തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനെത്തുന്ന കാണികള്‍ക്ക് ഭക്ഷണമൊരുക്കി നല്‍കി കുടുംബശ്രീ കഫേ-ക്യാന്റീന്‍ യൂണിറ്റുകള്‍ നേടിയത് 4.5 ലക്ഷം രൂപ വിറ്റുവരവ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയ ത്തില്‍ ഡിസംബര്‍ എട്ടിന് നടന്ന മത്സരത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) താത്പര്യപ്രകാരം ഭക്ഷണമൊരുക്കി നല്‍കുന്നതിനുള്ള ഔദ്യോഗിക പങ്കാളിയാ കുകയായിരുന്നു കുടുംബശ്രീ. ഗ്യാലറിയില്‍ കളികാണാനെത്തിയ 25,000 പേര്‍ക്കാണ് കുടും ബശ്രീയുടെ യൂണിറ്റുകള്‍ സ്വാദൂറും വിഭവങ്ങളൊരുക്കി നല്‍കിയത്. സ്റ്റേഡിയത്തിനുള്ളില്‍ ആകെ 18 കൗണ്ടറുകളിലൂടെയായിരുന്നു ഭക്ഷണ വിതരണം.
വൈകുന്നേരം ഏഴ് മണിക്കാണ് മത്സരത്തിന് തുടക്കമായത്. 3.30 ഓടെ തന്നെ സ്റ്റേഡിയ ത്തിനുള്ളിലേക്ക് കാണികളെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ 3 മണിയോ ടെ തന്നെ എല്ലാ കൗണ്ടറുകളിലും വിവിധ ഭക്ഷണവിഭവങ്ങള്‍ വിതരണത്തിനായി ഒരുക്കിയിരു ന്നു. പ്രവേശനം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വില്‍പ്പനയും തുടങ്ങി. ചായയും കാപ്പിയും ചെറുകടികളും ആവിയില്‍ തയാറാക്കിയ പലഹാരങ്ങളും മുതല്‍ ചിക്കന്‍ ബിരിയാണിയും പുലാവും ചപ്പാത്തിയും ചിക്കന്‍ കറിയും കപ്പയും മീന്‍കറിയും അടക്കമുള്ള എല്ലാ വിഭവങ്ങ ളും വിവിധ കൗണ്ടറുകളിലായി ലഭ്യമാക്കിയിരുന്നു. രാത്രി 11 മണിയോടെ മത്സരം പൂര്‍ത്തിയാ യ ശേഷം മടങ്ങിയ കാണികള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷണം ലഭ്യമാക്കിയിരുന്നു. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാണ് ഭക്ഷണം വിതരണം നടത്തിയത്. പ്ലാസ്റ്റിക് പൂര്‍ണ്ണ മായി ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളിലും സ്റ്റീല്‍ ഗ്ലാസ്സുകളിലുമാണ് ഭക്ഷണ പാനീയങ്ങള്‍ വിതര ണം ചെയ്തത്. ശ്രുതി, സമുദ്ര, ബിഗ് ബീറ്റ്‌സ്, അനാമിക, ജിയാസ് ഫുഡ്, പ്രത്യാശ, സാം ജീസ്, അനുഗ്രഹ, ശ്രീശൈലം എന്നീ യൂണിറ്റുകളാണ് ഭക്ഷണമൊരുക്കിയത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.
2018 നവംബര്‍ ഒന്നിന് ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം ഇതേ വേദിയില്‍ നടന്നപ്പോഴും കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരുന്നു ഭക്ഷണവിതരണ ചുമതല. അന്ന് ഏഴ് യൂണിറ്റുകള്‍ ചേര്‍ന്ന് ഭക്ഷണം ഒരുക്കി നല്‍കുകയും നാല് ലക്ഷത്തോളം രൂപ വരുമാനം സ്വന്തമാക്കുകയും ചെയ്തിരുന്നു. അന്ന് കുടുംബശ്രീ യൂണിറ്റുകള്‍ കാഴ്ച്ചവച്ച മികച്ച പ്രൊഫ ഷണലിസവും അവര്‍ തയാറാക്കി നല്‍കിയ രുചികരമായ ഭക്ഷണത്തിന്റെ ഗുണമേന്മ യുമാണ് ഇതേവേദിയില്‍ ഒരിക്കല്‍ക്കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തിയപ്പോള്‍ ഭക്ഷ ണം ഒരുക്കി നല്‍കാനുള്ള ചുമതല കെസിഎ വീണ്ടും ഏല്‍പ്പിക്കാന്‍ കാരണം. അതിന് മുമ്പ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യമായി നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായ ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരത്തില്‍ 2017 നവംബര്‍ ഏഴിനും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷ ണം ഒരുക്കി നല്‍കിയിരുന്നു.
- 306 views