ഹരിതകേരളം മിഷന്‍ :മൈക്രോഗ്രീന്‍ കൃഷി രീതിക്ക് വന്‍ പ്രചാരം.
മൈക്രോഗ്രീന്‍ കൃഷി രീതിക്ക് ലോക്ഡൗണ്‍ കാലത്ത് വന്‍ പ്രചാരം. ഇതുസംബന്ധിച്ച ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ വീഡിയോയും അനിമേഷനും സമൂഹ മാധ്യമങ്ങളി വൈറലായി. ഹരിതകേരളം മിഷന്‍റെ ഫേസ് ബുക്കിൽ വീഡിയോയും അനിമേഷനും ലഭ്യമാണ്. രാജ്യാന്തര ശ്രദ്ധ നേടിയ ഈ വീഡിയോയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സൗദി അറേബ്യയിൽ വീട്ടമ്മമാര്‍ക്ക് മത്സരം വരെ സംഘടിപ്പിച്ചിരിക്കുകയാണ്. ജൂബൈ നവോദയ വീട്ടരങ്ങ് ആണ് ഐഡിയ ചലഞ്ച് എന്ന പേരിൽ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മൈക്രോഗ്രീന്‍ കൃഷിക്ക് ചെറുപയര്‍, വന്‍പയര്‍, ചീര, കടല, ഉഴുന്ന്, മുതിര തുടങ്ങി വിവിധ പയര്‍ ഇനങ്ങളും നെല്ല്, ഗോതമ്പ്, ചോളം, കൂവരക് തുടങ്ങിയ ധാന്യങ്ങളും ചീര, മത്തന്‍, മല്ലി, ചോളം, തിന, ഉലുവ, കടുക് ഇവയെല്ലാം ഉള്‍പ്പെടെ അനേകം സസ്യങ്ങളുടെ വിത്തുകള്‍ ഉപയോഗിക്കാം. വിത്തുകള്‍ ഒരു രാത്രി കുതിര്‍ത്ത ശേഷം നേരിട്ടോ അല്ലെങ്കിൽ നനഞ്ഞ തുണിയി പൊതിഞ്ഞു വച്ചു മുള വന്നതിനു ശേഷമോ മാറ്റി നടാം. വിത്തുകള്‍ നടുന്നതിന് ഒരു ചെറിയ ട്രേയിൽ മണ്ണോ ചകിരിച്ചോറോ നിരത്തണം. ഇവയില്ലെങ്കിൽ ട്രേയുടെ അടിഭാഗത്ത് വൃത്തിയുള്ള കോട്ടണ്‍തുണി നാലായി മടക്കി വച്ചാലും മതിയാകും. ഇങ്ങനെ തയ്യാറാക്കുന്ന പ്രതലത്തിലേയ്ക്ക് കുതിര്‍ത്ത വിത്തുകള്‍ അല്ലെങ്കിൽ മുളകള്‍ മാറ്റി പാകണം. പ്രതലത്തിൽ വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ ആവശ്യത്തിന് മാത്രം നനച്ച് കൊടുത്താൽ മതി. മുളകള്‍ വളര്‍ന്ന് ബീജപത്രത്തിന് മുകളിൽ ആദ്യത്തെ രണ്ടിലകള്‍ മുളച്ചു വരുന്ന ഘട്ടത്തി മുളകള്‍ വേരോട് കൂടിയോ അല്ലെങ്കിൽ വേരിനു മുകളിൽ ഉള്ള ഭാഗം മാത്രം മുറിച്ചോ വിളവെടുക്കാം.
https://www.facebook.com/harithakeralamission/photos/pcb.2799816020065432/2799813053399062/?type=3&theater
- 526 views