തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള വിവിധ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും അതിനോടനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലും ക്ളീനിങ്ങ്, കുക്കിങ്ങ്, സാനിട്ടേഷന്‍, ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി, തുടങ്ങിയ വിഭാഗ ങ്ങളില്‍ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതു വരെ കുടുംബശ്രീ യൂണിറ്റുകളുടെ താല്‍ക്കാലിക സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വിഭാഗ ങ്ങളിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ജീവനക്കാരില്ലാത്ത സാഹച ര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം. ഇതു പ്രകാരം അര്‍ഹരായ കുടുംബശ്രീ യൂണിറ്റുകളുടെ താത്ക്കാലിക സേവനം പ്രയോജനപ്പെടുത്തുവാന്‍ അതത് ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍മാരുമായി ധാരണാ പത്രം ഒപ്പു വയ്ക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ കാന്റീന്-കാറ്ററിങ്ങ്, ഹൗസ്കീപ്പിങ്ങ് മേഖ ലയില്‍ നിരവധി സൂക്ഷ്മ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ തീരുമാന പ്രകാ രം സംസ്ഥാനത്തെ കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളേ ജുകളിലും ഹോസ്റ്റലുകളിലും ക്ളീനിങ്ങ്, കുക്കിങ്ങ്, സാനിട്ടേഷന്‍, ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി, തുടങ്ങിയ വിഭാഗങ്ങളില്‍ നിരവധി അയല്‍ക്കൂട്ട വനിതകള്‍ക്ക് അവസരം ലഭിക്കു ന്നതിലൂടെ മെച്ചപ്പെട്ട വരുമാന മാര്‍ഗം ഉറപ്പാക്കാന്‍ കഴിയും.
- 153 views