news

Property Tax penal interest exemption up to 31.03.2019 for one time payment of pending tax

Posted on Friday, March 8, 2019

 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിവിധ കാരണങ്ങളാല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക്‌ 1994-ലെ കേരള മുനിസിപ്പല്‍ ആക്ട്‌ സെക്ഷന്‍ 538(2), കേരള പഞ്ചായത രാജ് ആക്ട്‌ സെക്ഷന്‍ 209(ഇ) എന്നിവയിലെ  വ്യവസ്ഥകള്‍ ഇളവ് ചെയ്ത് നാളിതുവരെയുള്ള വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നപക്ഷം പിഴപ്പലിശ 31 മാര്‍ച്ച്‌ 2019 വരെ ഒഴിവാക്കിയിരിക്കുന്നു. 

നിയമപരമായി വസ്തുനികുതി അടയ്ക്കാന്‍ ബാധ്യസ്ഥരായ മുഴുവന്‍ വ്യക്തികളും സ്ഥാപന ഉടമസ്ഥരും പിഴപ്പലിശ ഒഴിവാക്കല്‍ ആനുകൂല്യം പ്രയോജനപ്പെടുത്തി കുടിശ്ശിക ഉള്‍പ്പെടെയുള്ള വസ്തുനികുതി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ അടയ്ക്കേണ്ടതാണ്. പിഴപ്പലിശ ഒഴിവാക്കല്‍ ആനുകൂല്യം അടുത്ത സാമ്പത്തിക വര്ഷം മുതല്‍ അനുവദിക്കുന്നതല്ല. 

ഓണ്‍ലൈന്‍ ആയി വസ്തുനികുതി അടയ്ക്കാവുന്നതാണ്

www.tax.lsgkerala.gov.in

സ.ഉ(ആര്‍.ടി) 273/2019/തസ്വഭവ തിയ്യതി 08/02/2019
വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് 31.03.2019 വരെ പിഴപ്പലിശ ഒഴിവാക്കി ഉത്തരവ്

 

 

Property Tax revision in Urban Local Bodies -Order

Posted on Thursday, March 7, 2019

സ.ഉ(ആര്‍.ടി) 540/2019/തസ്വഭവ Dated 06/03/2019

നഗരസഭകളിലെ വസ്തു നികുതി പരിഷ്കരണം- വസ്തു നികുതി പരിഷ്കരണത്തിന്റെ പ്രാബല്യ തിയതി 01.04.2016 ആയി പുതുക്കി നിശ്ചയിച്ചും കുടിശ്ശിക തുകക്ക് പൂര്‍ണമായി പിഴ ഒഴിവാക്കിയും ഉത്തരവ്

Nominations invited for Chief Minister's Haritha Award 2019

Posted on Thursday, March 7, 2019

ശുചിത്വ-മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഹരിതകേരളം മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് - 2019 ന് അപേക്ഷകള്‍ ക്ഷണിച്ചു. മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാര്‍ഡുകള്‍ നല്‍കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും സംസ്ഥാനതലത്തിലുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മികച്ച ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ ലഭിക്കുക. ഓരോ തദ്ദേശസ്ഥാപനവും മൂന്ന് സെറ്റ് അപേക്ഷകള്‍ വീതം ആവശ്യമായ അനുബന്ധ രേഖകളും വിവരങ്ങളും ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍റെ അതത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2019 മാര്‍ച്ച് 30 നാണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. ഹരിതകേരളം മിഷന്‍ രൂപീകരിച്ചതിനു ശേഷം തദ്ദേശസ്ഥാപനങ്ങള്‍ വഴി ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളാണ് അപേക്ഷയില്‍ വ്യക്തമാക്കേണ്ടത്. ഹരിതകേരളം മിഷന്‍റെ ഉപമിഷനുകളായ ശുചിത്വ-മാലിന്യ സംസ്കരണം, ജലസംരക്ഷണം-ജലസമൃദ്ധി, കൃഷി വികസനം-സുജലം സുഫലം എന്നിവയിലൂടെ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറവും വിശദവിവരങ്ങളും ഹരിതകേരളം മിഷന്‍റെ www.haritham.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.

Removal of Unauthorized Advertisement Boards,Banners and Hoardings-Order-02.03.2019

Posted on Saturday, March 2, 2019

സ.ഉ(ആര്‍.ടി) 504/2019/തസ്വഭവ Dated 02/03/2019

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18, 25784/18, 42574/2018 എന്നീ റിട്ട് ഹർജികളിൽ 26.02.2019 ൽ പുറപ്പെടുവിച്ച പൊതു ഉത്തരവ് പാലിച്ച് ഉത്തരവ്

Sanchaya-data purification-Panchayat Building Tax related order

Posted on Friday, March 1, 2019

സ.ഉ(ആര്‍.ടി) 474/2019/തസ്വഭവ Dated 01/03/2019

സഞ്ചയ സോഫ്റ്റ്‌വെയര്‍ -ഡാറ്റാ പ്യുരിഫിക്കേഷന്‍- 2017-18 സാമ്പത്തിക വര്‍ഷം വരെ പഞ്ചായത്തുകളിലെ കെട്ടിട നികുതി പൂര്‍ണമായും ഒടുക്കിയ നികുതി ദായകര്‍ക്ക് ഡാറ്റ പ്യുരിഫിക്കേഷന്‍റെ ഭാഗമായി ഉണ്ടായിട്ടുള്ള കുടിശ്ശിക ഒറ്റത്തവണത്തേക്ക് ഒഴിവാക്കി ഉത്തരവ്

Internship Opportunity in Haritha Kerala Mission

Posted on Friday, March 1, 2019

ഹരിതകേരളംമിഷനില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം:മാര്‍ച്ച് 5 മുതല്‍ ഓണ്‍ ലൈന്‍ ആയി അപേക്ഷിക്കാം:വിശദവിവരങ്ങള്‍ക്ക്      www.haritham.kerala.gov.in    എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എന്‍വയോണ്‍മെന്‍റ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളിലെ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഹരിത കേരളം മിഷനില്‍ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കുന്നതാണ്. ഇന്‍റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 2019 മാര്‍ച്ച് 5 മുതല്‍  18-ാം തീയതി വൈകുന്നേരം 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

 

Licence fee of Trade and Industrial Institutions -Date of payment without penalty extended up to 20.03.2019

Posted on Wednesday, February 27, 2019

സ.ഉ(ആര്‍.ടി) 446/2019/തസ്വഭവ Dated 27/02/2019

സംസ്ഥാനത്തെ വ്യാപാര -വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പിഴ കൂടാതെ ഒടുക്കുന്നതിന്റെ കാലാവധി 20.03.2019 വരെ ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച ഉത്തരവ്