waste management

മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ

Posted on Saturday, June 17, 2023

മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ

     മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം നേടുന്നതിനും  2016 ലെ ഘരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രാവർത്തികമാക്കുന്നതിനുമായി  ആരംഭിച്ച ക്യാമ്പയിൻ്റെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ  അംഗീകരിച്ച്  ഉത്തരവ് (സ.ഉ(ആര്‍.ടി) 1068/2023/LSGD Dated 20/05/2023 )പുറപ്പെടുവിച്ചിട്ടുണ്ട്. 

     2024 മാർച്ചോടുകൂടി കേരളസംസ്ഥാനം മാലിന്യമുക്തമാക്കണമെന്ന്  സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിലേയ്കായി മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ നടപ്പിലാക്കി വരുന്നു. പ്രസ്തുത ക്യാമ്പയിൻ ഫലപ്രദമായി രുന്നോ എന്നത് ഒരു ജനകീയ വിലയിരുത്തലിലൂടെ പരിശോധിക്കും എന്ന് സർക്കാർ ഉത്തരവിലും കോടതി വിധിയിലും വ്യക്തമാക്കിയിട്ടുണ്ട്.

     ഇതിൻ്റെ അടിസ്ഥാനത്തിൽ മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് 

സ.ഉ(ആര്‍.ടി) 1109/2023/LSGD Dated 26/05/2023 -മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ

 

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്- കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് പാരിതോഷികം-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്

Posted on Friday, June 16, 2023

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്- കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് പാരിതോഷികം-മാർഗ്ഗനിർദ്ദേശങ്ങൾ 

മാലിന്യം പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവുളിയും ഗുരുതരമായ നിയമലംഘനവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനും വിശ്വസനീയമായ വിവരങ്ങൾ (ഫോട്ടോസ്, വീഡിയോ) തെളിവ് സഹിതം നൽകുന്ന വ്യക്തികൾക്ക് പാരിതോഷികം നൽകുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ  ചുവടെ ചേർക്കുന്നു.

1. പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, നിക്ഷേപിക്കുക, ദ്രവമാലിന്യം ഒഴുക്കി കളയുക തുടങ്ങി നിലവിലുള്ള മാലിന്യ നിർമ്മാർജ്ജന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഏത് പ്രവൃത്തിയും  പൊതുജനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇത്തരം മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടത്തുന്ന  വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ (തെളിവ് സഹിതം) നൽകുന്ന ഏതൊരു വ്യക്തിയും താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക് അർഹനായിരിക്കും.

2. പിഴ ചുമത്തുന്നതിന് കാരണമാകുന്ന കുറ്റകൃത്യങ്ങൾക്ക് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴ തുകയുടെ 25% അല്ലെങ്കിൽ പരമാവധി 2500 രൂപ, മേൽ പ്രകാരം റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക്  മാനദണ്ഡപ്രകാരം പാരിതോഷികം നൽകാവുന്നതാണ്.നിയമലംഘനം നടത്തിയ വ്യക്തി, പിഴ തുക നഗരസഭയിൽ ഒടുക്കിയ തീയതി മുതൽ 30 ദിവസത്തിൽ ആധികരിക്കാത്ത തീയതിയ്ക്കകം കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത വ്യക്തിക്ക് പാരിതോഷികം നൽകേണ്ടതാണ്.

3.റിപ്പോർട്ട് ചെയ്യൽ നടപടിക്രമം- പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് സാക്ഷിയായ ഏതൊരു വ്യക്തിയും ഉടൻ തന്നെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയ്ക്ക് കുറ്റകൃത്യം നടത്തുന്ന ആളിനെ അഥവാ വാഹനം തിരിച്ചറിയാൻ സഹായിക്കുന്ന തെളിവ് സഹിതം (ഫോട്ടോസ്, വീഡിയോ, സ്ഥലം, സമയം ഉൾപ്പടെ) റിപ്പോർട്ട്  ചെയ്യണം. ഇതിനായി തദ്ദേശ സ്ഥാപനതലത്തിൽ ഒരു നിശ്ചിത വാട്സ് ആപ്പ് നമ്പർ, ഇമെയിൽ ഐ.ഡി എന്നിവ പ്രസിദ്ധീകരിക്കുന്നതാണ്. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.

4.നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ ഒരു വ്യക്തി റിപ്പോർട്ട് ചെയ്താൽ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വഷണം നടത്തി 7 ദിവസത്തിനുള്ളിൽ ആയതിൽ തീരുമാനം/ തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്.വിവരങ്ങൾ വിശ്വസനീയമായി കാണുകയും നിയമലംഘകരെ പിഴ ചുമത്തി ശിക്ഷിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ നിയമ ലംഘനം റിപ്പോർട്ട്  ചെയ്യുന്ന വ്യക്തി നൽകുന്ന ബാങ്ക്  അക്കൌണ്ടിലേയ്ക് പാരിതോഷികം ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ വഴി മാത്രം നൽകേണ്ടതും ആയതിന് കൃത്യമായ രജിസ്റ്റർ സൂക്ഷിക്കേണ്ടതുമാണ്. ആയത് പെർഫോർമൻസ് ഓഡിറ്റ്/ ഐ.വി.ഒ/ജോയിൻ്റ് ഡയറക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ പരിശോധിച്ച് ക്വാർട്ടർലി റിപ്പോർട്ട് പ്രിൻസിപ്പൽ ഡയറക്ടർക്ക് നൽകേണ്ടതാണ്.

5.പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ റിപ്പോർട്ട്  ചെയ്യുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പാരിതോഷിക പദ്ധതിയെക്കുറിച്ചുമുള്ള സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിപുലമായ പ്രചാരണം നൽകേണ്ടതാണ്, മാലിന്യം വലിച്ചെറിയൽ/നിക്ഷേപം എന്നിവയ്ക്കെതിരെ വ്യാപകമായ ബോധവൽക്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കേണ്ടതാണ്.

 https://go.lsgkerala.gov.in/pages/query.php

 

കോവിഡ് മാലിന്യങ്ങളുടെ സംസ്കരണത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹരിത കേരളം മിഷന്‍

Posted on Monday, March 30, 2020

കോവിഡ് മാലിന്യങ്ങളുടെ സംസ്കരണത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹരിത കേരളം മിഷന്‍. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യ സംസ്കരണം ഉറപ്പാക്കാന്‍ നടത്തേണ്ട ഇടപെടലുകളും ശുചിത്വ ശീലങ്ങളും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹരിതകേരളം മിഷന്‍. കമ്യൂണിറ്റി കിച്ചന്‍ പോലുള്ള പൊതു സംരംഭങ്ങളിലും അല്ലാതെയുമുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പാലിക്കേണ്ടവയാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. ഇത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും ഹരിതകേരളം മിഷന്‍റെയും, ശുചിത്വ മിഷന്‍റെയും ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെടാവുന്നതാണ്. കമ്യൂണിറ്റി കിച്ചനുകള്‍, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണങ്ങളില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. ഉപയോഗിച്ച മാസ്കുകളും കൈയ്യുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം. ഇവ ഉപയോഗിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനു സരണം ഇവ നശിപ്പിക്കണം. പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്വസ്തുക്കള്‍ ഒരു കാരണവശാലും കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. അവ കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കണം. കോവിഡ് ഭീതി ഒഴിയുമ്പോള്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ വന്ന് ശേഖരിക്കും അഴുകുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. മഴയെത്തുമ്പോള്‍ ഡെങ്കിയും ചിക്കുന്‍ഗുനിയയും പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഇത് ഏറ്റവും പ്രധാനമാണ്. കോവിഡ്19 ന്‍റെ അതജീവനകാലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍, പ്രത്യേകിച്ചും കോവിഡ് ആശുപത്രികള്‍, ഐസൊലേഷന്‍ യൂണിറ്റുകള്‍, വീടുകളിലെ ക്വാറന്‍റൈന്‍, താത്കാലിക കോവിഡ് സാമൂഹ്യ കേന്ദ്രങ്ങള്‍ മുതലായവയില്‍ നിന്നും വരുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവയെല്ലാം കോവിഡ് മാലിന്യങ്ങളായി തന്നെ പരിഗണിക്കണം. ഇവയെല്ലാം തന്നെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൈകാര്യം ചെയ്യുകയും സംസ്കരിക്കുകുയം ചെയ്യണം. ഇത്തരത്തില്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് കാലത്തെ ജലസംരക്ഷണ-കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഹരിതകേരളം മിഷന്‍ ഇതിനകം തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും വീടുകളില്‍ ഇക്കാലത്ത് നടത്താന്‍ കഴിയുന്ന പച്ചക്കറിക്കൃഷിരീതികളെ സംബന്ധിച്ചുമുള്ള ബോധവത്കരണവും ഹരിതകേരളം മിഷന്‍ ആരംഭിച്ചിട്ടുണ്ട്.

ഉറവിട മാലിന്യ സംസ്കരണം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തിരുവനന്തപുരം  നഗരസഭ

Posted on Friday, March 6, 2020

മാലിന്യരഹിത നഗരത്തിലേക്കായി വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തിരുവനന്തപുരം നഗരസഭ. പദ്ധതിയുടെ ഭാഗമായി 66 പുതിയ പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകളുടെ ഉദ്ഘാടനം കല്ലടിമുഖത്ത് മേയര്‍ കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഐ.പി. ബിനു അദ്ധ്യക്ഷനായി.

നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് കമ്മ്യൂണിറ്റി തലത്തില്‍ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കഴിയുന്ന പുതിയ 66 പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകള്‍ സജ്ജമാക്കിയത്. നിലവിലുളള 154 പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകളുടേയും 54 കേന്ദ്രങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന 414 തുമ്പൂര്‍മൂഴി എയറോബിക് ബിന്നുകളുടെയും പുറമെയാണിത്.

സ്ഥല പരിമിതി മൂലം സ്ഥിരമായി എയറോബിക് ബിന്നുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തിടത്തും, ഉത്സവങ്ങള്‍, വലിയ ആഘോഷങ്ങള്‍ തുടങ്ങിയവ നടക്കുന്ന സ്ഥലങ്ങളിലുമാണ് പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകളുടെ സേവനം ലഭ്യമാവുക. മാലിന്യ സംസ്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സ്വച്ഛ് ഭാരത് മിഷന്‍ ഡി.പി. ആറില്‍ ഉള്‍പ്പെടുത്തി 200 പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകളും എം.ആര്‍.എഫ് സേവനം കൂടി ലഭ്യമാവുന്ന കേന്ദ്രങ്ങളില്‍ 144 എയറോബിക് ബിന്നുകള്‍ കൂടി സ്ഥാപിക്കുമെന്ന് മേയര്‍ പറഞ്ഞു.

പുതുതായി സജ്ജമാക്കിയ പോര്‍ട്ടബിള്‍ എയ്റോബിക് ബിന്നുകളുടെ സേവനം ആറ്റുകാല്‍ പൊങ്കാല നടക്കുന്ന പരിസര പ്രദേശങ്ങളിലും ലഭ്യമാക്കുമെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു. ബിന്നുകളില്‍ ജൈവമാലിന്യം സംസ്കരിച്ച് ലഭിക്കുന്ന ജൈവവളം നിലവില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു വരികയാണ്. പുതിയ ബിന്നുകള്‍ കൂടി വരുന്നതോടെ ജൈവ മാലിന്യ സംസ്കരണം കൂടുതല്‍ കാര്യക്ഷമമാവുകയും അതുവഴി ലഭിക്കുന്ന ജൈവവളം കൂടുതല്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുമാകും.

Source waste management activities - Thiruvananthapuram Corporation

Source waste management activities - Thiruvananthapuram Corporation