Loksabha Election2019-Green Protocol -Questions and Answers-Hand Book
ലോക് സഭാ തിരഞ്ഞെടുപ്പ് 2019–ഹരിത തിരഞ്ഞെടുപ്പ് -പ്ലാസ്റ്റിക്ക് വിമുക്ത തിരഞ്ഞെടുപ്പ് –ഹരിത ചട്ടപാലനം –സംശയങ്ങളും മറുപടികളും
ലോക് സഭാ തിരഞ്ഞെടുപ്പ് 2019–ഹരിത തിരഞ്ഞെടുപ്പ് -പ്ലാസ്റ്റിക്ക് വിമുക്ത തിരഞ്ഞെടുപ്പ് –ഹരിത ചട്ടപാലനം –സംശയങ്ങളും മറുപടികളും
വരള്ച്ച അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജലസംരക്ഷണവും ജലമിതവ്യയവും എല്ലാ വീടുകളിലും നടപ്പാക്കുന്നതിനായി ഹരിതകേരളം മിഷന് കുടുംബശ്രീയുമായി ചേര്ന്ന് സംഘടിപ്പിക്കുന്ന ജലമാണ് ജീവന് കാമ്പയിന് പ്രവര്ത്തനങ്ങള്ക്ക് തുടക്കമായി. മാര്ച്ച് 22 ജലദിനത്തിനാണ് കാമ്പയിന് പ്രവര്ത്തനങ്ങള് ആരംഭിച്ചത്. പരിപാടിയിൽ 2.75 ലക്ഷം അയൽക്കൂട്ടങ്ങളിൽ ജലമാണ് ജീവന് അയൽക്കൂട്ട ജലസഭ സംഘടിപ്പിക്കും. കാമ്പയിന്റെ ഭാഗമായി ഓരോ വീട്ടിലും കുടിവെള്ളത്തിന്റെയും മറ്റാവശ്യങ്ങള്ക്കുള്ള വെള്ളത്തിന്റെയും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള പ്രവര്ത്തനങ്ങള് നടന്നു വരികയാണ്. കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ കുളങ്ങള്, കിണറുകള്, മറ്റ് ജലസ്രോതസ്സുകള് എന്നിവ വൃത്തിയാക്കി വെള്ളം ലഭ്യമാക്കുന്ന പ്രവര്ത്തനം നടത്തുന്നുണ്ട്. അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളിൽ മറ്റ് വീടുകളി നിന്നും വെള്ളം ലഭ്യമാക്കുന്ന പ്രവര്ത്തനങ്ങളും ഇതിലുള്പ്പെടുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കുന്ന കുടിവെള്ളം എല്ലാവര്ക്കും ലഭിക്കുന്ന തരത്തിൽ വിതരണം കാര്യക്ഷമമാക്കുന്നതിനും സംവിധാനമുണ്ടാക്കി വരുന്നു. കാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷന് പ്രസിദ്ധീകരിച്ച മാര്ഗ്ഗനിര്ദ്ദേശങ്ങള് കുടുംബശ്രീ പ്രവര്ത്തകര് എല്ലാ വീടുകളിലും എത്തിക്കുകയാണ്. ഇതോടൊപ്പം ജലസംരക്ഷണ പ്രവര്ത്തനം സംബന്ധിച്ചുള്ള പ്രചരണ പ്രവര്ത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു.
സര്ക്കുലര് 22/2019/ധന Dated 11/03/2019
സാമൂഹ്യ സുരക്ഷാ പെന്ഷന് - വിധവാ പെന്ഷന്,50 വയസ്സ് കഴിഞ്ഞ അവിവാഹിതര്ക്കുള്ള പെന്ഷന്-സര്ട്ടിഫിക്കറ്റ് സമര്പ്പിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം: അവിവാഹിത പെന്ഷന് ഗുണഭോക്താവ് /വിധവാ പെന്ഷന് ഗുണഭോക്താവ് വിവാഹം /പുനര് വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറുടെ /വില്ലേജ് ഓഫീസറില് കുറയാതെയുള്ള റവന്യു അധികാരികള് നല്കുന്ന സര്ട്ടിഫിക്കറ്റ് എല്ലാ വര്ഷവും ഡിസംബര് മാസത്തില് ബന്ധപ്പെട്ട പ്രാദേശിക സര്ക്കാര് സെക്രട്ടറിക്ക് സമര്പ്പിക്കേണ്ടതാണ് എന്ന് ഉത്തരവായിരുന്നു .എന്നാല് ഇത്തരത്തില് സര്ട്ടിഫിക്കറ്റ്ഉടന് തന്നെ സമര്പ്പിക്കണമെന്ന് ഗുണഭോക്താക്കളോട് പ്രാദേശിക സര്ക്കാരുകള് നിര്ദേശിക്കുന്നതായി സര്ക്കാരിന്റെ ശ്രദ്ധയില് പ്പെട്ടിട്ടുണ്ട്
നിലവില് അവിവാഹിത പെന്ഷന് /വിധവാ പെന്ഷന് ഗുണഭോക്താവ് എല്ലാ വര്ഷവും വിവാഹം /പുനര് വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്നസര്ട്ടിഫിക്കറ്റ് പ്രാദേശിക സര്ക്കാര് സെക്രട്ടറിക്ക് നല്കേണ്ടതാണ് എന്നും ആയത് 2019 ഡിസംബര് മാസത്തില് മാത്രം ആരംഭിക്കേണ്ടതും തുടര്ന്ന് വരുന്ന എല്ലാ വര്ഷങ്ങളിലും ഡിസംബര് മാസത്തില് ഇത്തരത്തില് സര്ട്ടിഫിക്കറ്റ് സമര്പ്പിക്കേണ്ടതാണ് എന്നും സ്പഷ്ടീകരണം നല്കുന്നു,
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില് വിവിധ കാരണങ്ങളാല് വസ്തു നികുതി കുടിശ്ശിക വരുത്തിയവര്ക്ക് 1994-ലെ കേരള മുനിസിപ്പല് ആക്ട് സെക്ഷന് 538(2), കേരള പഞ്ചായത രാജ് ആക്ട് സെക്ഷന് 209(ഇ) എന്നിവയിലെ വ്യവസ്ഥകള് ഇളവ് ചെയ്ത് നാളിതുവരെയുള്ള വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നപക്ഷം പിഴപ്പലിശ 31 മാര്ച്ച് 2019 വരെ ഒഴിവാക്കിയിരിക്കുന്നു.
നിയമപരമായി വസ്തുനികുതി അടയ്ക്കാന് ബാധ്യസ്ഥരായ മുഴുവന് വ്യക്തികളും സ്ഥാപന ഉടമസ്ഥരും പിഴപ്പലിശ ഒഴിവാക്കല് ആനുകൂല്യം പ്രയോജനപ്പെടുത്തി കുടിശ്ശിക ഉള്പ്പെടെയുള്ള വസ്തുനികുതി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില് അടയ്ക്കേണ്ടതാണ്. പിഴപ്പലിശ ഒഴിവാക്കല് ആനുകൂല്യം അടുത്ത സാമ്പത്തിക വര്ഷം മുതല് അനുവദിക്കുന്നതല്ല.
ഓണ്ലൈന് ആയി വസ്തുനികുതി അടയ്ക്കാവുന്നതാണ്
സ.ഉ(ആര്.ടി) 273/2019/തസ്വഭവ തിയ്യതി 08/02/2019
വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്ക്ക് 31.03.2019 വരെ പിഴപ്പലിശ ഒഴിവാക്കി ഉത്തരവ്
സ.ഉ(ആര്.ടി) 540/2019/തസ്വഭവ Dated 06/03/2019
നഗരസഭകളിലെ വസ്തു നികുതി പരിഷ്കരണം- വസ്തു നികുതി പരിഷ്കരണത്തിന്റെ പ്രാബല്യ തിയതി 01.04.2016 ആയി പുതുക്കി നിശ്ചയിച്ചും കുടിശ്ശിക തുകക്ക് പൂര്ണമായി പിഴ ഒഴിവാക്കിയും ഉത്തരവ്
ശുചിത്വ-മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളില് മികച്ച പ്രവര്ത്തനം കാഴ്ച വയ്ച്ച തദ്ദേശസ്ഥാപനങ്ങള്ക്ക് ഹരിതകേരളം മിഷന് ഏര്പ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാര്ഡ് - 2019 ന് അപേക്ഷകള് ക്ഷണിച്ചു. മികച്ച ഗ്രാമപഞ്ചായത്തുകള്ക്കും ബ്ലോക്ക് പഞ്ചായത്തുകള്ക്കും നഗരസഭകള്ക്കുമാണ് പുരസ്കാരങ്ങള് ഏര്പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകള്ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാര്ഡുകള് നല്കും. ബ്ലോക്ക് പഞ്ചായത്തുകള്ക്കും നഗരസഭകള്ക്കും സംസ്ഥാനതലത്തിലുമാണ് അവാര്ഡ് ഏര്പ്പെടുത്തിയിട്ടുള്ളത്. മികച്ച ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്ക്കാണ് പുരസ്കാരങ്ങള് ലഭിക്കുക. ഓരോ തദ്ദേശസ്ഥാപനവും മൂന്ന് സെറ്റ് അപേക്ഷകള് വീതം ആവശ്യമായ അനുബന്ധ രേഖകളും വിവരങ്ങളും ഉള്പ്പെടുത്തി ഹരിതകേരളം മിഷന്റെ അതത് ജില്ലാ കോര്ഡിനേറ്റര്മാര്ക്കാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. 2019 മാര്ച്ച് 30 നാണ് അപേക്ഷ നല്കാനുള്ള അവസാന തീയതി. ഹരിതകേരളം മിഷന് രൂപീകരിച്ചതിനു ശേഷം തദ്ദേശസ്ഥാപനങ്ങള് വഴി ഇതുവരെ നടന്ന പ്രവര്ത്തനങ്ങളാണ് അപേക്ഷയില് വ്യക്തമാക്കേണ്ടത്. ഹരിതകേരളം മിഷന്റെ ഉപമിഷനുകളായ ശുചിത്വ-മാലിന്യ സംസ്കരണം, ജലസംരക്ഷണം-ജലസമൃദ്ധി, കൃഷി വികസനം-സുജലം സുഫലം എന്നിവയിലൂടെ നടപ്പാക്കിയ പദ്ധതികളാണ് അവാര്ഡിനായി പരിഗണിക്കുന്നത്. നിര്ദ്ദിഷ്ട അപേക്ഷാ ഫോറവും വിശദവിവരങ്ങളും ഹരിതകേരളം മിഷന്റെ www.haritham.kerala.gov.in എന്ന വെബ്സൈറ്റില് ലഭ്യമാക്കുന്നതാണ്.
സ.ഉ(ആര്.ടി) 504/2019/തസ്വഭവ Dated 02/03/2019
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18, 25784/18, 42574/2018 എന്നീ റിട്ട് ഹർജികളിൽ 26.02.2019 ൽ പുറപ്പെടുവിച്ച പൊതു ഉത്തരവ് പാലിച്ച് ഉത്തരവ്