സമൂഹത്തില് എന്നും അരികിലേക്ക് മാറ്റിനിര്ത്തപ്പെടുന്ന ലൈംഗിക ന്യൂനപക്ഷ വിഭാഗത്തെ ചേര്ത്ത് പിടിക്കുകയാണ് ആലപ്പുഴ കുടുംബശ്രീ ജില്ലാ ടീം, ഏകം എന്ന സെക്ഷ്വല് മൈനോറിറ്റി ഫോറം രൂപീകരണത്തിലൂടെ.
സമൂഹത്തിന്റെ സമസ്തമേഖലകളിലും ലിംഗ വ്യത്യാസമില്ലാതെ അവസരവും തുല്യ അവകാശവും ലഭിക്കുന്നതിന് ഇവര്ക്ക് ആവശ്യമായ പിന്തുണാസംവിധാനങ്ങളും സേവനങ്ങളും സാധ്യതകളും ലഭ്യമാക്കുകയെന്നതാണ് 'ഏകം'എന്ന ഈ ജില്ലാതല ഫോറത്തിന്റെ ലക്ഷ്യം. ആലപ്പുഴ ജില്ലയില് പ്രവര്ത്തിക്കുന്ന പ്രതീക്ഷ, നന്മ എന്നീ ട്രാന്സ്‌ജെന്ഡര് അയല്ക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് ഫോറം രൂപീകരിച്ചത് .
ആലപ്പുഴ കയര് മാനുഫാക്ചറിങ് ഹാളില് ഡിസംബര് 20ന് സംഘടിപ്പിച്ച ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ജി. രാജേശ്വരി ഫോറത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പ്രശാന്ത് ബാബു. ജെ ചടങ്ങില് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ. റിയാസ്, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര് എബിന്, യുവജനക്ഷേമ ബോര്ഡ് അംഗം ജയിംസ്, ജില്ലാ ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് വി.ജി. വിഷ്ണു, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര്മാരായ സേവിയര് കെ.വി, സുരേഷ് എം.ജി എന്നിവര് ആശംസകള് നേര്ന്നു. പ്രതീക്ഷ, നന്മ എന്നീ അയല്ക്കൂട്ടങ്ങളെ പ്രതിനിധീകരിച്ച് ഹിമ, ഗംഗാധരന് എന്നിവര് സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര് സുനിത നന്ദി രേഖപ്പെടുത്തി.
ആലപ്പുഴ കൂടാതെ സംസ്ഥാനത്ത് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്, കോഴിക്കോട് എന്നീ ജില്ലകളിലും ജില്ലാതല സെക്ഷ്വല് മൈനോറിറ്റി ഫോറം ഇതുവരെ രൂപീകരിച്ചു കഴിഞ്ഞു. ഈ സാമ്പത്തികവര്ഷം എല്ലാ ജില്ലകളിലും രൂപീകരണം പൂര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
- 115 views
Content highlight
alappuzha's ekam