flood-relief 2019

വയനാട് ജില്ലയIൽ സർട്ടിഫിക്കറ്റ് അദാലത്ത്

Posted on Thursday, October 17, 2019
wayanad-adalath

വയനാട് ജില്ലയിൽ 2019 പ്രളയ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്കായി ജില്ല ഭരണകൂടവും ഐടി മിഷനും  മാനന്തവാടി മുനിസിപ്പാലിറ്റിയിൽ 17.10.19 ന് സംഘടിപ്പിച്ച അദാലത്തിൽ ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടയാൾക്ക് സർട്ടിഫിക്കറ്റ് ബഹു.മാനന്തവാടി സബ് കളക്ടർ നല്കുന്നു.തദവസരത്തിൽ ഐ.ടി മിഷൻ ഡി.പി.എം ശ്രീ നിവേദ്,ഡി ഡി പി ഓഫീസിലെ ജൂനിയർ സുപ്രണ്ട് ബാലസുബ്രഹ്മണ്യൻ, സുരേഷ് ബാബു, ഐ.കെ എം ഡി.ടി.ഒ സുജിത് കെ.പി, ടെക്നിക്കൽ ഓഫീസർ ശ്രീജിത്ത്.കെ എന്നിവർ പങ്കെടുത്തു.

Content highlight

പ്രളയത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഉപയോഗ ശൂന്യമായ ശൌചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതം പുനര്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് ചെലവഴിക്കുന്നതിന് അനുമതി

Posted on Wednesday, October 9, 2019

സ.ഉ(ആര്‍.ടി) 2128/2019/തസ്വഭവ Dated 30/09/2019

2019 ആഗസ്റ്റ്‌ മാസത്തില്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഉപയോഗ ശൂന്യമായ ശൌചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതം പുനര്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് ചെലവഴിക്കുന്നതിന് ,2018 ലെ പ്രളയത്തെ തുടര്‍ന്ന് നല്‍കിയിട്ടുള്ള അനുമതികള്‍ ഈ വര്‍ഷവും ബാധകമാക്കി ഉത്തരവ്

മഴക്കെടുതി -സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍- തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ച് ഉത്തരവ്

Posted on Wednesday, September 4, 2019

മഴക്കെടുതി -സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍- തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം  അവസാനിപ്പിച്ച് ഉത്തരവ്

G.O.(Rt) 1843/2019/തസ്വഭാവ Dated 26/08/2019

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

Posted on Saturday, August 24, 2019

കണ്ണൂർ ജില്ലാ പഞ്ചായത്ത് -ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ..  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെക്ക് മുഖ്യമന്ത്രിക്ക് ഇന്ന് (24.08.2019) കൈമാറി .

 

 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് അനുമതി

Posted on Thursday, August 22, 2019

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച്‌ തുക സംഭാവന നല്‍കുന്നതിന് യഥേഷ്ടാനുമതി 

സ.ഉ.(സാധാ) നം.1820/2019/തസ്വഭവ തിയ്യതി 22/08/2019