അട്ടപ്പാടി ഗോത്രവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കായി സാഹിത്യ മത്സരം

Posted on Tuesday, May 10, 2022

സാഹിത്യ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി യുവജന വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട 15നും 45നും മധ്യേ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് വേണ്ടി കഥ, കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു.

  കഥ 3000 വാക്കുകളില്‍ കവിയാന്‍ പാടില്ല. കവിത 36 വരികളിലും. രചനകള്‍ താഴെ പറയുന്ന വിലാസത്തില്‍ അയയ്ക്കുകയോ പഞ്ചായത്ത് സമിതി കോര്‍ഡിനേറ്റര്‍മാര്‍ക്ക് നേരിട്ട് നല്‍കാവുന്നതോ ആണ്. മേയ് 15 ആണ് അവസാന തീയതി. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരെ കൂടാതെ അഞ്ച് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. മികച്ച 20 പ്രതിഭകള്‍ക്കായി ദ്വിദിന സാഹിത്യ ക്യാമ്പും സംഘടിപ്പിക്കും.

വിലാസം- അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍, കുടുംബശ്രീ മിഷന്‍ അട്ടപ്പാടി, കില ക്യാമ്പസ്, അഗളി, പാലക്കാട്.

Content highlight
Literary Competition for the tribal youth of Attappadyml