1969 ലെ രജിസ്ട്രേഷൻ നിയമത്തിലെ 14-ാം വകുപ്പും,1999 ലെ ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ പത്താം ചട്ടവും അനുസരിച്ച് ജനനം നടന്ന് 15 വർഷത്തിനകം പേര് ചേർക്കേണ്ടതുണ്ടെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിൻ പ്രകാരമുള്ള കാലാവധി 31.12.2014 ന് അവസാനിച്ചതിനു ശേഷവും ജനന രജിസ്ട്രേഷനിൽ പേര് ചേർക്കുന്നതിന് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള കാലാവധി അഞ്ച് വർഷകാലയളവിലേയ്ക്ക് കൂടി ദീർഘിപ്പിച്ചുകൊണ്ട് 1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമത്തിലെ സെക്ഷൻ 14 റൂൾ 10 ഭേദഗതി ചെയ്യുന്നതിന് സൂചന 1 കത്ത് പ്രകാരം രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ അനുവാദം നൽകിയിരുന്നു. അതനുസരിച്ച് കേരള സർക്കാർ ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള കാലാവധി അഞ്ച് വർഷകാലയളവിലേയ്ക്ക് കൂടി ദീർഘിപ്പിച്ചുകൊണ്ട് സൂചന 2 പ്രകാരം 2015 ലെ ജനന മരണ രജിസ്ട്രേഷൻ (ഭേദഗതി) ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിൻ പ്രകാരം 22.06.2020 വരെ ജനന രജിസ്ട്രേഷനുകളിൽ പേര് ചേർക്കുന്നതിന് അനുമതി നൽകിയിരുന്നു.
മേൽ പ്രകാരമുള്ള കാലാവധി അവസാനിച്ചതിനു ശേഷവും പഠന സംബന്ധമായ ആവശ്യങ്ങൾക്കും പാസ്പോർട്ട് സംബന്ധമായ കാര്യങ്ങൾക്കും ഉൾപ്പെടെ ജനനരജിസ്റ്ററിൽ പേര് ചേർത്ത് ലഭിക്കുന്നതിന് കേരളത്തിലം എല്ലാ ലോക്കൽ രജിസ്ട്രാർമാർക്കും നിരവധി അപേക്ഷകൽ ലഭിച്ചുകൌണ്ടിരിക്കുന്ന വിവരം സൂചന 3 പ്രകാരം റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിലും കോവിഡ് 19 മൂലം നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചും 22.06.2015 ന് മുൻപുള്ള ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള സമയം 23.06.2020 മുതൽ ഒരു വർഷകാലത്തേയ്ക്കുകൂടി ദീർഘിപ്പിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ജനന മരണ ചീഫ് രജിസ്ട്രാർക്ക് അനുമതി നൽകി ബഹു. സർക്കാർ സൂചന (4) പ്രകാരം അനുവാദം നൽകുകയുണ്ടായി.
ടി സാഹചര്യത്തിൽ കേരളത്തിലെ എല്ലാ രജിസ്ട്രാർമാർക്കും 23.06.2015 ന് മുമ്പുള്ള രജിസ്ട്രേഷനുകളിൽ 23.06.2020 മുതൽ ഒരു വർഷത്തേയ്ക്ക് അതായത് 22.06.2021 വരെ ജനനരജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന് അനുവാദം നൽകി ഉത്തരവാകുന്നു. ടി പ്രത്യേക അദാലത്ത്,മതിയായ പ്രചാരണം എന്നിവ നടത്തി 22.06.2015 ന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളതും പേര് ചേർക്കാത്തതുമായ ജനന രജിസ്ട്രേഷനുകളിൽ പേര് ചേർക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കേണ്ടതും ആയതിൻ്റെ പുരോഗതി എല്ലാ രജിസ്ട്രാർമാരും ഉറപ്പുവരുത്തേണ്ടതാണെന്നും ഇതിനാൽ ഉത്തരവാകുന്നു.
- 2520 views