കുടുംബശ്രീയ്ക്ക് കരുത്താകാന്‍, കഠിന തയാറെടുപ്പുമായി അവര്‍

Posted on Tuesday, April 12, 2022
കുടുംബശ്രീയെ അടുത്ത മൂന്ന് വര്‍ഷം മികച്ച രീതിയില്‍ നയിക്കുക, നിലവിലുള്ളതിനേക്കാള്‍ ഒരു പടിയെങ്കിലും മുന്നിലേക്ക് കുടുംബശ്രീ സംഘടനാ സംവിധാനത്തെ എത്തിക്കുക, താഴേത്തട്ടില്‍ കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ കുടുംബശ്രീ മുഖേന നടത്തുക....എന്നിങ്ങനെ നീളുന്ന ലക്ഷ്യങ്ങളോടെ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ഭരണസമിതി അംഗങ്ങള്‍ പ്രാപ്തി വര്‍ദ്ധനവിനുള്ള പരിശീലനം നേടിത്തുടങ്ങിയിരിക്കുകയാണ്.
 
കുടുംബശ്രീയെ കുറിച്ചുള്ള കൃത്യമായ അവബോധവും, കൂട്ടുത്തരവാദിത്തത്തോടു കൂടി പ്രവര്‍ത്തിക്കാനുള്ള ദിശാബോധവും ഭരണസമിതിയുടെ കാലാവധിയുടെ തുടക്കത്തില്‍ തന്നെ ഈ പരിശീലനങ്ങളിലൂടെ സൃഷ്ടിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഓരോ ജില്ലയിലുമുള്ള പരിശീലന ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും, ഉദ്യോഗസ്ഥരില്‍ നിന്നും തെരഞ്ഞെടുത്ത 320 മാസ്റ്റര്‍ പരിശീലകര്‍ മുഖേനയാണ് ഭരണസമിതി അംഗങ്ങള്‍ക്കുള്ള ഈ പരിശീലനം നല്‍കുന്നത്. 359 ബാച്ചുകളിലായി 19,470 ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം നല്‍കും.
 
കുടുംബശ്രീയും സാമൂഹ്യാധിഷ്ഠിത സംഘടനയും കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് പബ്ലിക് സ്പീക്കിങ്, വിഷന്‍ ബില്‍ഡിങ്...തുടങ്ങീ എട്ട് വിഷയങ്ങള്‍ ആക്ടിവിറ്റി അടിസ്ഥാനപ്പെടുത്തിയാണ് പരിശീലിപ്പിക്കുന്നത്.

 

Content highlight
Capacity Building Training for the new CDS Governing Committee starts