തിരുവനന്തപുരം നഗരസഭ 2021 ഗ്രീൻ ആർമി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് മേയർ ആര്യാരാജേന്ദ്രൻ്റെ നേതൃത്ത്വത്തിൽ നടന്ന സൈക്കിൾ റാലി
- 2021 ഗ്രീൻ ആർമി ക്യാമ്പെയ്ൻ പ്രോഗ്രാമുകൾ
- നഗര പരിധിയിലുള്ള എം. ആർ എഫുകൾ കേന്ദ്രീകരിച്ച് ഉറവിടത്തിൽ മാലിന്യങ്ങൾ തരം തിരിക്കുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണ ക്യാമ്പൈയ്നുകൾ.
- നിലവിലുള്ള എം. ആർ എഫുകളുടെ സ്ഥിതിവിവര അവലോകനവും മെച്ചപ്പെടുത്താനുള്ള പഠനറിപ്പോർട്ടും തയ്യാറാക്കലും
- ഇൻറേൺ വിത്ത് മേയർ - എൻറെ നഗരം സുന്ദരം നഗരം പദ്ധതിയിൽ മേയറുടെ കീഴിൽ ഇൻറേൺഷിപ്പിന് 18 നും 35നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കും അവസരം. 3 മാസം, 6 മാസം, 12 മാസം എന്നിങ്ങനെ കാലയളവിലുള്ള ഇൻറേൺഷിപ്പിന് അപേക്ഷിക്കാം. ഈ കാലയളവിൽ സ്റ്റൈപ്പൻറോ ഓണറേറിയമോ നൽകുന്നതല്ല. വിജയകരമായി ഇൻറേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും. ഒരു സമയം 10 പേർക്ക് അവസരം
- നഗരത്തിനുള്ളിലെ ഗ്രാമീണ മേഖലയിലെ യുവജന സംഘടനകളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ആ പ്രദേശങ്ങളിലെ സ്കൂളുകലിലേക്ക് ഗ്രീൻ ആർമി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു.
- ഹരിത നഗരോത്സവം –സ്കൂൾ വിദ്യാർത്ഥികൾക്കായി ഗ്രീൻ ആർമി സംഘടിപ്പിക്കുന്ന പഞ്ചദിന വേനലവധിക്കാല ക്യാമ്പായ ഹരിത നഗരോത്സവത്തിലേക്ക് പങ്കെടുക്കാനാഗ്രഹിക്കുന്നവർ പേരുകൾ രജിസ്റ്റർ ചെയ്യുക.
- 2021 ലെ ഗ്രീൻ ആർമി പ്രവർത്തനങ്ങളിൽ പങ്കു ചേരുന്നതിന് താൽപര്യമുള്ള വോളൻറിയർമാരുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നു.
- മേയേഴ്സ് കിച്ചൻ ബിൻ ചലഞ്ച് ഉറവിട മാലിന്യ സംസ്കരണ പദ്ധതിയിലെ കേന്ദ്ര ബിന്ദുവായ കിച്ചൻ ബിൻ കമ്പോസ്റ്റിംഗ് പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായി കിച്ചൻ ബിൻ ചലഞ്ച് സംഘടിപ്പിക്കുന്നു.
വ്യക്തികൾ, റെസിഡൻറ്സ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ഏറ്റവും മികച്ചവരെ തെരെഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുന്നു. മാർച്ച് 1 മുതൽ മെയ് 31 വരെയാണ് മത്സര കാലയളവ്. ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ അവാർഡുകൾ പ്രഖ്യാപിക്കും
Content highlight
- 382 views