കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഭീഷണി നേരിടുന്ന വയോജനങ്ങൾ വിവിധ രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ , രോഗപ്രതിരോധശേഷി കുറഞ്ഞവർ ,ഭിന്നശേഷിക്കാർ, സുരക്ഷിതമായ താമസസ്ഥലം ഉറപ്പാക്കാൻ ബുദ്ധിമുട്ടുള്ളവർ എന്നിവർക്കായി നഗരസഭ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് കൊണ്ട് മേയർ കെ.ശ്രീകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
നഗരസഭ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, നഗരത്തിലെ പ്രധാന ആശുപത്രികൾ, പോലീസ്, നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകൾ ഐ . സി . ഡി . എസ്, റേഷൻ വിതരണ സംവിധാനം, സർക്കാർ സഹകരണ പൊതുമേഖലാ നിയന്ത്രണത്തിലുള്ള മെഡിക്കൽ സ്റ്റോറുകൾ തൊഴിൽ വകുപ്പ്, ആംബുലൻസ് സേവനദാതാക്കൾ പ്രധാന വ്യാപാര സ്ഥാപനങ്ങൾ, മിൽമ ബഡ്ജറ്റ് റസ്റ്റോറന്റ്, ഓൺലൈൻ ഫുഡ് ഡെലിവറി സേവനദാതാക്കൾ, എന്നീ സ്ഥാപനങ്ങളെ ഹെൽപ്പ് ഡെസ്കുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം.
ഗർഭിണികൾ മൂലയൂട്ടുന്ന അമ്മമാർ,കുട്ടികൾ ഇവർക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ അംഗൻവാടികളുമായി ബന്ധപ്പെട്ടാണ് പരിഹരിക്കുന്നത്.
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് വരുന്ന പരാതികൾ ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ടാണ് പരിഹരിക്കുന്നത്.
ക്ഷേമ പെൻഷനുകളുമായി ബന്ധപ്പെട്ട് വരുന്ന പരാതികൾ പരിഹരിക്കുന്നതിനായി പെൻഷൻ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ ഹെൽപ്പ് ഡെസ്കിൽ ഉണ്ടാവും.
ആംബുലൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആംബുലൻസ് സർവ്വീസ് നടത്തുന്ന സന്നദ്ധ സംഘടനകൾ,സ്വകാര്യ ആശുപത്രികൾ എന്നിവരുമായി ബന്ധപ്പെട്ട് ഉറപ്പാക്കും.
പോലീസിന്റെ സേവനങ്ങൾ ആവശ്യമായി വരുന്ന കോളുകളിൽ നിന്നും ആവശ്യങ്ങൾ ഹെൽപ്പ് ഡെസ്ക് വഴി അതാത് സ്റ്റേഷൻ പരിധിയിലെ ഇൻസ്പെകറെ അറിയിക്കും.
നഗരപരിധിയിലുള്ള ഈ വിഭാഗത്തിൽപ്പെട്ടവർക്ക് മറ്റേതെങ്കിലും തരത്തിൽ യാത്രാ ആവശ്യങ്ങളുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് വരുന്ന കോളുകളുടെ വിവരങ്ങളും പൊലീസിന് കൈമാറും.
ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പരാതികൾ അതാത് പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കും.
ഹെൽപ്പ് ഡെസ്കിൽ നിന്നും നിർദേശം നൽകുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമാവുന്ന മരുന്നുകൾ വോളന്റിയർമാർ വഴി വിതരണം ചെയ്യും.
ഡോക്ടർമാർ ഏതെങ്കിലും തരത്തിൽ വീടുകളിൽ എത്തി ചികിത്സ നൽകേണ്ട സാഹചര്യം ഉണ്ടായാൽ അതാത് പ്രദേശത്തെ ഹെൽത്ത് ഇൻസ്പെക്ർമാരുടെ സഹായവും ഉണ്ടാകും.
ഓരോ കാര്യങ്ങൾക്കും നഗരസഭയിലെ ഓരോ ഉദ്യാഗസ്ഥർക്ക് ചുമതലയുണ്ട്.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റിക്കാണ് ഹെൽപ് ഡെസ്കിന്റെ ചുമതല.
പ്രോജക്ട് ഓഫീസർക്കാണ് ഏകോപന ചുമതല.
രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ വോയിസ് കോളുകൾ സ്വീകരിക്കും.
തുടർന്നുള്ള സന്ദേശങ്ങൾ വാട്സ്ആപ് വഴി സ്വീകരിക്കും.
ഹെൽപ്പ് ഡെസ്ക് നമ്പറുകൾ.9496434409,9496434410
- 330 views