കുടുംബശ്രീയുടെ ആഭിമുഖ്യത്തില് കോളേജ് വിദ്യാര്ത്ഥികള്ക്കായി 'പുതിയ കാലത്ത് കുടുംബശ്രീയുടെ ദൗത്യം' എന്ന വിഷയത്തില് സംസ്ഥാനതല ലേഖന മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള് നേടുന്നവര്ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപയാണ് സമ്മാനം. രണ്ടു പേര്ക്ക് 5,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. ലേഖനങ്ങള് മലയാളത്തിലാണ് എഴുതേണ്ടത്. അവസാന തീയതി 2024 ഏപ്രില് 15.
വിദ്യാര്ത്ഥിയുടെ പേര്, മേല്വിലാസം, ഫോണ് നമ്പര്, പ്രിന്സിപ്പല്/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പബ്ളിക് റിലേഷന്സ് ഓഫീസര്, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്മാര്ജന മിഷന്, ട്രിഡ ബില്ഡിങ്ങ്-രണ്ടാംനില, മെഡിക്കല് കോളേജ്.പി.ഓ. തിരുവനന്തപുരം - 695 011 എന്ന വിലാസത്തിലോ prteamkshreeho@gmail.com എന്ന ഇ-മെയില് വിലാസത്തിലോ അയക്കാം. ലേഖനങ്ങള് കടലാസിന്റെ ഒരുവശത്ത് മാത്രമേ എഴുതാവൂ. പരമാവധി പത്തു പേജില് കവിയാന് പാടില്ല. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ ജീവനക്കാരുടെ മക്കള്/കുടുംബാംഗങ്ങള് എന്നിവര്ക്ക് മത്സരത്തില് പങ്കെടുക്കാന് അര്ഹതയുണ്ടായിരിക്കുന്നതല്ല. മത്സരം സംബന്ധിച്ച വിവരങ്ങള്ക്ക് കുടുംബശ്രീ വെബ്സൈറ്റ് ٹwww.kudumbashree.org/
- 490 views