2024

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒന്നാം ഘട്ട പുനരധിവാസത്തിനുള്ള കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

Posted on Saturday, December 21, 2024

വയനാട് മേപ്പടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വാർഡ് 10, വാർഡ് 11, വാർഡ് 12 എന്നിവ ഉൾപ്പെടുന്ന ഒന്നാം ഘട്ട പുനരധിവാസത്തിനുള്ള കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ഫറോക്ക് നഗരസഭയുടെ പൌരാവകാശ 2024

Posted on Tuesday, December 3, 2024

വിവിധ സേവനങ്ങളെയും അവയുടെ വ്യവസ്ഥകളെയും അവ ലഭ്യമാക്കുന്ന സമയ പരിധിയെയും സംബന്ധിച്ച് ഒരു രൂപരേഖ തയ്യാറാക്കി പൗരാവകാശ രേഖ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയില്‍ ഇന്ന് തദ്ദേശസ്ഥാപനങ്ങള്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള സേവനങ്ങള്‍ വളരെ വലുതാണ്. വികസന കാര്യത്തില്‍ പുത്തന്‍ കാഴ്ചപ്പാടോടെ കുതിക്കുന്ന ഫറോക്ക് നഗരസഭാ ഭരണത്തിന്‍റെ എല്ലാ മേഖലയിലും സുതാര്യത ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഫറോക്ക് നഗരസഭയില്‍ നിന്നും ലഭിക്കുന്ന    സേവനങ്ങളാണ് ഈ പൗരാവകാശ    രേഖയില്‍ പ്രതിപാദിക്കുന്നത്. ആയത്    വേഗത്തിലും സുതാര്യവുമായി ലഭിക്കുന്നതിന്  01/01/2024 മുതല്‍ കെ സ്മാര്‍ട്ട് എന്ന അപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്. സേവനങ്ങള്‍ യഥാസമയം പൗരന്മാര്‍ക്ക്     ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പൊതുജനസമക്ഷം ഈ പൗരാവകാശ രേഖ സമര്‍പ്പിക്കുന്നു. ഈ നഗരസഭയില്‍ അനുവദിച്ചിട്ടുള്ള വിവിധ തസ്തികകളില്‍ പൂര്‍ണ്ണമായി ജീവനക്കാരെ സര്‍ക്കാരും ബഹു. പ്രിന്‍സിപ്പല്‍ ഡയറക്ടറും നിയമിക്കുന്നതിന് വിധേയമായിരിക്കും ഈ സേവനങ്ങളുടെ ലഭ്യത എന്ന് പ്രത്യേകം സൂചിപ്പിക്കുന്നു   

 

സംസ്ഥാന ഡിലിമിറ്റേഷൻ കമ്മീഷൻ വാർഡുകൾ പുനർനിർണ്ണയിച്ചതിൻ്റെ കരട് വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു

Posted on Tuesday, November 19, 2024

Ward Mapകേരളത്തിലെ കോർപ്പറേഷനുകൾ, നഗര പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയുടെ വാർഡ് ഡിലിമിറ്റേഷൻ നോട്ടിഫിക്കേഷനും അതിന്റെ ഭാഗമായ ഡിജിറ്റൽ ഭൂപടവും ഡിലിമിറ്റേഷൻ കമ്മീഷൻ്റെ വെബ്സൈറ്റിലും, https://wardmap.ksmart.live എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

ഡിലിമിറ്റേഷൻ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം, ഇൻഫർമേഷൻ കേരള മിഷൻ്റെ സാങ്കേതിക സഹായത്തോടെ മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ വാർഡ് പുനർനിർണ്ണയ നടപടികൾ പൂർത്തിയാക്കിയത്. പൂർണ്ണമായും ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ജീവനക്കാർക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ അനുയോജ്യമായ പരിശീലനം നൽകി. സ്മാര്‍ട്ട്‌ ഫോണിൽ മൊബൈല്‍ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, ഫീൽഡ് സർവേ നടത്തി ഓൺലൈനായാണ് അതിർത്തികൾ അടയാളപ്പെടുത്തിയത്. നെറ്റ്‌വര്‍ക്ക് സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ഓഫ്‌ലൈൻ മോഡിലും അതിർത്തികൾ രേഖപ്പെടുത്തുന്നതിനായി ആപ്പിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.

ആപ്പ് ഉപയോഗിക്കുന്നതിൽ വിശദമായ പരിശീലനം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഡിലിമിറ്റേഷൻ കമ്മീഷൻ്റെ നേതൃത്വത്തിൽ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പൂർത്തിയാക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തന സജ്ജമായ കൺട്രോൾ റൂം ഐ.കെ.എമ്മിന്‍റെ നേതൃത്വത്തിൽ പ്രവർത്തിച്ചു.

ഡിലിമിറ്റേഷൻ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം, ഒക്ടോബർ ഒൻപതാം തീയതി സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും സെക്രട്ടറിമാർക്ക് മൊബൈല്‍ ആപ്പ് പ്രവർത്തനത്തിന് ആവശ്യമായ Authentication ഫയലും പ്രോജക്റ്റ് ഫയലും കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് അയച്ചു നൽകി. പിന്തുണയ്ക്കുന്നതിനായി കൺട്രോൾ റൂമിന്റെ കീഴിൽ പ്രത്യേക വാട്ട്സാപ്പ് ഗ്രൂപ്പും ആരംഭിച്ചു, ഇത് ജീവനക്കാരുടെ പരാതികളും സംശയങ്ങളും അടിയന്തിരമായി പരിഹരിച്ചു.

കമ്മീഷൻ്റെ നിർദ്ദേശപ്രകാരം പൂർത്തിയാക്കിയ മാപ്പുകൾ ലോക്കുചെയ്തും, തിരുത്തലുകൾ വരുത്തേണ്ട സമയത്ത് മാനദണ്ഡങ്ങൾ പാലിച്ച് അൺലോക്ക് ചെയ്തും നൽകി.

ഒരു സംസ്ഥാനത്തിന്റെ മുഴുവൻ വാർഡ് വിഭജന നടപടികളും മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഫീൽഡ് പ്രവർത്തനം നടത്തിയും 20 ദിവസത്തിനകം പൂർത്തിയാക്കുന്നത് രാജ്യത്തെ ഡിലിമിറ്റേഷൻ പ്രക്രിയകളുടെ ചരിത്രത്തിൽ സവിശേഷമായ നാഴികക്കല്ലാണ്.

പൂർത്തിയാക്കിയ മാപ്പുകൾ ഓണ്‍ലൈനായി വിശകലനം ചെയ്യാനും പ്രിന്റ് എടുക്കാനുമാണ് ഈ വെബ്സൈറ്റ് ഉപയോഗിക്കുക.