഭ്യമാക്കുന്നു. കൂടാതെ താത്ക്കാലിക അഭയവും നല്‍കുന്നു. ഇതിനു പുറമേ നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയിലെ കൗണ്‍സിലര്‍മാര്‍ വഴി ആവശ്യമായ കൗണ്‍സലിങ്ങ് നല്‍കുന്നുണ്ട്.

   തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ എന്നീ സംവിധാനങ്ങള്‍ വഴി അതിക്രമങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും മാനസിക പിന്തുണയും ലഭ്യമാക്കും. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍, പരീക്ഷ ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ആവശ്യമെങ്കില്‍ സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാനുള്ള സൗകര്യം ലഭ്യമാണ്. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഉപജീവനം,അതിജീവനം, സുരക്ഷ എന്നിവയ്ക്കായി സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. പദ്ധതി മാര്‍ഗരേഖ പ്രകാരം സ്നേഹിതയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കേന്ദ്രങ്ങളിലും അഞ്ച് സേവനദാതാക്കള്‍, രണ്ട് കൗണ്‍സിലര്‍മാര്‍, രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാര്‍, കെയര്‍ ടേക്കര്‍, ഓഫീസ് അസിസ്റ്റന്‍റ് എന്നിങ്ങനെ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013 ഓഗസ്റ്റിലാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആറ് ജില്ലകളില്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

   24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സ്നേഹിത ഹെല്‍പ് ഡെസ്ക്കിന്‍റേത്. പദ്ധതി മാര്‍ഗരേഖയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓഫീസ് റൂം, സേവനം ആവശ്യപ്പെട്ട് എത്തുന്നവര്‍ക്കുള്ള വിശ്രമമുറി, കൗണ്‍സിലിങ്ങ് റൂം, താല്‍ക്കാലിക താമസത്തിനുള്ള സൗകര്യം, കുടിവെളളം. സാനിട്ടറി സൗകര്യം എന്നീ സംവിധാനങ്ങള്‍ സ്നേഹിതയുടെ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന സ്നേഹിത സെന്‍ററുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ സൗകര്യവുമുണ്ട്. നാളിതു വരെ സ്നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്തത് 18145 കേസുകളാണ്. ഇതില്‍ 9842 കേസുകള്‍ ഫോണ്‍ വഴി റിപ്പോര്‍ട്ട് ചെയ്തവയാണ്. ഇവര്‍ക്ക് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ ആവശ്യമായ നിയമസഹായം നല്‍കി വരുന്നു. 3778 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഷോര്‍ട്ട് സ്റ്റേ ഹോം സേവനവും നല്‍കി.

Content highlight
പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്ക് ഒരുക്കി നല്‍കുന്നത്.

‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രഫി മത്സരം രണ്ടാം സീസൺ - പി.പി. രതീഷിന് ഒന്നാം സ്ഥാനം

Posted on Tuesday, June 4, 2019

ഫോട്ടോഗ്രഫിയിൽ താത്പര്യമുള്ള വ്യക്തികളുടെ സർഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുന്നത് മുൻനിർത്തി കുടുംബശ്രീ സംഘടിപ്പിച്ച ‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രഫി മത്സരത്തിന്റെ രണ്ടാം സീസൺ വിജയികളെ തെരഞ്ഞെടുത്തു. മാതൃഭൂമി പാലക്കാട് യൂണിറ്റ് ഫോട്ടോഗ്രാഫർ പി.പി. രതീഷിനാണ് ഒന്നാം സ്ഥാനം. പ്രായാധിക്യം വകവയ്ക്കാതെ തൊഴിലിലേർപ്പെട്ട് അദ്ധ്വാനത്തിന്റെ മഹത്വം വെളിവാക്കിയ ഫോട്ടോയാണ് രതീഷിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. മികച്ച ആശയം പ്രതിഫലിപ്പിക്കുന്നതിനൊപ്പം തന്നെ മനോഹരമായി ദൃശ്യം ഒപ്പിയെടുക്കുകയും ചെയ്ത മലപ്പുറം വേങ്ങര സ്വദേശി ഇ. റിയാസ് രണ്ടാം സ്ഥാനവും ഒത്തൊരുമ വെളിപ്പെടുത്തിയ ചിത്രത്തിലൂടെ കാസർഗോഡ് ഉദുമ ഞെക്ലി സ്വദേശി ദീപ നിവാസിലെ ദീപേഷ് പുതിയ പുരയിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ക്യാഷ് അവാർഡായി നൽകും.

Winners of contest

ഫെബ്രുവരി ആറ് മുതൽ മാർച്ച് 31 വരെ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മംഗളം ദിനപ്പത്രം മുൻ ഫോട്ടോ എഡിറ്റർ ബി.എസ്. പ്രസന്നൻ, ഏഷ്യാവിൽ ന്യൂസ് പ്രൊഡക്ഷൻ ഹെഡ് ഷിജു ബഷീർ, സി-ഡിറ്റ് ഫാക്കൽറ്റിയും ഫോട്ടോ ജേർണലിസ്റ്റുമായ യു.എസ്. രാഖി, കുടുംബശ്രീ അക്കൗണ്ട്സ് ഒാഫീസർ എം. രജനി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പത്ത് മികച്ച ഫോട്ടോകൾക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്.

വിജയിച്ച ഫോട്ടോകള്‍ കാണാം: http://kudumbashree.org/pages/753

 

Content highlight
വിജയിച്ച ഫോട്ടോകള്‍ കാണാം: http://kudumbashree.org/pages/753

കുട്ടികളുടെ മനസില്‍ ഉന്നത ജനാധിപത്യമൂല്യങ്ങള്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ബാലപാര്‍ലമെന്‍റ് സഹായകരമാകും: മന്ത്രി എ.സി മൊയ്തീന്‍

Posted on Friday, May 24, 2019

തിരുവനന്തപുരം: ഉന്നതമായ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കുട്ടികളുടെ മനസില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കുടുംബശ്രീ ബാലപാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങള്‍   സഹായകരമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലപാര്‍ലമെന്‍റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പഴയ നിയമസഭാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ പ്രക്രിയ ഏറ്റവും സവിശേഷതയോടെ കൈകാര്യം ചെയ്യുന്ന മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ജനാധിപത്യ മൂല്യങ്ങള്‍ മതനിരപേക്ഷതയുടെ അടിത്തറ ഇതോടൊപ്പം ബഹുസ്വരതയും സംരക്ഷിക്കാന്‍ കഴിയണം. കുട്ടികളുടെ സര്‍ഗാത്മകശേഷി, വ്യക്തിത്വ വികാസം, സംഘാടന മികവ്, സഹകരണ മനോഭാവം എന്നിവയെ പരിപോഷിപ്പിക്കാന്‍ ബാലസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും. നാലര ലക്ഷത്തോളം അംഗങ്ങള്‍ ഉള്ള ബാലസഭാ കൂട്ടായ്മയിലെ കുട്ടികളുടെ സര്‍ഗശേഷി പ്രയോജനപ്പെടുത്തി രാജ്യത്തെ ക്രിയാത്മകമായ മാറ്റങ്ങളിലേക്കും അവബോധത്തിലേക്കും നയിക്കുന്ന തരത്തില്‍ ബാലപാര്‍ലമെന്‍റുകളുടെ പ്രവര്‍ത്തനങ്ങള്‍ മാറണം. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ജനാധിപത്യ പ്രക്രിയയെ മാറ്റിയെടുക്കാനും കഴിയണം.  

ജനാധിപത്യ നടപടിക്രമങ്ങള്‍ ഈ സമൂഹത്തിന്‍റെ നന്‍മയ്ക്കും വികസനത്തിനും അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്. അതിനാല്‍ ബാലപാര്‍ലമെന്‍റ് എന്ന പദ്ധതിക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേണം. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നുള്ള ബോധ്യം ജനപ്രതിനിധികള്‍ക്കുണ്ടാവണം. ജനാധിപത്യത്തിന്‍റെ ചരിത്രം കൂടി പഠിച്ചുകൊണ്ട് രാജ്യത്തിന് പുതുതായി എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ കഴിയുകയും മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും വേണം. നല്ല മനുഷ്യനായിത്തീരാനാണ് കുട്ടികള്‍ ശ്രമിക്കേണ്ടത്. ബാലപാര്‍ലമെന്‍റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മതനിരപേക്ഷ മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയണം. ബാലപാര്‍ലമെന്‍റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് ശരിയുടെ പാതയിലേക്ക് മുന്നേറാനുള്ള കരുത്ത് നല്‍കും.. പാര്‍ലമെന്‍ററി നടപടിക്രമങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ബാലസഭാംഗങ്ങള്‍ക്കു കഴിഞ്ഞുവെന്നും  ബാലപാര്‍ലമെന്‍റില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു. പാര്‍ലമെന്‍റില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

ബാലപാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയായി എത്തിയ അഭിമന്യു. എ.എസ് (തിരുവനന്തപുരം), സ്പീക്കര്‍ സൂര്യ സുരേഷ് (കോട്ടയം), ഡെപ്യൂട്ടി സ്പീക്കര്‍ ആദിത്യ (കണ്ണൂര്‍), രാഷ്ട്രപതി അഭിഷേക്. എല്‍. നമ്പൂതിരി (കോട്ടയം), പ്രതിപക്ഷ നേതാവ് അലീന (ആലപ്പുഴ) എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗീസ് സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ മലപ്പുറം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹേമലത സി.കെ നന്ദി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.പി അനില്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ.സന്തോഷ് കുമാര്‍,  പ്രോഗ്രാം ഓഫീസര്‍ അമൃത. ജി.എസ്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ ജോമോന്‍, ജിജിന്‍ ഗംഗാധരന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും തലമുറകളില്‍ നിന്നും തലമുറകളിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയല്‍ക്കൂട്ടമാണ് ബാലസഭ. കുട്ടികളില്‍ പാര്‍ലമെന്‍റ് നടപടിക്രമങ്ങള്‍, ഭരണ സംവിധാനങ്ങള്‍, നിയമനിര്‍മാണം, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ബാലപാര്‍ലമെന്‍റ് സംഘടിപ്പിക്കപ്പെടുന്നത്. ഓരോ ജില്ലാ പാര്‍ലമെന്‍റില്‍ നിന്നും 10 കുട്ടികളെ (5 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും) വീതം തെരഞ്ഞെടുത്തുകൊണ്ടാണ് സംസ്ഥാന ബാലപാര്‍ലമെന്‍റ് സംഘടിപ്പിക്കുന്നത്. വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ ജനാധിപത്യബോധം, സര്‍ഗശേഷി, വ്യക്തിവികാസം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളിലുണ്ടാക്കാന്‍ ബാലസഭകള്‍ ലക്ഷ്യമിടുന്നു. വിവിധങ്ങളായ ശിശു കേന്ദ്രീകൃത പ്രവര്‍ത്തന പരിപാടികളിലൂടെ അവരുടെ കഴിവുകള്‍/ശേഷികള്‍ വിപുലപ്പെടുത്തുന്നതിനുള്ള സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെടുന്നു.

 

 

Content highlight
കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും തലമുറകളില്‍ നിന്നും തലമുറകളിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയല്‍ക്കൂട്ടമാണ് ബാലസഭ.

മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്ത് കുടുംബശ്രീ

Posted on Tuesday, May 21, 2019

Kudumbashree join hands with Meat Products of India for arranging chicken buy back system for 100 broiler farms of Kudumbashree in Ernakulam, Alappuzha, Kottayam and Thrissur districts of Kerala. The MoU regarding the same was signed between Shri. S. Harikishore IAS, Executive Director, Kudumbashree Mission & Dr. A.S Bijulal, Managing Director, Meat Products of India at Kudumbashree State Mission Office, Thiruvananthapuram on 18 May 2019.  

The  association was delayed due to the uncertainty in giving payments for the broiler farmers and the issue was solved when Kudumbashree Broiler Farmers Producer Company came into being. From now, Kudumbashree Broiler Farmers Producer Company will give payments to the broiler farmers on the same day of buying back the chicken, based on the weight report from Meat Products of India Ltd. Kudumbashree Broiler Farmers Producer Company will also make avail chicks, chicken feed, medicines, technical supervision and Janani  Broiler Insurance Scheme at affordable rates.

Meat Products of India Ltd (MPI) is a major Indian meat processing, packaging, and distribution company.  MPI is a public sector undertaking. The company holds a category A No.1 license from the Ministry of Food Processing Industries, Government of India for the manufacture and marketing of meat and meat products.

Content highlight
Kudumbashree join hands with Meat Products of India

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിറസാന്നിധ്യമായി കുടുംബശ്രീ വനിതകള്‍

Posted on Tuesday, May 7, 2019

കേരളത്തില്‍  ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ സാമര്‍ഥ്യം തെളിയിക്കുന്നതിനും ഇച്ഛാ ശക്തി പ്രദര്‍ശിപ്പിക്കുന്നതിനും, അത് വഴി മികച്ച വരുമാനം നേടുന്നതിനുമുള്ള സുവര്‍ണ്ണാവസരമാണ്  കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇക്കുറി ലഭിച്ചത്. കുടുംബശ്രീ മിഷനും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിന്‍റെ ഓഫീസും (സിഇഓ) കൈകോര്‍ത്ത  ലോക്സഭ  തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സാധാരണക്കാരായ സ്ത്രീകളെ ഉള്‍പ്പെടുത്തി സ്ത്രീ ശാക്തീകരണം ഉറപ്പ് വരുത്താനും അത് വഴി മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനും സാധിച്ചു. അവസരോചിതമായി പ്രവര്‍ത്തിച്ച കുടുംബശ്രീ മിഷന്‍ ഈ അവസരത്തെ പൊതുസേവനത്തിനൊരവസരമായി കാണുകയും  സ്ത്രീകളുടെ സാമ്പത്തിക  സാമൂഹിക ഉന്നമനത്തിനായി  ആ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നിവയെയാണ്, മൂന്ന് പൂക്കള്‍ വിടര്‍ന്ന നില്‍ക്കുന്ന കുടുംബശ്രീയുടെ ലോഗോ സൂചിപ്പിക്കുന്നത്. കുടുംബശ്രീയുടെ ലോഗോയെ അര്‍ത്ഥവത്താക്കി കൊണ്ട്  തിരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക, സാമ്പത്തിക, സ്ത്രീ ശാക്തീകരണം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീ മിഷനു  സാധിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി കൊണ്ട് തുടങ്ങിയ കുടുംബശ്രീ മിഷന്‍ പ്രാരംഭഘട്ടം മുതലേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇത്തരത്തിലുള്ള മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തിപോരുകയാണ്.

തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് രംഗശ്രീയും സിഇയും കൈകോര്‍ക്കുന്നു:തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള ബോധവല്‍ക്കരണവും, പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിന് ദേശീയ ഇലക്ഷന്‍ കമ്മീഷന്‍ രൂപീകരിച്ച എസ്.വി. ഇ. ഇ. പി (സിസ്റ്റമാറ്റിക്ക് വോട്ടര്‍  എഡ്യൂക്കേഷന്‍  ആന്‍ഡ് ഇലക്ടോറല്‍ പാര്‍ട്ടിസിപ്പേഷന്‍  സിസ്റ്റം) യുടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും കേരളത്തിന്‍റെ കുടുംബശ്രീ മിഷന്‍ കേരളത്തിലെ മുഖ്യ ഇലക്ഷന്‍ ഓഫീസറുടെ ഓഫീസുമായി കൈകൊര്‍ത്തു. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തീയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയാണ് എസ്.വി. ഇ. ഇ. പി യുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വോട്ട് രേഖപ്പെടുത്തുന്നതിന്‍റെ ആവശ്യകതയും, വോട്ടവകാശം പുരുഷന്മാരുടെത് മാത്രമല്ല സ്ത്രീകളുടെത് കൂടിയാണെന്നും, മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തില്‍ അല്ല മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് വോട്ട്  രേഖപ്പെടുത്തേണ്ടതെന്നും  തെരുവ് നാടകങ്ങളിലൂടെ രംഗശ്രീ ജനങ്ങളെ ബോധവല്‍ക്കരിച്ചു. കൂടാതെ അക്ഷയ കേന്ദ്രങ്ങളിലെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, തിരുത്തല്‍ വരുത്തുന്നതിനും , വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ തിരിച്ചറിയല്‍ രേഖകളെക്കുറിച്ചും രംഗശ്രീയുടെ തെരുവ്നാടകം പൊതുജനത്തെ ബോധവത്കരിച്ചു.
പ്രധാനമായും കേരളത്തിലെ ട്രൈബല്‍ മേഖലകളിലാണ് രംഗശ്രീയുടെ  ബോധവത്കരണ തെരുവ് നാടകങ്ങള്‍ അരങ്ങേറിയത്. തിരുവനന്തപുരം,പത്തനംതിട്ട,ഇടുക്കി,പാലക്കാട്,വയനാട്, എന്നിങ്ങനെ അഞ്ച് ജില്ലകളിലായി 29 കേന്ദ്രങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. തെരുവ് നാടകങ്ങള്‍ക്ക് പുറമെ വോട്ടര്‍ യന്ത്രങ്ങളും വിവി പാറ്റും കാണികള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ ഭക്ഷണശാലകള്‍ ഒരുക്കി കുടുംബശ്രീ വനിതകള്‍
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സമ്പൂര്‍ണ സേവനം ഉറപ്പ് വരുത്തണമെന്ന കുടുംബശ്രീ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടറായ ശ്രീ.എസ്.ഹരികിഷോര്‍ ഐഎഎസ് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് കുടുംബശ്രീ വനിതകള്‍ക്ക് ഈ അവസരം ലഭിച്ചത്.തിരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ കേന്ദ്രങ്ങളിലും കുടുംബശ്രീ ക്യാന്‍റീനുകള്‍  ആരംഭിക്കുന്നതിനായുള്ള സഹായങ്ങള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ കുടുംബശ്രീയ്ക്ക് ഒരുക്കി നല്‍കി.  കൂടാതെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനായി ഹരിത കര്‍മ സേനയോടൊപ്പവും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ട്രെയിനിംഗ് സന്‍റെറുകളിലേക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനായും, പ്രിന്‍റിംഗ്, ഡാറ്റ എന്‍ട്രി തുടങ്ങിയ സേവനങ്ങള്‍ക്കായും  അതത് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കുടുംബശ്രീ മിഷന്‍റെ സഹായത്തോടെ പ്രവര്‍ത്തകരെ നിയോഗിച്ചു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിലെ 14 ജില്ലകളിലുമായി  ആകെ 100 കാന്‍റീനുകളാണ് തുറന്ന് പ്രവര്‍ത്തിച്ചത്. ചില ജില്ലകളില്‍ പോളിംഗ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെ പ്രഭാത ഭക്ഷണം,ഉച്ചയൂണ്, ചായ,പലഹാരങ്ങള്‍, അത്താഴം എന്നിവ വിതരണം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനീളം ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പിന്തുടര്‍ന്ന കഫെ കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്യുന്നതിനായി സ്റ്റീല്‍  പ്ലേറ്റ്കളും ഗ്ലാസുകളും  ഉപയോഗിച്ച് ഏവര്‍ക്കും മാതൃകയായി. തിരഞ്ഞെടുപ്പിന്‍റെ ചൂടേറിയ പ്രവര്‍ത്തനങ്ങള്‍കിടയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ക്യാന്‍റീന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു ആശ്വാസമായി. നാടന്‍ ഭക്ഷണവും ,ന്യായ വിലയും കുടുംബശ്രീ കാന്‍റീനുകളുടെ തിരക്ക് വര്‍ധിപ്പിച്ചു. ഏപ്രില്‍ മാസം22,23 തീയതികളിലായി  മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച കാന്‍റീനുകളുടെ  ആകെ വിറ്റ് വരവ് 1.28 കോടിയാണ്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍
ഭക്ഷണശാലകള്‍ക്ക് പുറമെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ മാതൃകയായി. കാസര്‍ഗോഡ് ജില്ലയിലെ 976 പോളിംഗ് ബൂത്തുകളിലെ ശുചീകരണവും ഉദ്യോഗസ്ഥര്‍ക്കുള്ള കുടിവെള്ള വിതരണവും ഉള്‍പ്പടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടത്തിയത്. ജില്ലയിലെ ഓരോ ബൂത്തുകളിലും സന്നദ്ധരായിട്ടുള്ള 2 കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്‍ ഉറപ്പ് വരുത്തിയിരുന്നു. കൂടാതെ തിരുവനന്തപുരം ,പത്തനംതിട്ട ജില്ലകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായ് കുടുംബശ്രീ അംഗങ്ങളുടെ സേവനം ജില്ലാ മിഷനുകള്‍ ലഭ്യമാക്കി.

മറ്റ് പ്രവര്‍ത്തനങ്ങള്‍
ഭക്ഷണം ലഭ്യമാക്കുന്നതിലും ശുചീകരണ പ്രവര്‍ത്തങ്ങളിലും മാത്രമല്ല കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കാളികളായത്. പാലക്കാട് ജില്ലാ മിഷന്‍, പാലക്കാട്  ജില്ലാ ഇലക്ടോറല്‍ ഓഫീസറുടെ ഓഫിസിന്‍റെ ആവശ്യ പ്രകാരം 1000 തുണി ബാഗുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലാ മിഷന്‍ മെയ് 23 നു വോട്ട് എണ്ണല്‍  നടക്കുന്ന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള അവസരം കരസ്ഥമാക്കുകയുമുണ്ടായി.

 

kudumbashree at election

 

Content highlight
അവസരോചിതമായി പ്രവര്‍ത്തിച്ച കുടുംബശ്രീ മിഷന്‍ ഈ അവസരത്തെ പൊതുസേവനത്തിനൊരവസരമായി കാണുകയും സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ഉന്നമനത്തിനായി ആ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു.

പതിനായിരങ്ങളെ സാക്ഷിയാക്കി സരസ് മേളക്ക് തുടക്കം

Posted on Friday, March 29, 2019
കുന്നംകുളം : വ്യത്യസ്ത സംസ്കാരങ്ങളെ ഒരു കുടക്കീഴിലൊതുക്കി കുടുംബശ്രീ സംഘടിപ്പിക്കുന്ന സരസ് മേള 2019ന് തിരി തെളിഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച വിപണന കലാ സാംസ്‌കാരിക മേളയാണ്‌ സരസ് മേള. ചെറുവത്തൂർ ഗ്രൗണ്ടിൽ  ജില്ലാ മിഷൻ കോഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറോളം സി.ഡി.എസ് ചെയർപേഴ്‌സൺമാർ ഒരുമിച്ച് തിരി തെളിയിച്ചാണ് മേളക്ക് ഔപചാരിക തുടക്കം കുറിച്ചത്. കൂടാതെ മേളയുടെ പ്രധാന ആകർഷണമായ ഭക്ഷ്യമേളയോട് അനുബന്ധിച്ച് ഇൻഡ്യ ഇൻ വൺ പ്ലേറ്റിന്റെ ഭാഗമായി മിനി ബുഫെയും സംഘടിപ്പിച്ചു.
 
കേരളമുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ സംരംഭകരെ വാദ്യമേളാദികളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടാണ് മേളയുടെ ആദ്യ ദിനത്തിന് നാന്ദി കുറിച്ചത്.  ഉച്ചയ്ക്ക് 3 മണിക്ക് കുന്നംകുളം ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ദഫ് മുട്ട്, കുതിര കളി , നാടൻപാട്ട്, മോഹിനിയാട്ടം, തെയ്യം, ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങളാൽ പ്രൗഢഗംഭീരമായി. കുന്നംകുളം സി.ഡി.എസിലെ കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന തിരുവാതിരക്കളിയും ആദ്യ ദിനത്തെ ആസ്വാദകരമാക്കി. തുടർന്ന്  കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തശില്പവും  കലാഭവൻ പ്രമോദ് നയിച്ച മെഗാഷോയും സരസ് മേള ഉത്സവ ലഹരിക്ക് മാറ്റു കൂട്ടി.
Content highlight
കേരളമുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ സംരംഭകരെ വാദ്യമേളാദികളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടാണ് മേളയുടെ ആദ്യ ദിനത്തിന് നാന്ദി കുറിച്ചത്