GST-Entertainment tax -Modifed Order
സ.ഉ(എം.എസ്) 63/2019/തസ്വഭവ Dated 10/06/2019
ചരക്ക് സേവന നികുതി നിയമം നിലവില്‍ വന്നതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കി വരുന്ന വിനോദ നികുതി- ഒഴിവാക്കിയ ഉത്തരവ് –ഭേദഗതി ചെയ്ത ഉത്തരവ്
സ.ഉ(എം.എസ്) 63/2019/തസ്വഭവ Dated 10/06/2019
ചരക്ക് സേവന നികുതി നിയമം നിലവില്‍ വന്നതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കി വരുന്ന വിനോദ നികുതി- ഒഴിവാക്കിയ ഉത്തരവ് –ഭേദഗതി ചെയ്ത ഉത്തരവ്
16.05.2019ലും 18.05.2019 ലും തിരുവനന്തപുരത്തും തൃശൂരും ചേര്‍ന്ന മേഖലാതല യോഗത്തില്‍ വിവിധ പഞ്ചായത്ത് പ്രതിനിധികള്‍ ഉന്നയിച്ച സംശയങ്ങളും അവയ്ക്കുള്ള മറുപടി യും
മറുപടി :- ഇതിന്റെ വിശദാംശം സഹിതം കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് നല്‍കണം.
മറുപടി :- ഇതിന്മേല്‍ നടപടി സ്വീകരിക്കുവാന്‍ എറണാകുളം ജില്ലാ കളക്ടറോട് നിര്‍ദ്ദേശിക്കുന്നതാണ്. കൂടാതെ ഈ വിഷയം വിശദാംശങ്ങളോടെ ജില്ലാ കളക്ടറുടെ പരിഗണനയ്ക്ക് പഞ്ചായത്തില്‍ നിന്നും നല്‍കേണ്ടതാണ്.
മറുപടി :- ലൈസന്‍സ് കാലാവധി ഇപ്പോള്‍ 5 വര്‍ഷമാക്കിയിട്ടുണ്ട്.
മറുപടി :- സര്‍ക്കാര്‍ ഇത് പരിഗണിക്കുന്നതാണ്.
മറുപടി :- സര്‍ക്കാര്‍ ഇത് പരിശോധിച്ച് പിന്നീട് തീരുമാനമെടുക്കുന്നതാണ്.
മറുപടി :- ഈ നിര്‍ദ്ദേശം പരിഗണിക്കാവുന്നതല്ല.
മറുപടി :- ഇതിന്റെ അറ്റകുറ്റപ്പണി ജില്ലാ പഞ്ചായത്താണ് നടത്തേണ്ടത്.
മറുപടി :- വര്‍ഷം തോറും നിശ്ചിത നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഉടനെ ഇതിന്മേല്‍ തീരുമാനമുണ്ടാകും.
മറുപടി :- ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇതിന്മേല്‍ നടപടി സ്വീകരിക്കും
മറുപടി :- ഒരു പഞ്ചായത്തില്‍തന്നെ (പഞ്ചായത്ത് തലത്തില്‍) സാധന സാമഗ്രികള്‍ക്ക് 40 ശതമാനം തുക ചെലവഴിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം
മറുപടി :-
(i) കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് ( CSR) സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്നതിനുപകരിക്കുന്ന ഏതാവശ്യത്തിനും ഉപയോഗിക്കാം
(ii) അംഗീകൃത ലൈഫ് ലിസ്റ്റില്‍ നിന്നും മാത്രമേ ഇപ്പോള്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ പാടുള്ളൂ.
മറുപടി :- ഇതിനുള്ള ക്രമീകരണം സര്‍ക്കാര്‍ ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.
മറുപടി :- ഇല്ല
മറുപടി :- കഴിയും
മറുപടി :- സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ പൊതു ആവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കാവുന്നതാണ്
മറുപടി :-
(i) 5 ലക്ഷം രൂപയില്‍ അധികമാണെങ്കില്‍ ഇ-ടെണ്ടര്‍ നടപടി വേണം
(ii) ചോദ്യത്തിന്റെ രണ്ടാം ഘട്ടം വ്യക്തമല്ല.
മറുപടി :- ഇതിന് പ്രോജക്ട് തയ്യാറാക്കി വിശദാംശം സഹിതം സമര്‍പ്പിക്കുന്ന മുറയ്ക്ക് പ്രത്യേകമായി പരിഗണിക്കും.
മറുപടി :- ഇത് പരിഗണിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കും.
മറുപടി :- ഇതു പരിശോധിച്ച് മറുപടി നല്‍കാന്‍ പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്
മറുപടി :-
(i) LLMC റിപ്പോര്‍ട്ട് വേണം
(ii)KWA കുടിശ്ശിക ഗഡുക്കളായി കുറവു ചെയ്താണ് പിടിച്ചിരിക്കുന്നത്
ജില്ലാപഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിക്കുന്നു
പത്തനംതിട്ട ,കോട്ടയം,ഇടുക്കി , എറണാകുളം ,തൃശ്ശൂര്‍ ,പാലക്കാട് ,മലപ്പുറം ,വയനാട് എന്നിവിടങ്ങളിലെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിക്കുന്നു-അപേക്ഷകള്‍ 30.06.2019 വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭ്യമാക്കേണ്ടതാണ്.
സ.ഉ(ആര്‍.ടി) 1159/2019/തസ്വഭവ Dated 04/06/2019
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനു അനുവദിച്ച സമയ പരിധി ദീർഘിപ്പിച്ച ഉത്തരവ്
പദ്ധതി നിര്‍വഹണം-07/06.2019 ലെ കോട്ടയത്തെ മേഖലാ യോഗത്തിന്റെ പുതുക്കിയ സമയം:കോട്ടയം, പത്തനംതിട്ട , ആലപ്പുഴ ,ഇടുക്കി ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ മേഖലായോഗം 07/06.2019 ന് വെള്ളിയാഴ്ച രാവിലെ 10.00മണിക്ക്
ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്ക് 05.06.2019 നു തുടക്കം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു
തരിശ്ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ (05.06.2019) തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വേങ്ങോട് ജംഗ്ഷനില്‍ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിക്കും. ബഹു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.വി.എസ്. സുനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.വനംവകുപ്പ് മന്ത്രി ശ്രീ.കെ.രാജു മുഖ്യ പ്രഭാഷണവും പച്ചത്തുരുത്ത് കൈപുസ്തകം പ്രകാശനവും നിര്‍വഹിക്കും. കേരളത്തിലെ 250 ഗ്രാമപഞ്ചായത്തുകളിലായി 500 ഓളം ഏക്കറില്‍ നാളെത്തന്നെ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിടും. തുടര്‍ന്ന് ആദ്യമൂന്നു മാസത്തിനുള്ളില്‍ തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്ത് പദ്ധതി വ്യാപിപ്പിക്കും. ശ്രീ.സി.ദിവാകരന്‍ എം.എല്‍.എ, ശ്രീ. അടൂര്‍ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.വി.കെ.മധു, നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ശ്രീ.ചെറിയാന്‍ ഫിലിപ്പ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷാനിബ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എസ് രാധാദേവി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി വിനീത വിജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പി.ദിലീപ് കുമാര്‍, ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ശ്രീ.ഇ.പ്രദീപ് കുമാര്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എസ്.സി. ജോഷി, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ ജയശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അഡീഷണല്‍ ഡെവലപ്മെന്‍റ് കമ്മീഷണര്‍ ശ്രീ.എല്‍.പി.ചിത്തര്‍, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ശ്രീ.ആര്‍.പ്രകാശ് കുമാര്‍, ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.വേണുഗോപാലന്‍ നായര്‍, എന്നിവര്‍ പങ്കെടുക്കും. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്. ചുരുങ്ങിയത് അരസെന്‍റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യംകൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും. ജൈവവൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്‍റെ സാമൂഹ്യവനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവവൈവിധ്യ മേഖലയിലെ വിദഗ്ദ്ധര്‍, വനവത്ക്കരണ രംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പന്നര്‍, കൃഷി വിദഗ്ദ്ധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികളുണ്ടാകും. വിത്തിനങ്ങള്‍ കണ്ടെത്തല്‍, വൃക്ഷങ്ങളുടെ തിരിച്ചറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പച്ചത്തുരുത്ത് നിര്‍മ്മിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഈ സമിതികളാണ് നല്‍കുന്നത്.
സര്‍ക്കുലര്‍ ഡിഡി2/177/2019/തസ്വഭവ Dated 04/06/2019
ലോക പരിസ്ഥിതി ദിനം ജൂണ്‍ 5-വൃക്ഷത്തൈ നടല്‍ കര്‍മ്മ പദ്ധതി –മാര്‍ഗനിര്‍ദേശങ്ങള്‍
തിരുവനന്തപുരം നഗരസഭ –മാലിന്യ സംസ്കരണം -നാഷണല്‍ ഗ്രീന്‍ ട്രൈബുണല്‍ ഉത്തരവനുസരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗ നടപടിക്കുറിപ്പുകള്‍
പദ്ധതി നിര്‍വഹണം-ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള 31.05.2019,.01.06.2019 എന്നീ തിയതികളിലെ മേഖലാ യോഗങ്ങള്‍ മാറ്റി വച്ചിരിക്കുന്നു.പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും>>അറിയിപ്പ്
LIFE: പ്രോഗ്രാം മാനേജര്‍( സോഷ്യല്‍ ഡവലപ്പ് മെന്റ്) ,സിവില്‍ എഞ്ചിനീയര്‍ , ഇലക്റ്റ്രിക്കല്‍ എഞ്ചിനീയര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനു അപേക്ഷകള്‍ ക്ഷണിക്കുന്നു-അപേക്ഷകള്‍ ജൂണ്‍ 6 നു വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി lifemissionkerala@gmail.com ല്‍ സമര്‍പ്പിക്കേണ്ടതാണ്