LSG Day Celebration -2022

Balwantrai Mehtaഗുജറാത്ത് സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ബല്‍വന്ത് റായ് മേത്ത. സ്വാതന്ത്ര്യ സമര പോരാളി, സാമൂഹ്യ പ്രവര്‍ത്തകന്‍, പഞ്ചായത്തീരാജിന്‍റെ പിതാവ് എന്ന നിലയിലെല്ലാം ഭാരത ജനത ബല്‍വന്ത് റായ് മേത്തയെ സ്മരിക്കുന്നു.1899 ഫെബ്രുവരി 19 ന് ഗുജറാത്തിലെ ഭാവ് നഗറില്‍ ഒരു സാധാരണ കുടുംബത്തിലാണ് ബല്‍വന്ത് റായ് മേത്തയുടെ ജനനം. 1963 സെപ്റ്റംബര്‍ 19 ന് ബല്‍വന്ത് റായ് മേത്ത ഗുജറാത്തിന്‍റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഭാരതീയ വിദ്യാഭവന്‍റെ സ്ഥാപകനാണ്. 2000 ഫെബ്രുവരി 19 ന് തപാല്‍ വകുപ്പ് അദ്ദേഹത്തിന്‍റെ 100ാം ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്മരണക്കായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി.1992 ല്‍ സര്‍ക്കാര്‍ 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം സാര്‍ത്ഥകമാക്കി. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന് അടിത്തറയായ റിപ്പോര്‍ട്ട് തയ്യാറാക്കിയ "പ്ലാന്‍ പ്രോജക്ട് കമ്മറ്റി" യുടെ അദ്ധ്യക്ഷനായിരുന്നു ബല്‍വന്ത് റായ് മേത്ത . ബല്‍വന്ത് റായ് മേത്ത പഞ്ചായത്ത് രാജിന് നല്‍കിയ സംഭാവന കണക്കിലെടുത്ത് പഞ്ചായത്ത് രാജിന്‍റെ പിതാവ് ആയി ആദരിക്കുകയും അദ്ദേഹത്തിന്‍റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തില്‍ പഞ്ചായത്ത് ദിനമായി ആഘോഷിക്കുകയും ചെയ്യുന്നു .

 Website : https://lsgday.lsgkerala.gov.in

 
 

page1

 

page2

 

page3