Coordination Committee Meeting will be held on Wednesday, 24.06.2020 at 2.30 pm at the Secretariat Durbar Hall
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 24.06.2020 ബുധനാഴ്ച 2.30 മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വച്ച്
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 24.06.2020 ബുധനാഴ്ച 2.30 മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വച്ച്
ഓൺലൈൻ പഠന സൗകര്യത്തിനായി വിദ്യാർത്ഥികൾക്ക് ടെലിവിഷൻ / ലാപ്‌ടോപ് / കമ്പ്യൂട്ടർ എന്നിവ വാങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കുന്നതിന് അനുമതി
കോവിഡ്-19 സാഹചര്യം പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തിയതി 30.06.2020 വരെ ദീർഘിപ്പിച്ച നൽകിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴ ഒഴിവാക്കി അടയ്ക്കുന്നതിനുള്ള സമയപരിധി 05.07.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിന്‍റെ സമയപരിധി ജൂണ്‍ 10 ആയി ദീര്‍ഘിപ്പിച്ച് ഉത്തരവ്
തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്‍റെ സംരംഭമായ പച്ചത്തുരുത്തുകള്‍ ആയിരം എണ്ണത്തിലേക്ക് എത്തുന്നു. പൊതു സ്ഥലങ്ങളിലുള്‍പ്പെടെ തരിശ്സ്ഥലങ്ങള്‍ കണ്ടെത്തി ഫലവൃക്ഷത്തൈകളും തദ്ദേശീയമായ സസ്യങ്ങളും നട്ടു വളര്‍ത്തി സ്വാഭാവിക ജൈവ വൈവിധ്യത്തുരുത്തുകള്‍ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പഞ്ചായത്തില്‍ വേങ്ങോട് ഹെല്‍ത്ത് സെന്‍റര്‍ കോമ്പൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നീര്‍മാതളത്തിന്‍റെ തൈ നട്ട് ആദ്യ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനമൊട്ടാകെ 370 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 632 പച്ചത്തുരുത്തുകള്‍ 539 ഏക്കറിലായി നിലവില്‍ വന്നു. 368 പച്ചത്തുരുത്തുകള്‍ കൂടി ആരംഭിച്ച് 1000 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കാനുള്ള രണ്ടാം ഘട്ടത്തിന് ഹരിതകേരളം മിഷന്‍ ജൂണ്‍ 5 പരിസ്ഥിതിദിനത്തില്‍ തുടക്കമിടുകയാണ്. എല്ലാ ജില്ലകളിലുമായി പുതിയ 200 ഓളം പച്ചത്തുരുത്തുകള്‍ക്കും അന്ന് തുടക്കമാവും. ഇതിനായുള്ള സ്ഥലങ്ങളും തൈകളും കണ്ടെത്തിക്കഴിഞ്ഞു. ഇതുവരെ സ്ഥാപിച്ച പച്ചത്തുരുത്തുകളില്‍ നശിച്ചുപോയ തൈകള്‍ക്ക് പകരം പുതിയവ നടുന്ന പ്രവര്‍ത്തനവും നടക്കും. ഈ മാസം തന്നെ 1000 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. കൂടാതെ ജൂണ്‍ 5 പരിസ്ഥിതിദിനത്തില്‍ 'പച്ചത്തുരുത്തും ജൈവവൈവിധ്യവും' എന്ന വിഷയം ആധാരമാക്കി രാവിലെ 10.30 മുതല്‍ 12 വരെ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവും സംഘടിപ്പിച്ചിട്ടുണ്ട്.
ചുരുങ്ങിയത് അരസെന്‍റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.
കോട്ടയം , പാലക്കാട്, കോഴിക്കോട് , കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളില്‍ നിലവില്‍ ഒഴിവുള്ള ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ താല്‍പ്പര്യമുള്ള ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ( പൊതുഭരണം , നിയമം, ധനകാര്യം) വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ( ഹയര്‍ ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉള്ളവരില്‍ നിന്നും മറ്റു വികസന വകുപ്പുകളില്‍ 68700-110400 (റിവൈസ്ഡ് ) എന്ന ശമ്പള സ്കൈലിനും അതിനു മുകളിലും ഉള്ള ബിരുദധാരികളായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ നിലവില്‍ ഒഴിവില്ല എന്ന് അറിയിച്ചിരിക്കുന്നതിനാല്‍ പ്രസ്തുത ജില്ലയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല , മറ്റു ജില്ലകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നതാണ്.
ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായ ഭൂമിയുള്ള ഭാവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാ ഗുണഭോക്താക്കളെയും ( ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബംത്തിന് ഒരു വീട് , ഗുണഭോക്താക്കള്‍ക്ക് 25 സെന്റില്‍ കൂടുതല്‍ ഭൂമി ഉണ്ടാകരുത് എന്നീ ലൈഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതുമൂലം അര്‍ഹരായ എല്ലാ പട്ടികജാതി / പട്ടികവര്‍ഗ്ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ) ഭവന നിര്‍മ്മാണത്തിന് ധന സഹായം നല്‍കുന്നതിനായി 12.06.2020 ന് മുമ്പായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടേണ്ടതാണ്.
സര്‍ക്കുലര്‍ ഡിഎ1/142/2020/തസ്വഭവ Dated 27/05/2020
മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങൾ -തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ
ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്' ഹരിതകേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം. ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ ഈ മാസം 31 വരെ പങ്കെടുക്കാം.
പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ചാലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളില്‍ മാലിന്യ സംസ്‌കരണത്തിന്റെ മികവ് എത്രത്തോളമെന്ന് വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് വഴിയും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടുകളിലെ മാലിന്യ സംസ്‌കരണത്തിനായുള്ള മാര്‍ഗ്ഗങ്ങളും മിഷന്റെ ഫേസ് ബുക്ക് പേജില്‍ ലഭ്യമാണ്. ജൈവമാലിന്യം, അജൈവ മാലിന്യം, മലിന ജലം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയാണ് മുഖ്യമായും വിലയിരുത്തലിന് വിധേയമാക്കേണ്ടത്. മികവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് സ്റ്റാറുകള്‍ വരെ ലഭിക്കും. നിങ്ങളുടെ വീട് ഈ മാനദണ്ഡമനുസരിച്ച് എത്ര സ്‌കോര്‍ നേടി എന്നു നോക്കി വീണ്ടും മെച്ചപ്പെടുത്താം. മേയ് അവസാന വാരം ഫൈനല്‍ ഗ്രേഡിംഗ് നടത്താം. ലഭിച്ച സ്റ്റാറുകള്‍ ഹരിതകേരളം മിഷനെ അറിയിക്കാം. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് സമ്മാനം നല്‍കും. വീട്ടിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തരംതിരിക്കുന്ന രീതികള്‍, ഫോട്ടോകള്‍, സെല്‍ഫികള്‍ തുടങ്ങിയവയും ഇതോടൊപ്പം പങ്കുവയ്ക്കാം. അവരവരുടെ ഫേസ്ബുക് പേജില്‍ #MyHomeCleanHome എന്ന ഹാഷ് ടാഗോടു കൂടി ചിത്രങ്ങള്‍/ വിവരണങ്ങള്‍/വീഡിയോ എന്നിവ പോസ്റ്റ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ് ബുക് പേജില്‍ ലഭിക്കും.