news
ജനകീയാസൂത്രണത്തെ സഹായിക്കാൻ വിദഗ്ധരുടെ പാനൽ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം
ജനകീയാസൂത്രണത്തെ സഹായിക്കാന്‍ വേണ്ടി സംസ്ഥാന അസൂത്രണ ബോര്‍ഡ് വിദഗ്ധരുടെ പാനൽ തയ്യാറാക്കുന്നു. അതിനായി ഓരോ മേഘലയില്‍ പ്രവീണ്യമുള്ളവര്‍ക്ക് പങ്കുചേരാം.
സാങ്കേതിക സഹായം
സംസ്ഥാന ആസൂത്രണ ബോര്‍ഡ്
Tel: 0471-2540208
ശുചിത്വമിഷന്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡെപ്യൂട്ടേഷന്‍ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള 20,000 - 45,800 മുതല്‍ 35,700 - 75,600 വരെ ശമ്പള സ്‌കെയിലിലുള്ള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റ (ഐ.ഇ.സി) റുടെ ഓരോ ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ, സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം.
താല്പര്യമുളള അപേക്ഷകര്‍ കെ.എസ്.ആര്‍ പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഡിസംബര്‍ 23ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.5213/17
The co-ordination committee meetting has been scheduled on wednesday, 17th January at 11AM.
The co-ordination committee meeting has been scheduled on wednesday, 17th January at 11AM.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -ഡാറ്റ എന്‍ട്രി -വെബ് അധിഷ്ഠിത സംവിധാനം - സമയ പരിധി ദീര്‍ഘിപ്പിച്ച ഉത്തരവ്
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -ഡാറ്റ എന്‍ട്രി നടത്തുന്നതിലേക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വെബ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറു ന്നതിനുമുള്ള സമയ പരിധി ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു>>GO8934
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -ഡാറ്റ എന്‍ട്രി , വെബ് അധിഷ്ഠിത സംവിധാനം - മാര്‍ഗ നിര്‍ദേശങ്ങള്‍ -ഡാറ്റ ബേസ് - നിര്‍ദേശങ്ങള്‍
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -ഡാറ്റ എന്‍ട്രി നടത്തുന്നതിലേക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വെബ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ -ഡാറ്റ ബേസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍>> സര്‍ക്കുലര്‍
Plan expenditure of Local Government Institutions as on 29 November 2017
Highlights
- 28.7% Plan fund utilisation in State
- 1777.68 Crore amount expenditure
ലൈഫ് മിഷൻ -ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതിനുള്ള നിർദേശങ്ങൾ
ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതിനുള്ള നിർദേശങ്ങൾ
സര്‍ക്കുലര്‍ നമ്പര്‍ 344/ഡി.ബി.1/2017/തസ്വഭവ തിയ്യതി 25/11/2017
നഗരാസൂത്രണ കാര്യാലയത്തില്‍ ഫയല്‍ അദാലത്ത് ഡിസംബര്‍ എട്ടിന്
മുഖ്യ നഗരാസൂത്രകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ ഡിസംബര്‍ എട്ടിന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഫയല്‍ അദാലത്ത് നടത്തും. 2017 ഒക്ടോബര്‍ 31 ന് മുമ്പ് ജില്ലാ ആസൂത്രണ കാര്യാലയത്തില്‍ ലഭിച്ചതും തീര്‍പ്പാക്കാത്തതുമായ അപേക്ഷകളില്‍ അദാലത്തില്‍ പരാതി നല്‍കി പരിഹാരം തേടാം. പരാതികള്‍ ഡിസംബര്‍ അഞ്ച് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് തിരുവനന്തപുരം നഗരാസൂത്രകന് ലഭിക്കണം. തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി.ജലീലിന്റെ നിര്‍ദേശപ്രകാരമാണ് അദാലത്ത് നടത്തുന്നത്.
പരാതികള്‍ ഇ-മെയില്‍ ആയോ, തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കാം. നഗരാസൂത്രകന്‍, മേഖലാ നഗരാസൂത്രണ കാര്യാലയം, രണ്ടാം നില, അപ്പര്‍ സോണ്‍, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ പരാതികള്‍ അയയ്ക്കണം. ഇ-മെയില്‍ tcpdtvm@gmail.com.
പരാതിയില്‍ വിഷയം വ്യക്തമായും പൂര്‍ണമായും രേഖപ്പെടുത്തണം. നഗരാസൂത്രകന്റെ ഓഫീസിലെ ബന്ധപ്പെട്ട ഫയല്‍ നമ്പര്‍, മറ്റു രേഖകള്‍ എന്നിവയുണ്ടെങ്കില്‍ അവയുടെ പകര്‍പ്പും പരാതിക്കൊപ്പം നല്‍കണം. പരാതികള്‍ക്ക് ഏറ്റവും മുകളിലായി ‘ഫയല്‍ അദാലത്ത് – ഡിസംബര്‍ 2017’ എന്ന് രേഖപ്പെടുത്തണം. ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് 0471-2339945 എന്ന നമ്പറില്‍ ബന്ധപ്പെടണം.
2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുവേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
സ.ഉ(എം.എസ്) 224/2017/തസ്വഭവ തിയ്യതി 16/11/2017 - ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍
സ.ഉ(എം.എസ്) 223/2017/തസ്വഭവ തിയ്യതി 16/11/2017 - മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും
Pagination
- Previous page
- Page 65
- Next page