Steps to be taken to make project execution efficient and time-bound

Posted on Wednesday, July 10, 2019

പദ്ധതി നിര്‍വഹണം കാര്യക്ഷമവും സമയ ബന്ധിതവുമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ >>സര്‍ക്കുലര്‍

1. നിര്‍വഹണ കലണ്ടര്‍ കൃത്യമായി പാലിച്ച് കഴിവതും 70 ശതമാനമെങ്കിലും പദ്ധതി ചെലവു ഡിസംബര്‍ 31 നകം വരുത്തണം ഈ ലക്‌ഷ്യം നേടുന്നതിനു ജൂണ്‍ മാസം 30നു 15ശതമാനവും സെപ്തംബര്‍ 30നു 45 ശതമാനവും പദ്ധതി ചെലവു കൈവരിക്കണം

2. പ്രവര്‍ത്തികളുടെ പാര്‍ട്ട്‌ ബില്‍ ,പ്രത്യേകിച്ച് നിര്‍മാണ പ്രവര്‍ത്തികളുടെ തയ്യാറാക്കി നല്‍കണം എന്ജിനീയര്‍മാരെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ സഹായം നല്‍കണം

3. ഡെപ്പോസിറ്റ് പ്രവര്‍ത്തികള്‍ക്ക് ബന്ധപ്പെട്ട എജന്‍സിയില്‍ നിന്നും എസ്റ്റിമേറ്റ് വാങ്ങി തുക നേരത്തെ നല്‍കുകയും പ്രോജക്ടുകള്‍ ഈ വര്ഷം തന്നെ പൂര്‍ത്തിയാക്കുകയും വേണം