കിടപ്പുരോഗികളുടെ ഹൃദയമാകാന്‍ മലപ്പുറത്തിൻ്റെ 'ഹൃദ്യ'

Posted on Friday, June 30, 2023
സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയ ഇടപെടലുമായി മലപ്പുറം ജില്ലാമിഷന്. ക്യാന്സര്, ഹൃദ് രോഗങ്ങള് പോലെ ഗുരുതര രോഗങ്ങളുള്ളവര്ക്ക് നല്കുന്ന പ്രത്യേക വൈദ്യ പരിചരണമായ സാന്ത്വന പരിചരണം അഥവാ പാലിയേറ്റീവ് കെയറില് ജില്ലയിലെ 30,000 സ്ത്രീകള്ക്ക് പരിശീലനം നല്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. മലപ്പുറം പെയിന് ആന്ഡ് പാലിയേറ്റീവ് കെയറുമായി സംയോജിച്ച് 'ഹൃദ്യ' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
 
ഓരോ വീടുകളിലും ഒരാള്ക്കെങ്കിലും സാന്ത്വന പരിചരണം നല്കാന് പ്രാപ്തിയുണ്ടാക്കുകയും അതിലൂടെ കിടപ്പു രോഗികളായ നല്ലൊരു ശതമാനം ജനങ്ങള്ക്ക് അവര്ക്ക് വേണ്ട മാനസികവും ശാരീരികവുമായ പിന്തുണ നല്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഹൃദ്യ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്‌സണ്മാര്, സാമൂഹ്യ വികസന ഉപസമിതി കണ്വീനർമാര്, കമ്മ്യൂണിറ്റി കൗണ്സിലര്മാര്, ബ്ലോക്ക് കോ-ഓര്ഡിനേറ്റര്മാര്,സ്‌നേഹിത പ്രവര്ത്തകര് എന്നിവര്ക്കായി ഈ മാസം രണ്ടിന് ശില്പ്പശാലയും സംഘടിപ്പിച്ചു.
 
എല്ലാ സി.ഡി.എസുകളില് നിന്നും തെരഞ്ഞെടുത്ത മൂന്ന് റിസോഴ്‌സ് പേഴ്‌സണ്മാര്ക്കാണ് ആദ്യഘട്ടത്തില് സാന്ത്വന പരിചരണ പരിശീലനം നല്കുന്നത്. തിയറിയും പ്രാക്ടിക്കലും ചേര്ന്ന രണ്ട് മാസം ദൈര്ഘ്യമുള്ള സര്ട്ടിഫൈഡ് കോഴ്‌സിലാണ് പരിശീലനം. ഇങ്ങനെ പരിശീലനം നേടുന്നവര് സി.ഡി.എസ് തലത്തില് പ്രാഥമിക സാന്ത്വന പരിചരണത്തില് അയല്ക്കൂട്ടാംഗങ്ങള്ക്ക് പരിശീലനം നല്കും.
 
സാന്ത്വന പരിചരണം നല്കുന്ന വോളന്റിയര്മാരുടെ സംഘം രൂപീകരിക്കാനും പദ്ധതിയിലൂടെ ജില്ല ലക്ഷ്യമിട്ടിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുവാന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളായ വനിതകള്ക്കും ട്രാന്സ്‌ജെന്ഡര് സമൂഹത്തില് നിന്നുള്ളവര്ക്കും പരിശീലനം നേടാന് അവസരമുണ്ട്.
Content highlight
Kudumbashree Malappuram District Mission launches 'Hridya' Programme for the Palliative Care of Bedridden Patientsml