news

Widow Pension-Circular-31.03.2020

Posted on Tuesday, March 31, 2020

സര്‍ക്കുലര്‍ 17/2020/ധന Dated 31/03/2020

ഭർത്താവ് ഉപേക്ഷിച്ചതും പുനർ വിവാഹിതർ അല്ലാത്തതുമായ 50 വയസ്സു കഴിഞ്ഞ വിധവകൾക്കും വിധവാ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍

Waste management in connection with covid19 activities-Guidelines of Haritha kerala Mission

Posted on Monday, March 30, 2020

കോവിഡ് മാലിന്യങ്ങളുടെ സംസ്കരണത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹരിത കേരളം മിഷന്‍. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യ സംസ്കരണം ഉറപ്പാക്കാന്‍ നടത്തേണ്ട ഇടപെടലുകളും ശുചിത്വ ശീലങ്ങളും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹരിതകേരളം മിഷന്‍. കമ്യൂണിറ്റി കിച്ചന്‍ പോലുള്ള പൊതു സംരംഭങ്ങളിലും അല്ലാതെയുമുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പാലിക്കേണ്ടവയാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. ഇത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും ഹരിതകേരളം മിഷന്‍റെയും, ശുചിത്വ മിഷന്‍റെയും ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെടാവുന്നതാണ്. കമ്യൂണിറ്റി കിച്ചനുകള്‍, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണങ്ങളില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. ഉപയോഗിച്ച മാസ്കുകളും കൈയ്യുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം. ഇവ ഉപയോഗിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനു സരണം ഇവ നശിപ്പിക്കണം. പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്വസ്തുക്കള്‍ ഒരു കാരണവശാലും കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. അവ കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കണം. കോവിഡ് ഭീതി ഒഴിയുമ്പോള്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ വന്ന് ശേഖരിക്കും അഴുകുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. മഴയെത്തുമ്പോള്‍ ഡെങ്കിയും ചിക്കുന്‍ഗുനിയയും പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഇത് ഏറ്റവും പ്രധാനമാണ്. കോവിഡ്19 ന്‍റെ അതജീവനകാലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍, പ്രത്യേകിച്ചും കോവിഡ് ആശുപത്രികള്‍, ഐസൊലേഷന്‍ യൂണിറ്റുകള്‍, വീടുകളിലെ ക്വാറന്‍റൈന്‍, താത്കാലിക കോവിഡ് സാമൂഹ്യ കേന്ദ്രങ്ങള്‍ മുതലായവയില്‍ നിന്നും വരുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവയെല്ലാം കോവിഡ് മാലിന്യങ്ങളായി തന്നെ പരിഗണിക്കണം. ഇവയെല്ലാം തന്നെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൈകാര്യം ചെയ്യുകയും സംസ്കരിക്കുകുയം ചെയ്യണം. ഇത്തരത്തില്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് കാലത്തെ ജലസംരക്ഷണ-കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഹരിതകേരളം മിഷന്‍ ഇതിനകം തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും വീടുകളില്‍ ഇക്കാലത്ത് നടത്താന്‍ കഴിയുന്ന പച്ചക്കറിക്കൃഷിരീതികളെ സംബന്ധിച്ചുമുള്ള ബോധവത്കരണവും ഹരിതകേരളം മിഷന്‍ ആരംഭിച്ചിട്ടുണ്ട്.

covid 19-Data collection of home isolation persons -circular

Posted on Sunday, March 29, 2020

സംസ്ഥാനത്ത് കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിലേക്കായി ഹോം ഐസോലേഷനിൽ  ഉള്ളവരുടെ  വിവരശേഖരണം സംബന്ധിച്ച സർക്കുലർ 

Covid 19- Community Kitchen by Kudumbashree-Guidelines-Order

Posted on Thursday, March 26, 2020

സ.ഉ(ആര്‍.ടി) 713/2020/തസ്വഭവ Dated 26/03/2020

കോവിഡ് 19 -പ്രതിരോധ നടപടികൾ -തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ഒത്തു ചേർന്ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -മാർഗ നിർദേശങ്ങൾ

Covid 19 - Thiruvananthapuram corporation - Free Food supply for those who in the Home Quarantine and cannot get food due to Lock Down

Posted on Thursday, March 26, 2020

കോവിഡ് 19 മായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗര പരിധിയിൽ ഹോം ക്വാറന്റെയിനിലുള്ളവർക്കും,ലോക്ക്  ഡൗൺമൂലം ഭക്ഷണം ലഭ്യമാവാത്തവർക്കും സൗജന്യ ഭക്ഷണം ഹോം ഡെലിവറി ചെയ്യുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

ഒറ്റക്ക് താമസിക്കുന്ന പ്രായമായവർക്ക് ഭക്ഷണം ലഭ്യമാവുന്നുണ്ടോയെന്ന് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വോളന്റിയർ സംഘങ്ങൾ വഴി ഉറപ്പ് വരുത്തും.

ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലെ covid 19 എന്ന ലിങ്കിലോ,www.covid19tvm.com എന്ന വെബ് പേജ് വഴി രജിസ്റ്റർ ചെയ്യുകയോ 9496434448, 9496434449, 9496434450 എന്നീ നമ്പറുകളിൽ വിളിച്ചറിയുകയോ ചെയ്യാം.

ദിവസവും ആവശ്യമുള്ള ഭക്ഷണം ആവശ്യമുള്ളതിന്റെ തലേദിവസം തന്നെ അറിയിക്കണമെന്ന് മേയർ  അഭ്യർത്ഥിച്ചു. വിതരണ സൗകര്യത്തിന് വേണ്ടിയാണിത്.രജിസ്റ്റർ ചെയ്യുന്നവർക്കും,വിളിച്ചറിയിക്കുന്നവർക്കും ഭക്ഷണം സൗജന്യമായി നഗരസഭയുടെ വോളന്റിയർമാർ ഹോം ഡെലിവറി ചെയ്യും.ഇതിനായി ആവശ്യാനുസരണം ഹെൽത്ത് സർക്കിളുകളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി.മൂന്ന് നേരവും ഈ സംവിധാനങ്ങൾ വഴി സൗജന്യമായി  നഗരസഭ ഭക്ഷണം വിതരണം ചെയ്യും.

Steps to be taken by LSGD/LSGIs to prevent COVID-19-more guidelines -Order-25.03.2020

Posted on Wednesday, March 25, 2020

സ.ഉ(ആര്‍.ടി) 710/2020/തസ്വഭവ Dated 25/03/2020

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് / സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ-Order25.03.2020

Thiruvananthapuram-Covid 19 Jetter Cleaning @ Thampanoor

Posted on Wednesday, March 25, 2020
Covid 19 Jetter Cleaning-thiruvananthapuram

തിരുവനന്തപുരം നഗരസഭയുടെ പുതിയ ജെറ്റർ സംവിധാനം ഉപയോഗിച്ച്‌ നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം അണുനശീകരണം നടത്തുന്ന പ്രവർത്തനങ്ങൾക്ക് തമ്പാനൂരിൽ തുടക്കമായി. ഒരു തവണ 6000 ലിറ്റർ ബ്ലീച്ചിങ് സൊല്യൂഷൻ അടങ്ങിയ ലായനി ഉപയോഗിച്ച് ഈ സംവിധാനത്തിലൂടെ അണുനശീകരണം നടത്താനാവും.ലായനി തീരുന്നതനുസരിച്ച് വീണ്ടും നിറച്ച് കൊണ്ടാണ് പ്രവർത്തനം തുടരുന്നത്.ജെറ്റർ ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന നിരത്തുകളിൽ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി മൈക്ക് അനൗൻസ്മെന്റും സഞ്ചരിക്കുന്നുണ്ട്.വരും ദിവസങ്ങളിലും നഗരത്തിലെ പ്രധാന നിരത്തുകൾ കേന്ദ്രീകരിച്ച് ഈ പ്രവർത്തികൾ തുടരും.നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേത്തിൽ നിലവിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. 

LSGD-COVID 19 CELL Opened for Preventive Measures related to COVID19

Posted on Friday, March 20, 2020

സ.ഉ(ആര്‍.ടി) 686/2020/തസ്വഭവ തിയ്യതി 20/03/2020

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിൽ "കോവിഡ് 19 സെൽ "രൂപീകരിച്ചിരിക്കുന്നു.

Fine waived up to 30/04/2020 for One-time payment of property tax with Dues

Posted on Friday, March 20, 2020

കോവിഡ് 19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 30 .04 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ്

സ.ഉ(ആര്‍.ടി) 695/2020/തസ്വഭവ Dated 20/03/2020

Local bodies can play a big role in Corona defense : Chief Minister

Posted on Thursday, March 19, 2020

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപന പ്രതിനിധികളെ മുഖ്യമന്ത്രി  അഭിസംബോധന ചെയ്തു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കൊപ്പം  പങ്കെടുത്തു.

കോറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് 19 പ്രതിരോധത്തിലെ ചെറിയ വീഴ്ച പോലും സ്ഥിതി വഷളാക്കാം. ഒരു നിമിഷം പാഴാക്കാതെ പിഴവ് ഉണ്ടാകാതെ തദേശസ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.