ഓണക്കാലത്ത് നാട്ടുചന്തകളിലൂടെ ഒരു കോടി രൂപയുടെ വില്‍പ്പന

Posted on Saturday, September 19, 2020

* ആകെ സംഘടിപ്പിച്ചത് 389 നാട്ടുചന്തകള്‍

തിരുവനന്തപുരം: കുടുംബശ്രീ സംഘടിപ്പിച്ച ഓണക്കാലത്തെ നാട്ടുചന്തകള്‍ മുഖേന 1,00,15,163 രൂപയുടെ വിറ്റുവരവ്. കേരളത്തിലൊട്ടാകെ 389 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളില്‍ നാട്ടുചന്തകള്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ കൃഷിസംഘങ്ങള്‍ (ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ്- ജെഎല്‍ജി) ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ആഴ്ചതോറും വിപണനത്തി നായുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ 450 പഞ്ചായത്തുകളിലാണ് കുടുംബശ്രീ സ്ഥിരമായി നാട്ടുചന്തകള്‍ നടത്തിവരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ ഒഴികെ ശേഷിച്ച പത്ത് ജില്ലകളിലും ഓണവിപണി ലക്ഷ്യമിട്ടുള്ള പ്രത്യേക നാട്ടുചന്തകള്‍ നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു ഈ നാട്ടുചന്തകളുടെ സംഘാടനം.    
 
  കൃഷിസംഘങ്ങളുടെ ഉത്പന്നങ്ങള്‍ കൂടാതെ കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉത്പന്നങ്ങളും നാട്ടുചന്തകള്‍ വഴി വിപണനം ചെയ്യുന്നു. അതാത് തദ്ദേശ സ്ഥാപനതലത്തില്‍ ഉചിതമായ സ്ഥലത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സംയോജനത്തോട് കൂടി കൃഷി വകുപ്പിന്‍റെ യുമൊക്കെ സഹകരണത്തോടെയാണ് നാട്ടുചന്തകള്‍ സംഘടിപ്പിക്കുന്നത്. കൃഷിസംഘങ്ങ ളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജീവ (ജെഎല്‍ജി ഇവാലുവേഷന്‍ ഏജന്‍റ്) സംഘമാണ്  ഓരോ നാട്ടുചന്തകളുടെയും പ്രവര്‍ത്തനങ്ങള്‍ നിയ ന്ത്രിക്കുന്നത്. എല്ലാ സിഡിഎസുകളിലും നാട്ടുചന്തകള്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല കുടുംബശ്രീയുടെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ക്കുമാണ്. തദ്ദേശ സ്ഥാപനതലത്തിലുള്ള കൃഷി സംഘങ്ങളെ നാട്ടുചന്തകള്‍ നടത്തുന്ന വിവരം അറിയിക്കുകയും അതനുസരിച്ച് ഓണം ലക്ഷ്യമിട്ടുള്ള നാട്ടുചന്തകളില്‍ പഴം, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ എല്ലാവിധ ഉത്പന്നങ്ങളും വിപണനത്തിനായി എത്തിക്കുകയും ചെയ്തു.

  ഓണക്കാലത്ത് സംഘടിപ്പിച്ച നാട്ടുചന്തകളുടെ വിശദാംശങ്ങള്‍ താഴെ നല്‍കുന്നു. (ജില്ല, നടന്ന ഓണം നാട്ടുചന്തകളുടെ എണ്ണം, പങ്കെടുത്ത ജെഎല്‍ജികളുടെ എണ്ണം, ആകെ വിറ്റുവരവ് എന്ന ക്രമത്തില്‍).


1.    തിരുവനന്തപുരം        84          301             9,34,903 രൂപ

2. കൊല്ലം -              41           256            1,09,197 രൂപ

3. പത്തനംതിട്ട            41           185            6,83,110 രൂപ

4. ആലപ്പുഴ               25          508           10,47,520 രൂപ

5. കോട്ടയം             45            138            11,52,340 രൂപ

6. എറണാകുളം          18            90             2,23,090 രൂപ

7. തൃശ്ശൂര്‍              33            484            49,67,886 രൂപ

8. പാലക്കാട്            51            175             4,33,019 രൂപ

9. വയനാട്             24            701             3,64,521 രൂപ

10. കാസര്‍ഗോഡ്        27            804             99,577 രൂപ

ആകെ               389          3642           1,00,15,165 രൂപ

 

Content highlight
കൃഷിസംഘങ്ങളുടെ ഉത്പന്നങ്ങള്‍ കൂടാതെ കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉത്പന്നങ്ങളും നാട്ടുചന്തകള്‍ വഴി വിപണനം ചെയ്യുന്നു.