subhiksha keralam- Guidelines for increasing food production
സ.ഉ(എം.എസ്) 14/2020/ആ.സ.വ തിയ്യതി 18/05/2020
ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് –കോവിഡ് 19-സുഭിക്ഷ കേരളം –ഭക്ഷ്യോല്‍പാദന വര്‍ധനവിനുള്ള മഹായജ്ഞം-മാര്‍ഗരേഖ
സ.ഉ(എം.എസ്) 14/2020/ആ.സ.വ തിയ്യതി 18/05/2020
ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് –കോവിഡ് 19-സുഭിക്ഷ കേരളം –ഭക്ഷ്യോല്‍പാദന വര്‍ധനവിനുള്ള മഹായജ്ഞം-മാര്‍ഗരേഖ
സ.ഉ(എം.എസ്) 99/2020/പൊഭവ Dated 18/05/2020
കോവിഡ് 19 - വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ -നിയന്ത്രണങ്ങളും നടപടിക്രമങ്ങളും -ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2020 മെയ് 18 മുതൽ 31 വരെ നടപ്പാക്കുന്ന മാർഗ നിർദ്ദേശങ്ങൾ
സ.ഉ(എം.എസ്) 76/2020/തസ്വഭവ Dated 14/05/2020
നഗരവൽക്കരണം ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രോജക്റ്റുകൾ ബഹു വർഷമായി ഏറ്റെടുക്കുന്നതിന് മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും അനുമതി
സര്‍ക്കുലര്‍ ആര്‍എ1/168/2020/തസ്വഭവ Dated 07/05/2020
ലോക്ക് ഡൌണ്‍ കാലയളവില്‍ നിര്‍മാണ അനുമതിയുടെ കാലാവധി അവസാനിച്ച കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി 31.12.2020 വരെ ദീര്ഘിപ്പിച്ച സര്‍ക്കുലര്‍
ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കേണ്ടതാണ്. എന്നാല്‍ അതേസമയം ഇങ്ങനെ എത്തുന്ന വ്യക്തികളുടെ വീട്ടില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ സ്വീകരിക്കാവുന്നതാണ്.
ഹോം ക്വാറന്റൈന്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് കര്‍ശനമായി നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍
1. സ്വന്തം വാസസ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ബാത്ത്‌റൂമും ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ഹോം ക്വാറന്റൈന്‍ അനുവദിക്കാന്‍ പാടുള്ളു. ഈ സൗകര്യങ്ങള്‍ മാര്‍ഗരേഖ പ്രകാരം ലഭ്യമാണോ എന്ന വസ്തുത സ്ഥലത്തെ ആരോഗ്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം പരിശോധന നടത്തി ഉറപ്പുവരുത്തേണ്ടതാണ്. മാര്‍ഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ അനുവദിക്കാവുന്നതാണ്.
2. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികള്‍/മറ്റ് രോഗബാധയുള്ള വ്യക്തികള്‍ എന്നിവരുമായി യാതൊരു വിധത്തിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.
3. നേരത്തെ തീരുമാനിച്ച പ്രകാരം ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം ഇവരെ നിരീക്ഷണത്തില്‍ വെക്കേണ്ടതാണ്.
4. ഹോം ക്വാറന്റൈന്‍ ചട്ടങ്ങള്‍ അനുസരിച്ചുകൊളളാമെന്ന് വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്.
5. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തപക്ഷം ഇത് തെറ്റിക്കുന്ന വ്യക്തിയെ പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, മറ്റ് അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റേണ്ടതാണ്.
857/2020/H&FWD Dated 10/05/2020
ആരോഗ്യ ക്ഷേമ വകുപ്പ്-സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണം –ഹോം ക്വാറന്റൈന്‍ പരിശോധന നടപടിക്രമങ്ങള്‍ -വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്
G.O.(MS) 94/2020/GAD Dated 09/05/2020
Covid 19-Regulations to contain covid 19 Pandemic-Total lock down on Sundays-Order
സ.ഉ(ആര്‍.ടി) 849/2020/തസ്വഭവ തിയ്യതി 09/05/2020 കോവിഡ് 19 -വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കേരളീയരുടെ ക്വാറന്റൈൻ സംവിധാനം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ചുമതലകളും പ്രവർത്തനങ്ങളും നിശ്ചയിച്ച് ഉത്തരവ് |
സ.ഉ(ആര്‍.ടി) 820/2020/തസ്വഭവ Dated 04/05/2020
കോവിഡ് 19 സാഹചര്യം പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തിയതി 31.05.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
07/05/2020 തിയതി രാവിലെ 10 മണിക്ക് ബഹു മുഖ്യമന്ത്രി തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികളുമായി നടത്തുന്ന വീഡിയോ കോൺഫറൻസ് - സൗകാര്യം ഏർപ്പെടുത്തുന്നത് - നിർദ്ദേശങ്ങൾ
സര്‍ക്കുലര്‍ ആര്‍സി2/100/2020/തസ്വഭവ തിയ്യതി 03/05/2020
വസ്തു നികുതിയും സേവന ഉപ നികുതിയും സര്‍ചാര്‍ജും-2011 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെയും 2011 ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിലെയും ചട്ടം 24ല്‍ വ്യക്തത വരുത്തി നിര്‍ദേശം പുറപ്പെടുവിക്കുന്നു