news

Two hundred LSGIs to be upgraded as Green protocol Offices

Posted on Monday, February 22, 2021

ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്: 50 തദ്ദേശ സ്ഥാപനങ്ങളില്‍ 'വഴിയിടം' ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങള്‍ പ്രഖ്യാപനം ബുധനാഴ്ച (24.02.2021ന്) മന്ത്രി.എ.സി.മൊയ്തീന്‍ നിര്‍വഹിക്കും

സംസ്ഥാനത്ത് ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവിലേക്ക് എത്തുന്നു. ആദ്യ ഘട്ടത്തില്‍ ശുചിത്വ പദവി നേടിയ 589 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേയാണിത്. ഇത് സംബന്ധിച്ച പ്രഖ്യാപനം 24.02.2021 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. ഇതോടൊപ്പം 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ത്തീകരിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിര്‍വഹിക്കും. ഓണ്‍ലൈന്‍ ആയി നടക്കുന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്ണ്‍ ഡോ.ടി.എന്‍.സീമ അദ്ധ്യക്ഷയാകും. തദ്ദേശ സ്വയംഭരണ വകുപ്പ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്‍ ഐ.എ.എസ്. ശുചിത്വ പദവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐ.എ.എസ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജയശ്രീ ഐ.എ.എസ്, നഗര കാര്യ വകുപ്പ് ഡയറക്ടര്‍ & ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസ്, ഗ്രാമ വികസന കമ്മീഷണര്‍ ശ്രീ. വി.ആര്‍.വിനോദ് ഐ.എ.എസ്, കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.എസ്.ഹരി കിഷോര്‍ ഐ.എ.എസ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. പി.കേശവന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ശുചിത്വ പദവി കരസ്ഥാമാക്കിയ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും വിതരണം ചെയ്യും

 

12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. ആകെ 789 തദ്ദേശ സ്ഥാപനങ്ങളാണ് ഇതുവരെ നേട്ടം കൈവരിച്ചത്. സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യ പടിയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവുതെളിയിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ശുചിത്വ പദവി. ഖരമാലിന്യത്തിന് പുറമേ ദ്രവ- വാതക മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളുള്‍പ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവര്‍ത്തികമാക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൈവരിച്ച നേട്ടത്തിലൂടെ സംസ്ഥാനത്തിന്റെ 75 ശതമാനത്തിലേറെ ഭൂപ്രദേശത്ത് ശാസ്ത്രീയ ഖരമാലിന്യ സംസ്‌കരണം പരമാവധി പ്രാവര്‍ത്തികമാക്കപ്പെടുകയാണെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.

 

ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്.

 

Panchayat day celebration LIVE

Posted on Friday, February 19, 2021

പഞ്ചായത്ത് ദിനാഘോഷം - 2021 ലൈവ്
തിയ്യതി : 19 ഫെബ്രുവരി 2021
സ്ഥലം : കേരള ആര്‍ട്സ് & ക്രാഫ്റ്റ് വില്ലേജ്, കോവളം, തിരുവനന്തപുരം.

മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.പി.മാര്‍. എം.എല്‍.എ.മാര്‍, വകുപ്പ് മേധാവികള്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

സമ്മേളന നടപടികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ക്കു വിധേയം

Content highlight

Swaraj Trophy Award for best Panchayats 2021

Posted on Wednesday, February 17, 2021

സ്വരാജ് ട്രോഫി ഗ്രാമപഞ്ചായത്ത്‌ -സംസ്ഥാനതലം 

ഒന്നാം സ്ഥാനം : പാപ്പിനിശ്ശേരി  ഗ്രാമപഞ്ചായത്ത്‌ (കണ്ണൂര്‍ ജില്ല )

രണ്ടാം സ്ഥാനം : വെള്ളിനേഴി  ഗ്രാമപഞ്ചായത്ത്‌ (പാലക്കാട് ജില്ല )

മൂന്നാം സ്ഥാനം : ചേമഞ്ചേരി  ഗ്രാമപഞ്ചായത്ത്‌ (കോഴിക്കോട് ജില്ല )

സ്വരാജ് ട്രോഫി ഗ്രാമപഞ്ചായത്ത്‌ - ജില്ലാതലം 

ജില്ല സ്ഥാനം ഗ്രാമപഞ്ചായത്ത്‌

തിരുവനന്തപുരം

1

മംഗലപുരം

 

2

ചെമ്മരുതി

കൊല്ലം

1

ശൂരനാട് സൌത്ത്

 

2

ശാസ്താംകോട്ട

പത്തനംതിട്ട

1

തുമ്പമൺ

 

2

മലയാലപ്പുഴ

ആലപ്പുഴ

1

കുമാരപുരം

 

2

ഭരണിക്കാവ്

കോട്ടയം

1

കുറവിലങ്ങാട്

 

2

വെളിയന്നൂർ

ഇടുക്കി

1

അടിമാലി

 

2

വെള്ളിയാമറ്റം

എറണാകുളം

1

മുളന്തുരുത്തി

 

2

പാമ്പാക്കുട

തൃശ്ശൂര്‍

1

പൂമംഗലം

 

2

അളഗപ്പനഗർ

പാലക്കാട്

1

ശ്രീകൃഷ്ണപുരം

  2 തിരുമിറ്റക്കോട്
മലപ്പുറം 1 മാറഞ്ചേരി
  2 തൃക്കലങ്ങോട്
കോഴിക്കോട് 1 വളയം
  2 പെരുമണ്ണ
കണ്ണൂർ 1 പെരിങ്ങോം വയക്കര
  2 ചെമ്പിലോട്
കാസറഗോഡ് 1 ചെറുവത്തൂർ
  2 ഈസ്റ്റ് എളേരി

 മഹാത്മാപുരസ്കാരങ്ങൾ - സംസ്ഥാനതലം

ജില്ല

ഗ്രാമപഞ്ചായത്ത്

ലഭിച്ച സ്ഥാനം

തിരുവനന്തപുരം

കള്ളിക്കാട്

1

ഇടുക്കി

കൊക്കയാർ 1

എറണാകുളം

നായരമ്പലം 2

ഇടുക്കി

വാത്തിക്കുടി 2

 

വട്ടവട 2
കോഴിക്കോട്

 

ചെറുവണ്ണൂർ 2

 

കാരശ്ശേരി 2

 

മരുതോങ്കര 2

കോട്ടയം

പുതുപ്പള്ളി 2

മലപ്പുറം

ആതവനാട് 2

 

മാറഞ്ചേരി 2

 

പെരുമണ്ണക്ലാരി 2

പത്തനംതിട്ട

കൊടുമൺ 2

 

വെച്ചൂച്ചിറ 2

തൃശ്ശൂർ

ചൊവ്വന്നൂർ 2

വയനാട്

മീനങ്ങാടി 2
  പൊഴുതന 2

മഹാത്മാപുരസ്കാരങ്ങൾ - ജില്ലാതലം

ജില്ല

ഗ്രാമപഞ്ചായത്ത്

ലഭിച്ച സ്ഥാനം

തിരുവനന്തപുരം

കള്ളിക്കാട്

1

കൊല്ലം വെസ്റ്റ് കല്ലട 1

പത്തനംതിട്ട

കൊടുമൺ 1

 

വെച്ചൂച്ചിറ 1
ആലപ്പുഴ ആര്യാട് 1
  ബുധനൂർ 1
  നീലംപേരൂർ 1
  തണ്ണീർമുക്കം 1
  തൃക്കുന്നപ്പുഴ 1

കോട്ടയം

പുതുപ്പള്ളി 1

ഇടുക്കി

കൊക്കയാർ 1

എറണാകുളം

നായരമ്പലം 1

തൃശ്ശൂർ

ചൊവ്വന്നൂർ 1
പാലക്കാട് പുതൂർ 1

മലപ്പുറം

ആതവനാട് 1

 

മാറഞ്ചേരി 1

 

പെരുമണ്ണക്ലാരി 1
കോഴിക്കോട്

 

ചെറുവണ്ണൂർ 1

 

കാരശ്ശേരി 1

 

മരുതോങ്കര 1

വയനാട്

മീനങ്ങാടി 1
  പൊഴുതന 1
കണ്ണൂർ ചൊക്ലി 1
  മൊകേരി 1
കാസറഗോഡ് കാറഡുക്ക 1

Panchayat Day Celebration 2021 - Responsibility for employees

Posted on Wednesday, February 17, 2021

പഞ്ചായത്ത് ദിനാഘോഷം 2021 ഫെബ്രുവരി 19 ന് നടക്കാനിരിക്കുന്ന പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ചിട്ടുള്ള സാബ്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ജീവനക്കാര്‍ക്ക് ചുമതല നല്‍കി ഉത്തരവ്

Applications are invited for the post of Program Manager and District Coordinator in Life Mission on deputation

Posted on Monday, February 1, 2021

ലൈഫ്‌ മിഷന്‍ സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള പ്രോഗ്രാം  മാനേജര്‍ തസ്തികയിലേക്ക്‌ പഞ്ചായത്ത്‌ /നഗരകാര്യ / ഗ്രാമവികസന വകുപ്പുകളില്‍ ഗസറ്റഡ്‌ ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വൃവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകള്‍ 07.02.2021-ന്‌ മുമ്പ്‌ ലൈഫ്‌ മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്‌. (ഇ-മെയില്‍: lifemissionkerala@gmail.com). കൂടുതൽ  വിവരങ്ങള്‍ ഓഫീസ്‌ പ്രവൃത്തി ദിവസങ്ങളില്‍ ലൈഫ്‌ മിഷന്‍ സംസ്ഥാനഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്‌.

ലൈഫ് മിഷനുകീഴിൽ വിവിധ ജില്ലകളിൽ (തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്) ഒഴിവുള്ള, ഒഴിവുവരുന്ന ജില്ലാ മിഷൻ കോ ഓര്‍ഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ സർവ്വീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാരിൽ നിന്നും അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ 07.02.2021ന് മുമ്പ് ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിച്ചിരിക്കണം. ഓണ്‍ലൈനായും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. (ഇമെയിൽ: lifemissionkerala@gmail.com). കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 7 ഫെബ്രുവരി 2021