news

Ayyankali Employment Guarantee Scheme - Guidelines for commencing work In the background of Covid 19 epidemic

Posted on Tuesday, May 5, 2020

സ.ഉ(ആര്‍.ടി) 828/2020/തസ്വഭവ Dated 05/05/2020

അയ്യങ്കാളി തൊഴിൽ ഉറപ്പു പദ്ധതി -കോവിഡ് 19 പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനു മാർഗ നിർദേശങ്ങൾ

covid 19-Remit rent on building under LSGIs-Time extended to 05.06.2020

Posted on Wednesday, April 29, 2020

സ.ഉ(ആര്‍.ടി) 802/2020/തസ്വഭവ Dated 29/04/2020

കോവിഡ് 19-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴയും പലിശയും ഒഴിവാക്കി ഒടുക്കുന്നതിനുള്ള സമയപരിധി 05.06.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്

Covid 19 - Guidelines for Operating Offices related to Panchayat Department

Posted on Monday, April 27, 2020

സര്‍ക്കുലര്‍ ജെ3 /5524/2020 Dated 26/04/2020

കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ

Clean House for a Healthy State-Challenge of Haritha Kerala Mission

Posted on Saturday, April 18, 2020

'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്'-ചലഞ്ചുമായി ഹരിതകേരളം മിഷന്‍

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചിലെ സമ്മാനര്‍ഹരെ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ചാലഞ്ചിന് വന്‍ തോതിലുള്ള പ്രതികരണമാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്.
ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളില്‍ മാലിന്യ സംസ്‌കരണത്തിന്റെ മികവ് എത്രത്തോളമെന്ന് വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള മാനദണ്ഡമാണ് ഹരിതകേരളം മിഷന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജൈവമാലിന്യം, അജൈവ മാലിന്യം, മലിന ജലം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയാണ് മുഖ്യമായും വിലയിരുത്തലിന് വിധേയമാക്കേണ്ടത്. മികവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് സ്റ്റാറുകള്‍ വരെ ലഭിക്കും. ഏപ്രില്‍ 30 വരെയാണ് ചാലഞ്ച്. ഇന്നുമുതല്‍ ഒരാഴ്ച നിങ്ങളുടെ വീട് ഈ മാനദണ്ഡമനുസരിച്ച് എത്രസ്‌കോര്‍ നേടി എന്നു നോക്കി വീണ്ടും മെച്ചപ്പെടുത്താം. മേയ്  ആദ്യവാരം ഫൈനല്‍ ഗ്രേഡിംഗ് നടത്താം. ലഭിച്ച സ്റ്റാറുകള്‍ ഹരിതകേരളം മിഷനെ അറിയിക്കാം. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് സമ്മാനം നല്‍കും. വീട്ടിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തരംതിരിക്കുന്ന രീതികള്‍, ഫോട്ടോകള്‍, സെല്‍ഫികള്‍ തുടങ്ങിയവയും ഇതോടൊപ്പം പങ്കുവയ്ക്കാം. അവരവരുടെ ഫേസ്ബുക് പേജില്‍ #MyHomeCleanHome എന്ന ഹാഷ് ടാഗോടു കൂടി ചിത്രങ്ങള്‍/ വിവരണങ്ങള്‍/വീഡിയോ എന്നിവ പോസ്റ്റ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ് ബുക് പേജില്‍ ലഭിക്കും.

'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്'-ചാലഞ്ചുമായി ഹരിതകേരളം മിഷന്‍

ലോക്ഡൗണ്‍ കാലത്ത് മാലിന്യസംസ്‌കരണ ചാലഞ്ചുമായി ഹരിതകേരളം മിഷന്‍. പകര്‍ച്ച വ്യാധികള്‍ തങ്ങളുടെ വീട്ടില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് എന്നതാണ് മുദ്രാവാക്യവുമായാണ് ചലഞ്ച്.
കോവിഡിനൊപ്പം മറ്റ് പകര്‍ച്ച വ്യാധികളെയും തുരത്താന്‍ സഹായിക്കുന്നവയാണ് ഇത്. മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുക, ഉള്ള മാലിന്യങ്ങള്‍ തരംതിരിക്കുക, അഴുകുന്ന മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ കമ്പോസ്റ്റ് ആക്കിയോ മറ്റു വിധത്തിലോ സംസ്‌കരിക്കുക, അഴുകാത്ത മാലിന്യങ്ങള്‍ തരംതിരിച്ച് പ്രത്യേകം സൂക്ഷിക്കുക, അവ തദ്ദേശ ഭരണ സ്ഥാപനം ഏര്‍പ്പാടാക്കിയിട്ടുള്ള ശേഖരണ കേന്ദ്രങ്ങളില്‍ എത്തിക്കുകയോ ഹരിതകര്‍മ്മസേനയ്ക്കു കൈമാറുകയോ ചെയ്യുക, കൊതുകു നശീകരണം ലക്ഷ്യമിട്ട് വീട്ടിലെയും പരിസര പ്രദേശങ്ങളിലേയും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക, എലികളെ നശിപ്പിക്കുക, എലികള്‍ പെരുകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയവയാണ് ചാലഞ്ചില്‍ മുഖ്യമായും ഏറ്റെടുക്കേണ്ടത്. ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളില്‍ മാലിന്യ സംസ്‌കരണത്തിന്റെ മികവ് എത്രത്തോളമാണെന്ന് സ്വയം വിലയിരുത്തി ഗ്രേഡ് ചെയ്യാം. മികവിന്റെ അടിസ്ഥാനത്തില്‍ ഫൈവ് സ്റ്റാര്‍ വരെ ലഭിക്കാം.

ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ചാലഞ്ചില്‍ ഇന്നു മുതല്‍ പങ്കാളികളായി വീടുകളിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. ഏപ്രില്‍ 25 ന് ഗ്രേഡ് ചെയ്യേണ്ട മാനദണ്ഡങ്ങള്‍ ഹരിതകേരളം മിഷന്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ഒരാഴ്ച നിങ്ങളുടെ വീട് ഈ മാനദണ്ഡങ്ങളനുസരിച്ച് എത്ര സ്‌കോര്‍ നേടി എന്നു നോക്കി വീണ്ടും മെച്ചപ്പെടുത്താം. മേയ് ആദ്യവാരം ഫൈനല്‍ ഗ്രേഡിങ് നടത്താം. ലഭിച്ച സ്റ്റാറുകള്‍ ഹരിതകേരളം മിഷനെ അറിയിക്കാം. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് സമ്മാനം നല്‍കും. വീട്ടിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തരംതിരിക്കുന്ന രീതികള്‍, സെല്‍ഫികള്‍ തുടങ്ങിയവയും ഇതോടൊപ്പം പങ്കുവയ്ക്കാം.
ഏപ്രില്‍ 25 നു പ്രസിദ്ധീകരിക്കുന്ന മാനദണ്ഡങ്ങളോടൊപ്പം സ്‌കോറും ചിത്രങ്ങളും അയയ്ക്കാനുള്ള ഇ-മെയില്‍ വിലാസം അറിയിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.

2020-21 Annual Plan of LSGIs- Guidelines for Approval Procedures

Posted on Monday, April 13, 2020

സ.ഉ(എം.എസ്) 62/2020/തസ്വഭവ Dated 11/04/2020

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി -അംഗീകാര നടപടികൾ പൂർത്തിയാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അംഗീകരിച്ച ഉത്തരവ്

COVID19- Compilation of guidelines issued by the Central and State Governments

Posted on Saturday, April 11, 2020

സര്‍ക്കുലര്‍ 90/എസ്എസ്1/2020/പൊഭവ Dated 11/04/2020

കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ -ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങളുടെ ക്രോഡീകരണം

Unavailability of Saankhya and Sulekha software for Treasury Q Bill Process

Posted on Friday, April 10, 2020

ധനകാര്യ വകുപ്പിന്‍റെ 2020 ഏപ്രില്‍ 8 തിയ്യതിയിലെ സർക്കുലർ നമ്പര്‍ 21/2020/ധന പ്രകാരം ട്രഷറി 'Q' വിലേയ്ക്ക് മാറ്റിയിട്ടുള്ള ബില്ലുകള്‍ ഓട്ടോമാറ്റിക്കായി തൻ വർഷം (2020-21) സബ്മിറ്റ് ചെയ്യുന്നതിനുള്ള പ്രോസസ്സ് അടിയന്തിരമായി ചെയ്തു തീർക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ട്രഷറി 'Q' വിലേയ്ക്ക് മാറ്റിയിട്ടുള്ള 54,557 ബില്ലുകൾ സാംഖ്യയില്‍ നിന്ന് ഓട്ടോമാറ്റിക്കായി റീസബ്മിറ്റ് ചെയ്യുന്നതിനുള്ള പുതിയ റിക്വസിഷന്‍ തയ്യാറാക്കുന്നതിനും 'Q' ബില്ലില്‍ ഉള്‍പ്പെട്ട പ്രൊജക്റ്റുകള്‍  2019-20 ലെ സ്പില്‍ ഓവര്‍ പ്രൊജക്റ്റുകളായി കൊണ്ടുവരുന്നതിനുമുള്ള പ്രോസസ് ചെയ്യുന്നതിനായി സാംഖ്യ സുലേഖ സോഫ്റ്റ്‌വെയറുകള്‍ 11 ഏപ്രില്‍ 2020 10.00 AM മുതല്‍ 12 ഏപ്രില്‍ 2020 06.00 PM വരെ ലഭ്യമായിരിക്കുന്നതല്ല.

Haritha Keralam Mission for Waste Management and Water Conservation Campaign to Prevent Diseases

Posted on Monday, April 6, 2020

വീടുകളില്‍ പുലര്‍ത്തുന്ന ശരിയായ മാലിന്യ സംസ്‌കരണ - ജലസംരക്ഷണ രീതികളിലൂടയും ആരോഗ്യശീലങ്ങളിലൂടെയും ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിന് ഹരിതകേരളം മിഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കും. കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിനോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങളെ തടയുന്നതിന് മാലിന്യ സംസ്‌കരണം കൂടുതല്‍ ഫലപ്രദമാക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ ലക്ഷ്യത്തോടെയാണ് ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് സഹായകരമാകുംവിധം ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴുമുതല്‍ ഇതിനായുള്ള കാമ്പയിന് തുടക്കം കുറിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുക, വീടുകളില്‍ ശരിയായ മാലിന്യ സംസ്‌കരണ രീതികള്‍ക്കുള്ള ബോധവത്കരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തും. ഇക്കൊല്ലത്തെ മഴക്കാല പകര്‍ച്ചവ്യാധികള്‍ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കുന്നതില്‍ ആരോഗ്യവകുപ്പിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമാകുംവിധം ലോക്ക് ഡൗണിനു ശേഷവും ഈ ക്യാമ്പയിന്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ലക്ഷ്യമിടുന്നത്.

വീട്ടിലെ ജൈവമാലിന്യങ്ങളുടെ സംസ്‌കരണ രീതികള്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാനായി അജൈവ മാലിന്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള ചെറിയ ശേഖരണ സംവിധാനങ്ങള്‍ (മൈക്രോ എം.സി.എഫ്) വീടുകളില്‍ സജ്ജമാക്കല്‍, വീട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്‍, നല്ല ശുചിത്വ ശീലങ്ങള്‍ പാലിക്കല്‍, എലികള്‍ പെരുകുന്ന സാഹചര്യം തടയല്‍, മലിനജലം ഉപയോഗിക്കുന്നത് ഒഴിവാക്കല്‍, ജലം കരുതലോടെ ഉപയോഗിക്കല്‍, പച്ചക്കറിക്കൃഷി തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്‍. എല്ലാ വീടുകളിലും മാലിന്യങ്ങള്‍ ശരിയായി തരംതിരിച്ച് സംസ്‌കരിക്കുക എന്നത് പാലിക്കണം. ആഹാരാവശിഷ്ടങ്ങള്‍ പോലെ അഴുകുന്ന മാലിന്യങ്ങള്‍ ബയോ കമ്പോസ്ററിങ്, കുഴിക്കമ്പോസ്റ്റിങ്, പച്ചക്കറിക്കും മറ്റു വിളകള്‍ക്കും വളമായി ചേര്‍ക്കല്‍ തുടങ്ങിയ രീതികളിലൂടെ സംസ്‌കരിക്കണം. പ്ലാസ്റ്റിക്, ഇലക്ട്രോണിക് വസ്തുക്കള്‍ പോലുള്ള മണ്ണില്‍ ലയിക്കാത്ത മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ തരം തിരിച്ച് വീടുകള്‍ ശേഖരിക്കണം. ലോക് ഡൗണ്‍ സാഹചര്യം മാറുമ്പോള്‍ അവ ശേഖരിക്കുന്നതിന് തദ്ദേശ ഭരണ തലത്തിലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാവും. വീട്ടിലും വളപ്പിലും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകള്‍ക്കൊപ്പം നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ ശരിയായി സംരക്ഷിക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യണം. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അധികൃതരെ അറിയിക്കണം. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒരിക്കലും കത്തിക്കരുത്. കോവിഡ് മാലിന്യങ്ങള്‍ ഇതിനായുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അണുനാശനം ചെയ്ത് സംസ്‌കരിക്കണം.

മാലന്യ സംസ്‌കരണ കാര്യങ്ങളില്‍ സംശയനിവാരണത്തിന് ഹരിതകേരളം ജില്ലാകോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണ്. കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് ഹരിതകേരളം മിഷന്‍ രൂപം നല്കിയിട്ടുള്ള വാട്സാപ്പ് ഗ്രുപ്പുകള്‍, കുടുംബശ്രീ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, യൂത്ത് വോളന്റിയര്‍മാര്‍ എന്നിവയിലൂടെ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനാവശ്യമായ ബോധവത്കരണവും ഇടപെടലും നടത്തുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ്ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍. സീമ അറിയിച്ചു.

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹരിതകേരളം മിഷന്‍

Plan 2020-21- utilization first installment fund 2020-21-circular

Posted on Friday, April 3, 2020

സര്‍ക്കുലര്‍ 116/ഡിഎ1/2020/തസ്വഭവ Dated 03/04/2020

ജനകീയാസൂത്രണം 2020-21-വിവിധ ശീർഷകങ്ങളിൽ ധനകാര്യ വകുപ്പ് അനുവദിച്ച ഒന്നാം ഗഡു ഉപയോഗിക്കുന്നത് സംബന്ധിച്ച സർക്കുലർ