ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് പഞ്ചായത്ത് /നഗരകാര്യ / ഗ്രാമവികസന വകുപ്പുകളില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വൃവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകള്‍ 07.02.2021-ന് മുമ്പ് ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. (ഇ-മെയില്‍: lifemissionkerala@gmail.com). കൂടുതൽ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ലൈഫ് മിഷന്‍ സംസ്ഥാനഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
ലൈഫ് മിഷനുകീഴിൽ വിവിധ ജില്ലകളിൽ (തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്) ഒഴിവുള്ള, ഒഴിവുവരുന്ന ജില്ലാ മിഷൻ കോ ഓര്‍ഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ സർവ്വീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാരിൽ നിന്നും അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ 07.02.2021ന് മുമ്പ് ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിച്ചിരിക്കണം. ഓണ്‍ലൈനായും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. (ഇമെയിൽ: lifemissionkerala@gmail.com). കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 7 ഫെബ്രുവരി 2021
- 1988 views