Documents to prove age for Social Security Pension - Clarification

Posted on Monday, February 17, 2020

സര്‍ക്കുലര്‍ 10/2020/ധന Dated 13/02/2020

ധനകാര്യവകുപ്പ് -സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പ്രായം തെളിയിക്കുന്നതിനായി നല്‍കാവുന്ന രേഖകള്‍- സ്പഷ്ടീകരണം

സംസ്ഥാനത്ത് ബഹു ഭൂരിപക്ഷം ആളുകളുടെയും പക്കലുണ്ടായിരുന്ന ആധാര്‍ വയസ്സ് തെളിയിക്കുന്നതിനായി രേഖയാക്കി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡ് ,ഡ്രൈവിംഗ് ലൈസന്‍സ് ,പാസ്പോര്‍ട്ട് ,സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നീ ആധികാരിക രേഖകള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിന് പ്രായം തെളിയിക്കുന്നത്തിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണെന്നും മേല്‍ രേഖകളുടെ അഭാവത്തില്‍ മാത്രം അപേക്ഷകന്റെ വയസ്സ് തെളിയിക്കുന്നതിന് മറ്റ് രേഖകള്‍ ഒന്നും ഇല്ലയെന്ന സ്വയം സാക്ഷ്യപത്രത്തിനുമേല്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനു പ്രായം തെളിയിക്കുന്നത്തിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ് എന്ന് സ്പ്ഷ്ടീകരണം നല്‍കി സൂചന 1 സര്‍ക്കുലര്‍ ഭേദഗതി വരുത്തുന്നു