സര്ക്കാര് ഉത്തരവ് നമ്പര് സ ഉ (സാധാ) നം 928/2020/തസ്വഭവ തീയതി 20/05/2020 പ്രകാരം വാര്ഷിക പദ്ധതി കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയറില് താഴെപ്പറയുന്ന മാറ്റങ്ങള് ഉള്ക്കൊള്ളിച്ചിട്ടുണ്ട്
- 2020-21 വാര്ഷിക പദ്ധതി ഭേദഗതി പ്രാപ്തമാക്കിയിട്ടുണ്ട്
- ടി ഉത്തരവ് പ്രകാരം 2020-21 ഒന്നാംഘട്ടത്തില് ഉള്ള അംഗീകാരം ലഭിച്ചതും അല്ലാത്തതുമായ(ഉത്തരവില് പ്രതിപാദിച്ചിട്ടുള്ള) പ്രോജക്ടുകള് ഭേദഗതി വരുത്തി 'സുഭിക്ഷ കേരളം' പദ്ധതിയ്ക്ക് തുക കണ്ടെത്താവുന്നതാണ്.
- ഭേദഗതി പ്രോജക്ടുളും ഭേദഗതിയിലൂടെയുള്ള പുതിയ പ്രോജക്ടുകളും ജില്ലാതല ആസൂത്രണ സമിതി ക്ലിയറന്സ് നേടിയശേഷം അംഗീകാരത്തിനായി ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്ക്ക് അയയ്ക്കേണ്ടതാണ്.
സുലേഖ സോഫ്റ്റ് വെയറില് രേഖപ്പെടുത്തേണ്ട വിധം
- ഡി പി സി യില് നിന്നും ഒന്നാംഘട്ട ഡിപിസി പ്രോസീഡിംഗ്സ് എടുത്ത് പ്രോസസ് കംപ്ലീറ്റഡ് ചെയ്തു ലഭിച്ചിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്ക്ക് സെക്രട്ടറി ലോഗിനില് Revision മെനുവില് Enable Revision എന്ന ബട്ടണ് എനേബിള് ചെയ്ത് ഭേദഗതി നടപടി ക്രമങ്ങള് ആരംഭിക്കാവുന്നതാണ്.
- 2020-21 ഒന്നാംഘട്ടത്തില് ഡിപിസി ക്ലിയറന്സ് ലഭിച്ച് വെറ്റിംഗ് പൂര്ത്തിയാക്കിയ പ്രോജക്ടുകള് റിവിഷന് മെനുവില് “Approved Project list” ല് ലിസ്റ്റ് ചെയ്യുന്നതാണ്. അവിടെ നിന്നും ഭേദഗതി ആവശ്യമുള്ള പ്രോജക്ടുകള് മാര്ക്ക് ഫോര് റിവിഷന് സെലക്ട് ചെയ്ത് “Next“ ബട്ടണ് ക്ലിക്ക് ചെയ്യുമ്പോള് ലഭിക്കുന്ന സ്ക്രീനില് നിന്ന് റിവിഷന് എഗ്രീ ലഭിക്കുന്നതിന് പ്ലാനിംഗ് ഓഫീസര്ക്ക് അയയ്ക്കേണ്ടതാണ്.
- ഭേദഗതിയിലൂടെ പുതിയ പ്രോജക്ടുകള് ഏറ്റെടുക്കുന്നുവെങ്കില് അത്തരം പ്രോജക്ടുകളും നിര്വ്വഹണ ഉദ്യോഗസ്ഥനെ സെലക്ട് ചെയ്ത് തുക രേഖപ്പെടുത്തി പ്ലാനിംഗ് ഓഫീസര്ക്ക് അയയ്ക്കേണ്ടതാണ്.
- ടി ഉത്തരവിന്റെ ക്രമ നമ്പര് 3 ല് പറഞ്ഞിട്ടുള്ള അംഗീകാരം ലഭിക്കാത്ത പ്രോജക്ടുകള് സെക്രട്ടറി ലോഗിനില് Revision മെനുവില് “Return Projects” ല് ലിസ്റ്റ് ചെയ്യുന്നതാണ്. അവിടെ നിന്നും സെലക്ട് ചെയ്ത് റിട്ടേണ് കൊടുത്താല് “Approved Project list” ല് വരുന്നതാണ്.അങ്ങനെ കൊണ്ടുവരുന്ന പ്രോജക്ടുകളും റിവിഷന് എഗ്രീ ലഭിക്കുന്നതിന് അയയ്ക്കുവാന് സാധിക്കുന്നതാണ്.
- റിവിഷന് എഗ്രീ ചെയ്ത് ലഭിക്കുന്ന പ്രോജക്ടുകള് നിര്വ്വഹണ ഉദ്യോഗസ്ഥരുടെ ലോഗിനില് റിവിഷന് മെനുവില് “Revision projects” ല് ലിസ്റ്റ് ചെയ്യുന്നതാണ്. ഭേദഗതിയിലൂടെ ഉള്ള പുതിയ പ്രോജക്ടുകള് റിവിഷന് മെനുവില് “New Projects” ല് ലിസ്റ്റ് ചെയ്യുന്നതാണ്. അവിടെ നിന്നും മാറ്റങ്ങള് വരുത്തി അയയ്ക്കുന്ന പ്രോജക്ടുകള് ഭരണാനുമതി തീരുമാനത്തിനായി സെക്രട്ടറിയ്ക്ക് അയയ്ക്കേണ്ടതാണ്.
- ടി ഉത്തരവ് പ്രകാരം ഭരണസമിതി തീരുമാനം ലഭിച്ച ഭേദഗതി ചെയ്തതോ ഭേദഗതിയിലൂടെയുള്ള പുതിയ പ്രോജക്ടുകളോ ഡിപിസി അംഗീകാരത്തിനായി അയയ്ക്കേണ്ടതാണ്.
- വാലിഡേഷന് എല്ലാം അതെ എന്ന് ആണെങ്കില് ഭരണസമിതി തീരുമാനം ലഭിച്ച ഭേദഗതി ചെയ്തതോ ഭേദഗതിയിലൂടെയുള്ള പുതിയ പ്രോജക്ടുകളോ സെക്രട്ടറി ലോഗിനില് “Submit for DPC “മെനുവില് നിന്നും സെലക്ട് ചെയ്ത് “Submit to DPC” ബട്ടണ് ക്ലിക്ക് ചെയ്ത് ഡിപിസി യ്ക്ക് സമര്പ്പിക്കേണ്ടതാണ്.
- ഭേദഗതിയിലൂടെയുള്ള പ്രോജക്ടുകള് “Submit for DPC “മെനുവില് ലിസ്റ്റ് ചെയ്യുന്നതോടൊപ്പം “FWDToApproval” മെനുവില് അതാത് കാറ്റഗറികളിലും ലിസ്റ്റ് ചെയ്യും. എന്നിരുന്നാലും ഭേദഗതി പ്രോജക്ടുകളുടെ നേരെയുള്ള “For Approval” സെലക്ട് ചെയ്യുമ്പോള് “No DPC clearance was obtained” എന്ന മെസ്സേജ് വരുന്നതാണ്.
- “Submit for DPC “മെനുവില് നിന്നും പ്രോജക്ടുകള് അയച്ചതിനുശേഷം “DPC” മെനുവില് നിന്നും വാലിഡേഷനും “Forward to DPC” ബട്ടണ് വഴി ഡിപിസി യ്ക്ക് സമര്പ്പിക്കേണ്ടാണ്.
- പ്ലാനിംഗ് ഓഫീസില് നിന്നും റിവിഷന് എഗ്രീ ചെയ്ത് ലഭിച്ചിട്ടുള്ള എല്ലാ പ്രോജക്ടുകളും ഡിപിസി യ്ക്ക് സമര്പ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം “Forward to DPC” ബട്ടണ് ക്ലിക്കില് പെന്റിംഗ് കാണിക്കുന്നതാണ്.
- ഭേദഗതി പ്രോജക്ടുകള് ഡിപിഒ ലോഗിനില് “DPC” മെനുവില് “Final proceedings” ലിസ്റ്റ് ചെയ്യുന്നതാണ്.
- ഡിപിസി അംഗീകാരം ലഭിച്ച ശേഷം “FWDToApproval” മെനുവില് അതാത് കാറ്റഗറികളിലും ലിസ്റ്റ് ചെയ്യുന്ന പ്രോജക്ടുകള് സെക്രട്ടറി വെറ്റിംഗിനായി അയയ്ക്കേണ്ടതാണ്.
- ഒന്നാംഘട്ടത്തില് ഡിപിസി ക്ലിയറന്സ് ലഭിച്ച് വെറ്റിംഗ് ഓഫീസര് തിരിച്ചയച്ചിട്ടുള്ള പ്രോജക്ടുകളില് മുഖ്യവിഭാഗങ്ങളില് മാറ്റം വരുത്തിശേഷം വാലിഡേഷന് ശരിയാക്കി പ്രോജക്ടുകള് ഡിപിസി യ്ക്ക് സമര്പ്പിച്ചിരുന്നുവെങ്കില് അവ ഡിപിഒ ലോഗിനില് “Select LB” മെനുവില് ലിസ്റ്റ് ചെയ്തിട്ടുണ്ടാകും അവിടെ നിന്നും ഡിപിസി ക്ലിയറന്സ് നല്കാവുന്നതാണ്.
Content highlight
- 6019 views