news
Online application and online payment in all Gram Panchayats
എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന സിറ്റിസൺ പോർട്ടൽ എന്ന സുപ്രധാനമായ ചുവടുവയ്പ്പുമായി സംസ്ഥാന സർക്കാർ നൂറുദിന കർമ്മപരിപാടിയിലെ മറ്റൊരു ലക്ഷ്യംകൂടി പൂർത്തിയാക്കുകയാണ്.
ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതന സോഫ്റ്റ്‌വെയർ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായ (ഐഎൽജിഎംഎസ്)ത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സിറ്റിസൺ പോർട്ടൽ സെപ്തംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.
എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഐഎൽജിഎംഎസ് അപ്ലിക്കേഷൻ വികസിപ്പിച്ചത്.
കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് നിലവിൽ വിന്യസിച്ചു പ്രവർത്തിച്ചുവരുന്നുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കുന്നതിനും ഓൺലൈൻ പെയ്മെന്റ് നടത്തുന്നതിനും സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിനും പൊതു ജനങ്ങൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളിൽ കൂടി സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയ്ക്കുന്നതിനും സർക്കാർ നിർദേശപ്രകാരം ഐഎൽജിഎംഎസിന്റെ തന്നെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസൺ പോർട്ടൽ(citizen.lsgkerala.gov.in).
Twenty-fifth Anniversary of Popular Planning - Organizing Opening Ceremony and Allied Events with Strict adherence to Covid protocol - guidelines-regards
Order appointing District Level Facilitators for the satisfactory implementation of the People's Planning Program
Peoples Planning Silver Jubilee Celebration
ജനകീയാസൂത്രണ പ്രസ്ഥാനം കാൽനൂറ്റാണ്ട് തികയ്ക്കുകയാണ്. നമ്മുടെ വികസന ചരിത്രത്തിലെ തിളക്കമേറിയ ഈ മുഹൂർത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം രൂപപ്പെടുത്താൻ സാധിക്കുന്ന വിധത്തിൽ പ്രയോജനപ്പെടുത്താനാകണം. ജനകീയാസൂത്രണത്തിൻ്റെയും അധികാരവികേന്ദ്രീകരണത്തിൻ്റെയും അന്ത:സത്തയ്ക്ക് അനുയോജ്യമായ വിധത്തിൽ വിപുലമായ കൂട്ടായ്മ വളർത്തിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം.
ജനകീയാസൂത്രണത്തിൻ്റെ 25-ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 1996 ലെ ചിങ്ങം ഒന്നിനാണ് ജനകീയാസൂത്രണത്തിന് തുടക്കം കുറിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ, എല്ലാവരുടെയും പങ്കാളിത്തമുള്ള കൂട്ടായ വേദിയായിരുന്നു അത്. രജതജൂബിലി ആഘോഷവും അത്തരത്തിൽ കൂട്ടായ്മയുടെയും വികസന രാഷ്ട്രീയത്തൻ്റെയും സന്ദർഭമാകണം.
2021 ആഗസ്റ്റ് 17 (ചിങ്ങം 1) ന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംങരണ സ്ഥാപനങ്ങളിലും രജതജൂബിലി ആഘോഷത്തിൻ്റെ തുടക്കമിടും അന്നേദിവസം ഉച്ചക്ക് രണ്ടുമണി മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിപാടികളാരംഭിക്കും. വൈകുന്നേരം 4.30 ന് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 25-ാം വാർഷികത്തൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, വിവിധ കക്ഷിനേതാക്കൾ, ജനകീയാസൂത്രണപ്രസ്ഥാനത്തിൻ്റെ വിവിധ കാലഘട്ടത്തിലെ ചുമതല വഹിച്ചിരുന്നവർ തുടങ്ങിയവർ സംബന്ധിക്കും.
ഈ പരിപാടികളുടെ സംഘാടകനായും പങ്കാളിയായും താങ്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
Pagination
- Previous page
- Page 14
- Next page